twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയദർശന്റെ 26 ഹിന്ദി സിനിമകളിലൂടെയുള്ള സഞ്ചാരം…

    |

    മലയാളി പ്രേക്ഷകരുടെ മാത്രം പ്രിയനല്ല സംവിധായകൻ പ്രിയദർശൻ, അദ്ദേഹം ബോളിവുഡിലും പ്രിയങ്കരനാണ്‌. മലയാളത്തിൽ നിരവധി സുപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രങ്ങളെടുത്തിട്ടുണ്ട്.

    ബോളിവുഡിൽ ഡേവിഡ് ധവാനു ശേഷം ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് പ്രിയദർശൻ. 26 ചിത്രങ്ങളാണ് സംവിധായകൻ ബോളിവുഡിൽ ചെയ്തിട്ടുള്ളത്‌. ഈ ചിത്രങ്ങളുടെ അതിശയിപ്പിക്കുന്ന വസ്തുത ഇതിൽ 24 എണ്ണവും മറ്റ് ചിത്രങ്ങളുടെ റീ മേയ്ക്കോ അല്ലെങ്കിൽ കഥ മറ്റ് ചിത്രങ്ങളെ ആസ്പദമാക്കിയുള്ളതോ ആണെന്നുള്ളതാണ്.

    "മാലാമാൽ വീക്ക്ലി" എന്ന ചിത്രം ആദ്യം ഹിന്ദിയിൽ ചെയ്തിട്ട് പിന്നീട് മലയാളത്തിൽ റീമേക്ക് ചെയ്തു.

    മുസ്‌കുരാഹട്ട്‌ - 1992

    മുസ്‌കുരാഹട്ട്‌ - 1992

    പ്രിയദർശന്റെ ആദ്യ ഹിന്ദി ചിത്രമാണ് മുസ്കുരാഹട്ട്.

    അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ റീമേക്ക് ആയിരുന്നു ചിത്രം. ജയ് മെഹ്തയും മലയാളം നടി രേവതിയും മുഖ്യവേഷത്തിലെത്തിയ ചിത്രം എല്ലാവരുടേയും പ്രതീക്ഷകൾക്കനുസരിച്ച് വിജയിച്ചില്ലെന്ന് മാത്രമല്ല, പ്രിയദർശന്റെ ചിത്രങ്ങളിലെ ഏറ്റവും വലിയ പരാജയമായി ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.

    ഗർദ്ദിഷ് - 1993

    ഗർദ്ദിഷ് - 1993

    ബോളിവുഡിൽ വച്ച ആദ്യ ചുവടു തന്നെ പിഴച്ചിട്ടും വിട്ടുകൊടുക്കാൻ പ്രിയദർശൻ തയ്യാറായില്ല. ഹിന്ദി സിനിമാ പ്രേക്ഷകർക്ക് വേണ്ടിയിരുന്ന എല്ലാ ചേരുവകളും ചേർത്ത് തൊട്ടടുത്ത വർഷം തന്നെ വീണ്ടും അദ്ദേഹം ഗർദ്ദിഷ് എന്ന ചിത്രവുമായി എത്തി.

    ജാക്കി ഷ്റോഫ് നായകനായ ചിത്രം വിജയമായി, ഇതിലൂടെ ബോളിവുഡിലും സംവിധായകൻ തന്റെ സ്ഥാനം ഉറപ്പിച്ചു.

    ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കിരീടമായിരുന്നു ഗർദ്ദിഷ് എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിൽ ചെയ്തത്.

    വിരാസത് - 1997

    വിരാസത് - 1997

    മലയാളം സിനിമയുടെ നെടുംതൂണായിരുന്ന സംവിധായകൻ ഭരതൻ കമൽ ഹാസനെ നായകനാക്കി തമിഴിൽ ഒരുക്കിയ "തേവർ മകൻ\" എന്ന ചിത്രത്തെ പ്രിയദർശൻ വിരാസത് എന്ന പേരിൽ അനിൽ കപൂർ, തബു എന്നിവരെവച്ച് ബോളിവുഡിൽ

    ഒരുക്കി വീണ്ടും വിജയം ആവർത്തിച്ചു.

    വാണിജ്യവിജയത്തിനൊപ്പം മികച്ച അഭിപ്രായവും ചിത്രത്തിന് ലഭിച്ചു.

    സാത് രംഗ് കെ സപ്നെ - 1997

    സാത് രംഗ് കെ സപ്നെ - 1997

    തേൻമാവിൻ കൊമ്പത്ത് എന്ന തന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ഇത്തവണ പ്രിയദർശൻ തിരഞ്ഞെടുത്തത്.

    അരവിന്ദ് സാമി, ജൂഹി ചൗള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത സാത് രംഗ് കെ സപ്നെ പക്ഷെ ഹിന്ദിയിൽ വിജയിച്ചില്ല.

    അമിതാഭ് ബച്ചനായിരുന്നു ചിത്രം നിർമ്മിച്ചത്.

    കഭി ന കഭി - 199

    കഭി ന കഭി - 199

    മറ്റ് സിനിമകളുമായി ബന്ധമില്ലാതെ പ്രിയദർശൻ ഹിന്ദിയിൽ ചെയ്ത ആദ്യ ചിത്രമാണ് \"കഭി ന കഭി \".

    1994 ൽ ചിത്രീകരണം ആരംഭിച്ച ചിത്രം 1998 ലാണ് പ്രദർശനത്തിനെത്തിയത്. മലയാള സിനിമാ നിർമ്മാണ കമ്പനിയായ ഷോഗൺ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ തകർന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ്, അനിൽ കപൂർ, പൂജാ ഭട്ട് എന്നിവരാണ് അഭിനയിച്ചത്.

    എ.ആർ.റഹ്മാന്റെ സംഗീതം ചിത്രത്തിൽ മികച്ചു നിന്നു.

    ഡോളി സജാകെ രെഖ്നാ - 1998

    ഡോളി സജാകെ രെഖ്നാ - 1998

    വീണ്ടും പ്രിയദർശനെ കാത്തിരുന്നത് വൻ പരാജയമായിരുന്നു. ഫാസിലിന്റെ ഹിറ്റ് ചിത്രം അനിയത്തിപ്രാവ് \"ഡൊളി സജാകെ രെഖ്നാ \" എന്ന പേരിൽ ഹിന്ദിയിൽ ചെയ്തത് വൻ പരാജയമായിരുന്നു.

    അക്ഷയ് ഖന്ന, ജ്യോതിക എന്നിവരായിരുന്നു താരങ്ങൾ. സിനിമ പരാജയമായിരുന്നെങ്കിലും ജ്യോതിക യുടെ അഭിനയവും എ.ആർ.റഹ്മാന്റെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു.

    ഹേരാ ഫേരി - 2000

    ഹേരാ ഫേരി - 2000

    തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയ പ്രിയദർശൻ ചിത്രമാണ് \" ഹീരാ ഭേരി ".

    സിദ്ധിക്ക് - ലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിംഗ് ന്റെ റീമേക്ക് ആയിരുന്നു ഹീരാ ഭേരി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവരുടെ ഇമേജ് മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്. അക്ഷയ് കുമാറിന് കുടുംബ പ്രേക്ഷകരുടെ പ്രീതിയും താരമൂല്യവും വർദ്ധിക്കുന്ന രീതിയിൽ വഴിത്തിരിവായി ഈ പ്രിയദർശൻ ചിത്രം.

    പരേഷ് റാവൽ, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹിന്ദി സിനിമാ ചരിത്രത്തിൽ പ്രാധാന്യമുള്ള അടയാളമായി ഹീരാ ഭേരി മാറി.

    ഹീരാ ഭേരിക്ക് പിന്നീട് രണ്ട് തുടർഭാഗങ്ങൾ ഹിന്ദിയിൽ വന്നു, എന്നാൽ അത് പ്രിയദർശൻ അല്ലായിരുന്നു സംവിധാനം ചെയ്തത്.

    യേ തേരാ ഗർ യേ മേരാ ഗർ - 2001

    യേ തേരാ ഗർ യേ മേരാ ഗർ - 2001

    സൻമനസുള്ളവർക്ക് സമാധാനം - എന്ന സിബി മലയിൽ ചിത്രം സുനിൽ ഷെട്ടിയെ നായകനാക്കി ഹിന്ദിയിൽ ചെയ്തപ്പോൾ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകർ ഹാസ്യ ചിത്രമെന്ന രീതിയിൽ അംഗീകരിച്ചു. ഹീരാ ഭേരി ക്ക് ശേഷം സുനിൽ ഷെട്ടിക്കൊപ്പം പരേഷ് റാവലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തി.

    പിന്നീടങ്ങോട്ടുള്ള മിക്ക പ്രിയദർശൻ ചിത്രങ്ങളിലും അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ, രാജ്പാൽ യാദവ് തുടങ്ങിയ താരങ്ങളെ സ്ഥിരമായി കാണാം.

    ഹങ്കാമ - 2003

    ഹങ്കാമ - 2003

    പരേഷ് റാവൽ, അക്ഷയ് ഖന്ന, അഫ്ത്താബ് ശിവദാസനി, റിമി സെൻ എന്നിവർ അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് "ഹങ്കാമ'' ചിത്രം ബോക്‌സ് ഓഫീസിൽ വിജയിച്ചു. പ്രിയദർശന്റെ തന്നെ "പൂച്ചക്കൊരു മൂക്കുത്തി" എന്ന ചിത്രമാണ് ഹങ്കാമയായി ബോളിവുഡിൽ എത്തിയത്.

    ഹൽചൽ - 2004

    ഹൽചൽ - 2004

    മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രം ഗോഡ് ഫാദറിന്റെ കഥയാണ് പ്രിയദർശൻ ഹുൽചുൽ എന്ന ചിത്രത്തിനുപയോഗിച്ചത്. വൻ വിജയം നേടിയ ചിത്രത്തിൽ അക്ഷയ് ഖന്ന, കരീനാ കപൂർ ഖാൻ, അർഷാദ് വാർസി, സുനിൽ ഷെട്ടി, അമരിഷ് പുരി, പരേഷ് റാവൽ, ജാക്കി ഷ്റോഫ്, അർബ്ബാസ് ഖാൻ ,ശക്തി കപൂർ, ഫറാ നാസ്, ലക്ഷ്മി തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു.

    ഗരം മസാല - 2005

    ഗരം മസാല - 2005

    പ്രിയദർശന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ചാണ് 2005ൽ ദീപാവലിയോടനുബന്ധിച്ച് തീയറ്ററിൽ എത്തിയത്, അതിൽ വിജയിച്ച ചിത്രമാണ് \"ഗരം മസാല \".

    കോമഡി ചിത്രമായ ഗരം മസാലയിൽ അക്ഷയ് കുമാർ, ജോൺ എബ്രഹാം, റിമി സെൻ, നേഹാ ദുപിയ, പരേഷ് റാവൽ, രാജ്പാൽ യാദവ് എന്നിവരാണ് അഭിനയിച്ചത്.

    മലയാളം ഹിറ്റ് ചിത്രം ബോയ്ങ് ബോയ്ങ് ന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. കൂടാതെ അരം+അരം=കിന്നരം എന്ന ചിത്രത്തിലെ പ്രശസ്തമായ ഒരു കോമഡി സീനും അതേപടി ഉപയോഗിച്ചിട്ടുണ്ട് സിനിമയിൽ.

    ക്യോം കി - 2005

    ക്യോം കി - 2005

    ഗരം മസാല എന്ന ചിത്രത്തിനൊപ്പം 2005 ലെ ദീപാവലി റിലീസായിയാണ് സൽമാൻ ഖാൻ ചിത്രം "ക്യോം കി \" യും തീയറ്ററിൽ എത്തിയത്‌.

    കരീനാ കപൂർ, റിമി സെൻ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

    മോഹൻലാൽ - പ്രിയദർശൻ സൂപ്പർഹിറ്റ് ചിത്രം താളവട്ടം റീമേക്ക് ചെയ്തതാണ് \" ക്യോം കി \".

    പക്ഷെ മലയാളത്തിൽ ഹിറ്റായ ചിത്രം ഹിന്ദിയിൽ തിളങ്ങിയില്ല. മുടക്കുമുതലിൽ നിന്നും അധികമായി പറയത്തക്ക രീതിയിൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.

    മാലാമാൽ വീക്ക്ലി - 2006

    മാലാമാൽ വീക്ക്ലി - 2006

    2006 ൽ പ്രിയദർശന്റെ മൂന്ന് ഹിന്ദി ചിത്രങ്ങളാണ് റിലീസ് ആയത്. മൂന്നും വിജയമായി മാറി.

    ആദ്യം റിലീസ് ചെയ്തത് "മലമ്മാൽ വീക്ക്ലി" എന്ന ചിത്രമാണ്. "വാക്കിംഗ് നെഡ് " എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച സിനിമയാണ് ഇത്. റിതേഷ് ദേശ്‌മുഖ് ,ഓം പുരി, പരേഷ് റാവൽ, റിമാ സെൻ, രാജ്പാൽ യാദവ് എന്നിവരഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ ചിത്രം പ്രിയദർശൻ മലയാളത്തിലേക്ക് റീമേക്ക് ചെയ്തിരുന്നു, എന്നാൽ അത് പരാജയമായിരുന്നു.

    2014 ൽ റിലീസ് ചെയ്ത ജയസൂര്യ നായകനായ \"ആമയും മുയലും \" ആണ് പ്രസ്ഥുത സിനിമ.

    "ചുപ് ചുപ് കെ " - 2006

    2006 ലെ പ്രിയദർശന്റെ രണ്ടാമത്തെ വിജയചിത്രമാണ് - ചുപ് ചുപ് കെ.

    പഞ്ചാബി ഹൗസ് എന്ന മലയാള ചിത്രത്തിന്റെ കഥയാണ് "ചുപ് ചുപ് കെ " എന്ന ചിത്രത്തിൽ പ്രിയദർശൻ തിരഞ്ഞെടുത്തത്.

    ഷാഹിദ് കപൂർ, കരീനാ കപൂർ, സുനിൽ ഷെട്ടി, പരേഷ് റാവൽ, നേഹാ ദുപിയ, രാജ്പാൽ യാദവ് എന്നിവരഭിനയിച്ച ചിത്രം ഷാഹിദ് - കരീന ജോഡികളായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവുമായിരുന്നു.

    ഭാഗം ഭാഗ് - 2006

    ഭാഗം ഭാഗ് - 2006

    2006 ലെ പ്രിയദർശന്റെ മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് ഭാഗം ഭാഗ്.

    അക്ഷയ് കുമാറിനൊപ്പം ഗോവിന്ദ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഇത്. പരേഷ് റാവൽ, ലാറ ദത്ത, ജാക്കി ഷ്റോഫ്, അർബാസ് ഖാൻ ,രാജ്പാൽ യാദവ് എന്നിവരാണ് ചിത്രത്തിലെ ബാക്കി താരങ്ങൾ.

    സിനിമയുടെ ഭൂരിഭാഗവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് ചിത്രീകരിച്ചത്.

    ക്രിസ്തുമസ് റിലീസായി എത്തിയ ചിത്രത്തിൽ സിദ്ധിക്ക്ലാൽ കൂട്ടുകെട്ടിന്റെ \"മാന്നാർ മത്തായി സ്പീക്കിംഗ് \", സത്യൻ അന്തിക്കാട് ചിത്രം

    " നാടോടിക്കാറ്റ് \" എന്നിവയിൽ നിന്നും ചില ഭാഗങ്ങൾ എടുത്തിട്ടുണ്ട്.

    ഭാഗം ഭാഗിന്റെ ക്ലൈമാക്സ് അമേരിക്കൻ ചിത്രമായ

    " ഇറ്റ്സ് മാഡ്, മാഡ്, മാഡ്, മാഡ് വേൾഡ് \" ൽ നിന്നും,

    മറാഠി ത്രില്ലർ \" ബിൻദാസ്ത് \" ൽ നിന്നുമാണ് ഉപയോഗിച്ചിരിക്കുന്നത്.

    \"ബിൻദാസ്ത് \" എന്ന ചിത്രം രാക്കിളിപ്പാട്ട് എന്ന പേരിൽ പ്രിയദർശൻ മലയാളത്തിലേക്കും റീമേക്ക് ചെയ്തിരുന്നു.

    ദോല്‍- 2007

    ദോല്‍- 2007

    സിദ്ധിക്ക് -ലാൽ എഴുതി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ മലയാളം സിനിമ ഇൻ ഹരിഹർ നഗർ \"പർദ്ദ ഹെ പർദ്ദ \" എന്ന പേരിൽ 1993 ൽ ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. പ്രിയദർശൻ വീണ്ടും തന്റെ ശൈലിയിൽ ഈ ചിത്രം റീമേക്ക് ചെയ്തു \"ഡോൾ \" എന്ന പേരിൽ.

    2007 സെപ്റ്റംബർ മാസത്തിൽ റിലീസായ ചിത്രത്തിൽ ശർമൻ ജോഷി, തുഷാർ കപൂർ, കുണാൽ ഖേമു, രാജ്പാൽ യാദവ്, തനുശ്രീ ദത്ത എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്‌.

    ബോക്സ് ഓഫീസിൽ ചിത്രം നല്ല കളക്ഷൻ നേടിയെങ്കിലും, പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.

    ഒരു ശരാശരി ചിത്രമായി \"ഡോൾ \" നെ വിലയിരുത്താം.

    ഭൂൽ ഭുലൈയ്യ - 2007

    ഭൂൽ ഭുലൈയ്യ - 2007

    മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രമാണ് \"മണിച്ചിത്രത്താഴ് \".

    മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ഈ ചിത്രവും പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

    അക്ഷയ് കുമാർ നായകനായ ചിത്രത്തിന്റെ പേരാണ് - ഭൂൽ ഭുലൈയ്യ.

    ഡോൾ എന്ന പ്രിയദർശൻ ചിത്രം റിലീസ് ചെയ്തതിനു തൊട്ടടുത്ത മാസമാണ് ഭയവും - തമാശയും ഇടകലർത്തിയ ത്രില്ലറായി ഭൂൽ ഭുലൈയ്യ എത്തിയത്‌.

    ഹിന്ദി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വൻ നേട്ടമാണ് ഉണ്ടാക്കിയത്.

    പ്രിയദർശന്റെ 26 ബോളിവുഡ് ചിത്രങ്ങൾ!

    പ്രിയദർശന്റെ 26 ബോളിവുഡ് ചിത്രങ്ങൾ!

    2003 മുതൽ തുടർച്ചയായി 2010 വരെ എല്ലാ വർഷവും പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങൾ തീയറ്ററുകളിലെത്തി. 2006 ൽ മൂന്നു ചിത്രങ്ങളും, 2007 ൽ രണ്ട് ചിത്രങ്ങളും റിലീസിനെത്തിയപ്പോൾ 2008 ൽ ഒരു പ്രിയദർശൻ ചിത്രം മാത്രമാണ് ബോളിവുഡിൽ ഇറങ്ങിയത്.

    മേരേ ബാപ് പെഹലെ ആപ് - 2008

    മേരേ ബാപ് പെഹലെ ആപ് - 2008

    ഹാസ്യത്തിനൊപ്പം മികച്ച ഒരു കുടുംബകഥ പറഞ്ഞ സിബി മലയിൽ ചിത്രമായ "ഇഷ്ടം" പ്രിയദർശൻ ഹിന്ദി സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതാണ്

    2008-ലെ മേരേ ബാപ് പെഹലെ ആപ് - എന്ന ചിത്രം.

    മുടക്കുമുതൽ തിരിച്ചുപിടിക്കാനായെങ്കിലും ചിത്രത്തിന്റെ വിജയം ശരാശരിക്ക് താഴെയായിരുന്നു.

    അക്ഷയ് ഖന്ന, ജനീലിയ ഡിസൂസ, പരേഷ് റാവൽ, ഓംപുരി, രാജ്പാൽ യാദവ് എന്നിവർ ചിത്രത്തിൽ അഭിനയിച്ചു.

    ചിത്രത്തിന്റെ മറ്റൊരു പ്രത്യേക്ത വിദ്യാസാഗറിന്റെ സംഗീതമായിരുന്നു.

    ബില്ലു - 2009

    ബില്ലു - 2009

    പ്രേക്ഷക- നിരൂപക ശ്രദ്ധ നേടി വിജയിച്ച ശ്രീനിവാസനെഴുതിയ കഥ പറയുമ്പോൾ എന്ന ചിത്രത്തെ ആധാരമാക്കിയെടുത്ത ഹിന്ദി ചിത്രമാണ്

    ബില്ലു.

    മലയാളത്തിലെ ശ്രീനിവാസൻ - മീന ജോഡികൾക്ക് പകരം ഇർഫാൻ ഖാൻ - ലാറ ദത്ത എന്നീ താരങ്ങളാണ് എത്തിയത്.

    മമ്മൂട്ടിക്ക് പകരം ഷാരൂക്ക് ഖാനും ചിത്രത്തിലെ ഗാനരംഗത്ത് അതിഥികളായി കരീനാ കപൂർ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര എന്നിവരും എത്തി.

    പക്ഷെ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല.

    ദേ ദനാ ദന്‍ - 2009

    ദേ ദനാ ദന്‍ - 2009

    പ്രിയദർശൻ- അക്ഷയ് കുമാർ ചിത്രങ്ങൾ തിയറ്ററിൽ വിജയിച്ചാലും ഇല്ലെങ്കിലും അതിലെ തമാശകൾ കൊണ്ട് അവ പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവയാണ്.

    2009 ൽ പ്രിയദർശൻ- അക്ഷയ് - സുനിൽ ഷെട്ടി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് ഡെ ഡണാ ഡൺ.

    ശരശരി വിജയം നേടാനും ഈ ചിത്രത്തിനു കഴിഞ്ഞു.

    കത്രീന കൈഫ് നായികയായി എത്തിയ ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ വലിയ താരനിര തന്നെ ഉണ്ടായിരുന്നു.

    പ്രിയദർശന്റെ തന്നെ വെട്ടം എന്ന മലയാള ചിത്രത്തിന്റെ കഥയുടെ പകുതിയോളം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

    2010 ൽ മൂന്ന് പ്രിയദർശൻ ചിത്രങ്ങളാണ് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. രണ്ട് പരാജയങ്ങളും ഒരു ശരാശരി വിജയവുമാണ് ഈ ചിത്രങ്ങളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്.

    ബം ബം ബോലെ - 2010

    ബം ബം ബോലെ - 2010

    2010 ൽ ആദ്യമെത്തിയ പ്രിയദർശൻ ചിത്രം

    "ചിൽഡ്രൻ ഓഫ് ഹെവൻ " എന്ന ഇറാനിയൻ ചിത്രത്തിന്റെ വിഷയം തന്നെയാണ് ഈ ചിത്രവും പറഞ്ഞത്. കുട്ടികളുടെ കഥ പറഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിൽ തകർന്നു.

    ചിത്രത്തിലെ "മൻ കി സമീർ " എന്ന ഗാനത്തിന്റെ സംഗീതം എം.ജി.ശ്രീകുമാറിന്റെതാണ്.

    കട്ടാ മീട്ടാ - 2010

    കട്ടാ മീട്ടാ - 2010

    കുതിരവട്ടം പപ്പുവിന്റെ ഹാസ്യ രംഗങ്ങളടക്കം ഇന്നും മലയാളികൾ മറക്കാത്ത ചിത്രമാണ് മോഹൻലാലഭിനയിച്ച വെള്ളാനകളുടെ നാട്ടിൽ.

    കട്ടാ മീട്ടാ എന്ന പേരിൽ ഈ ചിത്രമാണ് ഹിന്ദിയിലേക്ക് പ്രിയദർശൻ റീമേക്ക് ചെയ്തത്.

    ശരാശരി വിജയത്തിലൊതുങ്ങി ഈ ചിത്രവും.

    അക്ഷയ് കുമാറിനൊപ്പം തൃക്ഷ കൃഷ്ണൻ ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്.

    ആക്രോശ് - 2010

    ആക്രോശ് - 2010

    പ്രിയദർശന്റെ ഹാസ്യ ചിത്രങ്ങളായിരുന്നു ബോളിവുഡ് പ്രേക്ഷകർക്ക് ഏറെ പ്രിയം. അതുകൊണ്ട് കൂടിയാണ് ആക്ഷൻ ത്രില്ലറായി വന്ന പ്രിയദർശൻ ചിത്രം ആക്രോശിന് മുടക്കുമുതലിന്റെ പകുതി പോലും ബോക്സ് ഒഫീസിൽ നേടാൻ കഴിയാതെ പോയത്.

    ഇംഗ്ലീഷ് ചിത്രം " മിസ്സിസ്സിപ്പി ബർണിംഗ് " നെ ആസ്പദമാക്കിയെടുത്ത ആക്രോശിൽ ഇന്ത്യൻ സംസ്ഥാനമായ ബിഹാറിൽ നടന്ന യഥാർത്ഥ സംഭവങ്ങളെയും കോർത്തിണക്കിയിരുന്നു.

    അജയ് ദേവ്ഗൺ, അക്ഷയ് ഖന്ന, ബിപാഷ ബസു, പരേഷ് റാവൽ, റീമാ സെൻ എന്നിവരാണ് അഭിനയിച്ചത്.

    ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് ഔസേപ്പച്ചനാണ്.

    തേസ് - 2012 (തേജ് )

    തേസ് - 2012 (തേജ് )

    വീണ്ടും പ്രിയദർശൻ ഹാസ്യം വിട്ട് ക്രൈം ത്രില്ലറുമായാണ് 2012 ൽ ആദ്യമെത്തിയത്.

    അജയ് ദേവ്ഗൺ, അനിൽ കപൂർ, കങ്കണാ റണാവത് തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിലെത്തിയത്. അതിഥി താരമായി മോഹൻലാലും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു, പക്ഷെ വൻ മുതൽ മുടക്കിൽ എടുത്ത ചിത്രം തിയറ്ററിൽ വൻ പരാജയമായി മാറി. 2000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

    ജാപ്പനീസ് ചിത്രമായ " ബുള്ളറ്റ് ട്രെയിൻ " ആണ് പ്രിയദർശൻ ഹിന്ദിയിലേക്ക് തേസ് എന്ന പേരിൽ സംവിധാനം ചെയ്തത്.

    കമാൽ ധമാൽ മാലാമാൽ - 2012

    കമാൽ ധമാൽ മാലാമാൽ - 2012

    2012 ലെ രണ്ടാമത്തെ പ്രിയദർശൻ ചിത്രമായിരുന്നു

    മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ റീമേക്കായ

    കമാൽ ധമാൽ മലമ്മാൽ.

    തമാശയുണ്ടായിരുന്നിട്ടും ചിത്രത്തെ പ്രേക്ഷകർ കൈയ്യൊഴിഞ്ഞു. പ്രധാന വേഷത്തിൽ ഒരു താരമൂല്യമുള്ള നടന്റെ അഭാവം ചിത്രത്തിന്റെ പരാജയത്തിൽ പ്രകടമാണ്.

    ശ്രേയസ് പാഡെ, നാനാ പടേക്കർ, പരേഷ് റാവൽ, ഓംപുരി എന്നിവരായിരുന്നു ചിത്രത്തിലഭിനയിച്ചത്.

    ഈ ചിത്രത്തിലും പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റേതായിരുന്നു.

    രംഗ്രേസ്സ് - 2013

    രംഗ്രേസ്സ് - 2013

    പ്രിയദർശൻ ബോളിവുഡിൽ അവസാനം സംവിധാനം ചെയ്ത ചിത്രമാണ് രംഗ്രേസ്സ്.

    ആക്ഷൻ ചിത്രമായെടുത്ത രംഗ്രേസ്സ് ന് വിജയം നേടാനായില്ലെങ്കിലും നിരൂപകരുടെ നല്ല അഭിപ്രായവും പ്രേക്ഷക ശ്രദ്ധയും ഒരു പരിധി വരെ നേടാനായി.

    ജാക്കി ഭാഗ്നാനിയായിരുന്നു മുഖ്യവേഷത്തിലെത്തിയത് താരത്തിന്റെ ആദ്യ ആക്ഷൻ ചിത്രവുമാണിത്.

    ചിത്രത്തിന്റെ മറ്റൊരു മുഖ്യ ആകർഷണം മനോഹരമായ ദൃശ്യങ്ങളാണ്‌. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

    കാലാപാനി എന്ന ചിത്രമെടുത്തു കഴിഞ്ഞ് ഏകദേശം 15 വർഷങ്ങൾക്കു ശേഷമാണ് പ്രിയദർശനും സന്തോഷ് ശിവനും ഒന്നിച്ച് സിനിമ ചെയ്യുന്നത്.

    സമുദ്രകനി സംവിധാനം ചെയ്ത തമിഴ് ചിത്രം നാടോടികൾ റീമേക്ക് ചെയ്തതാണ് രംഗ്രേസ്സ്.

    പ്രിയദർശന്റെ ഹാസ്യ ചിത്രങ്ങൾക്കായ് ബോളിവുഡ് കാത്തിരിക്കുകയാണ്.

    പ്രിയദർശന്റെ ഹാസ്യ ചിത്രങ്ങൾക്കായ് ബോളിവുഡ് കാത്തിരിക്കുകയാണ്.

    ബോളിവുഡിൽ ഹാസ്യചിത്രങ്ങളായി എത്തുന്നതിൽ പലതിലും അഡൾട്ട് കോമഡിയും കോപ്രായങ്ങളും മാത്രമാണ്, അതുകൊണ്ട് തന്നെ

    ശുദ്ധനർമ്മങ്ങളടങ്ങിയ പ്രിയദർശൻ സിനിമകൾക്കായി പ്രേക്ഷകർ വർഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    പ്രിയദർശൻ ചിത്രങ്ങളെ കോപ്പി എന്നു പറഞ്ഞു പുഛിക്കരുത്.

    പ്രിയദർശൻ ചിത്രങ്ങളെ കോപ്പി എന്നു പറഞ്ഞു പുഛിക്കരുത്.

    പ്രിയദർശന്റെ ചിത്രങ്ങൾ വെറും കോപ്പികൾ മാത്രമാണെന്ന് മലയാളികളിൽ ചിലർ അഭിപ്രായപ്പെടുന്നത് കേട്ടിട്ടുണ്ട്‌.

    അദ്ദേഹം ആരുടേയും സൃഷ്ടികൾ തന്റേതാണെന്ന് പറഞ്ഞ് സിനിമ ചെയ്തിട്ടില്ല.

    പിന്നീട് അദ്ദേഹം റീമേക്കുകൾ കൂടുതൽ ചെയ്യാൻ കാരണം അതിന്റെ യഥാർത്ഥ പതിപ്പിനോടുള്ള ഇഷ്ടമാണ്, അത് കണ്ടിട്ടില്ലാത്ത മറ്റൊരു ജനതയ്ക്ക് മുന്നിൽ ഒരു കലാകാരൻ എന്ന നിലയിൽ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

    സംവിധായകനെന്ന നിലയിൽ ഒരു സിനിമ ചെയ്യാൻ കഥയാണ് അത്യാവശ്യം, അത് സ്വന്തമായിരിക്കണം എന്ന് എന്ത് നിർബന്ധമാണുള്ളത്? അങ്ങനെയെങ്കിൽ ചരിത്രകഥകളും, പുരാണ ഇതിഹാസ കഥകളും ആർക്കും ഉപയോഗിക്കാൻ കഴിയില്ലല്ലോ!

    പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളെക്കുറിച്ച് പരാമർശിച്ചത് ആ സൃഷ്ടികളെ കുറ്റം പറയാനല്ല, മറിച്ച് ‘ ആ ചിത്രങ്ങളെക്കുറിച്ച് ചില അറിവുകൾ കൈമാറുകയാണ് ലക്ഷ്യം.

    പ്രസ്ഥുത ചിത്രങ്ങൾ വിജയമോ പരാജയമോ ആയിരുന്നാലും അതിലെല്ലാം മലയാളികൾ എന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്നത് തന്നെയാണ്.

    ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയല്‍ ഷൂട്ട് ചെയ്യുന്നത് എന്തൊരു കഷ്ടമാണ്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍! ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയല്‍ ഷൂട്ട് ചെയ്യുന്നത് എന്തൊരു കഷ്ടമാണ്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!

    ആര്യയുടെ വധുവാകാൻ ഈ കൊച്ചിക്കാരിയുമുണ്ട്; ആദ്യ കൂടിക്കാഴ്ച തന്നെ ഇവർ ഞെട്ടിച്ചു! ആര്യയുടെ വധുവാകാൻ ഈ കൊച്ചിക്കാരിയുമുണ്ട്; ആദ്യ കൂടിക്കാഴ്ച തന്നെ ഇവർ ഞെട്ടിച്ചു!

    ദുല്‍ഖറിന്‍റെ കാര്യത്തില്‍ മാത്രമേ ബലംപിടുത്തമുള്ളൂ, താരപുത്രന്‍മാരെ പിന്തുണച്ച് മമ്മൂട്ടി, കാണൂ! ദുല്‍ഖറിന്‍റെ കാര്യത്തില്‍ മാത്രമേ ബലംപിടുത്തമുള്ളൂ, താരപുത്രന്‍മാരെ പിന്തുണച്ച് മമ്മൂട്ടി, കാണൂ!

    English summary
    Priyadarshan's 26 bollywood movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X