twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനെന്തിന് ഈ സിനിമയില്‍? പ്രിയദര്‍ശനോട് പ്രണവ് ചോദിച്ചത്! മരക്കാറില്‍ വരുന്നതിന് മുന്‍പ് സംഭവിച്ചത്?

    |

    മോഹന്‍ലാലിനൊപ്പം ബാലതാരമായി അരങ്ങേറിയ പ്രണവ് മോഹന്‍ലാല്‍ ആദിയിലൂടെയായിരുന്നു നായകനായി തുടക്കം കുറിച്ചത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് ഈ താരപുത്രന്‍ എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അഭിനയമികവായല്ല മറിച്ച് ആക്ഷന്‍ രംഗങ്ങളിലെ പ്രകടനത്തിനായിരുന്നു അഭിനന്ദനങ്ങള്‍. ആദി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് പ്രണവിന്റെ അടുത്ത സിനിമ ഏതാണെന്ന് തിരക്കി ആരാധകരെത്തിയത്. അരുണ്‍ ഗോപിക്കൊപ്പമായിരുന്നു രണ്ടാമങ്കം. വന്‍പ്രതീക്ഷയോടെയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തിയതെങ്കിലും വിചാരിച്ചത്ര ശ്രദ്ധ നേടാന്‍ കഴിയാതെ പോവുകയായിരുന്നു ഈ സിനിമ.

    മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാരുടെ ബാല്യകാല വേഷത്തില്‍ എത്തുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവ് ഈ സിനിമയിലുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. കല്യാണിയാണ് പ്രണവിന്റെ നായികയായി എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. കുഞ്ഞുകുഞ്ഞാലിയാവാന്‍ ഇതിലും മികച്ചൊരാളെ തനിക്ക് കിട്ടില്ലെന്നായിരുന്നു പ്രിയദര്‍ശനും പറഞ്ഞത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിക്കിടയിലായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

     പ്രണവിന്റെ വരവ്

    ബാലതാരമായി തിളങ്ങി നിന്നവരില്‍ പലരും നായകനും നായികയുമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പ്രണവിന്റെ വരവിനായും അക്ഷമയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. മുന്‍നിര സംവിധായകരും നിര്‍മ്മാണക്കമ്പനിയുമൊക്കെ ഈ താരപുത്രനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പാപനാശമുള്‍പ്പടെയുള്ള ജീത്തു ജോസഫ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് പ്രണവ് മുന്‍നിരയിലേക്ക് എത്തിയത്. അപ്പുവിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വാചാലരായി അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു.

    2 ചോദ്യങ്ങള്‍

    ഈ സിനിമയിലേക്ക് എത്തുന്നതിന് മുന്നോടിയായി 2 ചോദ്യങ്ങളാണ് പ്രണവ് തന്നോട് ചോദിച്ചതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. കുഞ്ഞ് കുഞ്ഞാലിയെ വേദിയിലേക്ക് വിളിച്ചതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പ്രിയദര്‍ശന്റെ വാക്കുകള്‍ കേട്ട് പുഞ്ചിരിക്കുകയായിരുന്നു പ്രണവ്. ഈ ചിത്രത്തില്‍ നിന്നും ഒഴിഞ്ഞുമാറാനായി പരമാവധി ശ്രമങ്ങള്‍ പ്രണവ് നടത്തിയിരുന്നു. ഞാനെന്തിനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നായിരുന്നു ആദ്യ ചോദ്യം. കുഞ്ഞാലി മരക്കാരുടെ കുഞ്ഞ് കുഞ്ഞായി വേറെയാരെയും തനിക്ക് കിട്ടില്ലെന്നും ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂയെന്ന് പറയുകയായിരുന്നു താനെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

    ഇടംകൈയ്യനാണ്

    താന്‍ ഇടംകൈയ്യനാണെന്നും അച്ഛന്‍ വലംകൈയ്യനാണെന്നുമായിരുന്നു അടുത്തതായി പ്രണവ് പറഞ്ഞ കാര്യം. 40 വര്‍ഷമായി സിനിമയെടുത്ത് ആളെ പറ്റിച്ചയാളാണ് താന്‍, അതിനാല്‍ത്തന്നെ ഇടംകൈയ്യും വലംകൈയ്യുമൊക്കെ താന്‍ നോക്കിക്കോളാമെന്നായിരുന്നു പ്രിയദര്‍ശന്‍ പ്രണവിനോട് പറഞ്ഞത്. അങ്ങനെ നിവൃത്തിയില്ലാതെയാണ് അപ്പു ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ കണ്ടവര്‍ അപ്പുവിനെ കുറച്ച് കൂടി കാണണമായിരുന്നു എന്ന് പറഞ്ഞിരുന്നു. അത് തനിക്ക് ലഭിച്ച മികച്ച അംഗീകാരമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

     പ്രണവിന്റെ സംസാരം

    പൊതുപരിപാടികളിലും മറ്റ് പങ്കെടുക്കാനോ സംസാരിക്കാനോ ഒന്നും താല്‍പര്യമില്ലാത്ത പ്രണവിനെക്കൊണ്ട് ഇത്തവണ പ്രിയദര്‍ശന്‍ സംസാരിച്ചിരുന്നു. ഒരു വാക്കെങ്കിലും പറഞ്ഞേ തീരൂയെന്ന് പറഞ്ഞ് നിര്‍ബന്ധത്തോടെ മൈക്ക് നല്‍കുകയായിരുന്നു അദ്ദേഹം. ഇത് പോലൊരു പടത്തില്‍ ഇങ്ങനത്തെയൊരു വേഷം ചെയ്യാനായതില്‍ വലിയ സന്തോഷം, ചെറുപ്പം തൊട്ട് അറിയുന്നൊരുപാട് ആള്‍ക്കാരുമായാണ് പ്രവര്‍ത്തിച്ചത്, സന്തോഷമെന്നായിരുന്നു പ്രണവ് പറഞ്ഞത്.

    Recommended Video

    Marakkar Arabikadalinte Simham : ബ്രഹ്മാണ്ഡ ചിത്രം അമ്പതിലേറെ രാജ്യങ്ങളില്‍ | FilmiBeat Malayalam
    പ്രിയന്‍ പറഞ്ഞാല്‍ അത് പോലെ

    തന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്‍ എന്നും മികച്ച അവസരങ്ങളാണ് തനിക്ക് നല്‍കാറുള്ളത്. ഇനിയും അത്തരത്തിലുള്ള അവസരങ്ങള്‍ തേടിയെത്തുമെന്ന് കരുതുന്നു. നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാവും, ീ സിനമ വലിയ വിജയമായിത്തന്നെ മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്.

    English summary
    Priyadarshan Talking about Pranav Mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X