മരക്കാറിൽ പ്രണവിനെ തിരഞ്ഞെടുത്തത് വെറുതെയല്ല! അതിനൊരു കാരണമുണ്ട്, പ്രിയദർശൻ വെളിപ്പെടുത്തുന്നു
കുഞ്ഞാലി മരയ്ക്കാറിൽ ലാലേട്ടന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ ചിത്രത്തിൽ ചരിത്ര പുരുഷനായ കുഞ്ഞാലി മരയ്ക്കാറായിട്ടാണ് ലാലേട്ടൻ എത്തുന്നത്. ചിത്രത്തിനായി ഏട്ടൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ആകാംക്ഷയും സന്തോഷവും ഇരട്ടിയാക്കിയിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാറിൽ ലാലേട്ടന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. ഇതാണ് പ്രേക്ഷകരുടെ ചങ്കിടുപ്പ് കൂട്ടാൻ കാരണം. ലാലേട്ടന്റെ മകനായതു കൊണ്ടാണ് ചിത്രത്തിലേയ്ക്ക് പ്രണവിനെ കാസ്റ്റ് ചെയ്തത് എന്നുള്ള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയുമായി സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കഥാപാത്രത്തിനോടുള്ള വിശ്വാസീയത
ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം പ്രണവ് തന്നെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് ആ കഥാപത്രത്തിന്റെ വളർച്ചയിൽ കൂടുതൽ വിശ്വാസീയത ഉണ്ടാകും. അതാണ് പ്രണവിനെ ഈ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്യാനുള്ള കാരണമെന്ന് സംവിധായകൻ പറഞ്ഞു. സംവിധായകൻ പ്രിയദർശൻ തന്നെയാണ് മോഹൻലാലിന്റെ ചെറുപ്പക്കാലം പ്രണവ് അവതരിപ്പിക്കുന്നുവെന്നുളള വാർത്ത പുറത്ത് വിട്ടത്.

ചിത്രത്തിന്റെ ആദ്യയ പകുതിയിൽ
ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവ് എത്തുന്നത്. വെറും രണ്ടു റീലില്‍ മാത്രമേ താരം ഈ ചിത്രത്തില്‍ ഉണ്ടാവുകയുള്ളൂ. ചിത്രത്തിലെ ഈ വേഷം നീ തന്നെ ചെയ്യാണമെന്ന് താൻ പ്രണവിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രിയദർശൻ പറഞ്ഞു. എന്നാൽ താൻ ഇത് അറിയിച്ചപ്പോൾ അപ്പു തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. കൂടാതെ അച്ഛന്റെ ബാല്യകാലം മകൻ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാകും ലഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു മുൻപും
ഇതിനു മുൻപും മോഹൻലാലിന്റെ ബാല്യകാലം പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിൽ മോഹലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. പിന്നീട് ലാലേട്ടൻ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്. പ്രണവ് നായകനായി എത്തിയ ആദിയിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

താരസമ്പന്നം
വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു ബിഗ്ബജറ്റ് ചിത്രമായ കുഞ്ഞാലി മരയ്ക്കാറിൽ ഇന്ത്യൻ താരങ്ങളോടൊപ്പം വിദേശ താരങ്ങളും എത്തുന്നുണ്ട്.ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി. തെലുങ്കില്‍ നിന്നും നാഗര്‍ജുന, തമിഴില്‍ നിന്നും പ്രഭു, മലയാളത്തിൽ നിന്നും മധു, എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ ചൈനീസ് തരങ്ങളുടെ കുഞ്ഞാലി മരയ്ക്കാറിൽ എത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ദിനം പ്രതി താരങ്ങളെ കുറിച്ചുളള പുതിയ പുതിയ വാർത്തകളാണ് പുറത്തു വരുന്നത്.


Click it and Unblock the Notifications











