ആ മോഹൻലാൽ ചിത്രം സൂപ്പർ ഹിറ്റാകേണ്ടിയിരുന്നു, ഒരു തെറ്റ് സംഭവിച്ചു, തുറന്ന് പറഞ്ഞ് പ്രിയദർശൻ

മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പിറന്ന ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ്. ഇരുവരും ഒന്നിച്ച പഴയ ചിത്രങ്ങൾ പോലും ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. മിന്നാരം,കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്,ചിത്രം,ബോയിംഗ് ബോയിംഗ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങളാണ്. എല്ലാ തലമുറയിലെ ജനങ്ങളുടെ പ്രേക്ഷകരെ കയ്യിലെടുക്കാനും ഈ ഹിറ്റ് കൂട്ട്കെട്ടിന് കഴിഞ്ഞിരുന്നു.

പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ മോഹൻലാൽ പ്രിയദർശൻ ചിത്രമായിരുന്നു വന്ദനം. 1989 ൽ നടൻ ജഗദീഷ് കഥ എഴുതി പ്രിയദർശൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മോഹൻലാൽ , ഗിരിജ ഷെട്ടാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നെടുമുടി വേണു, മുകേഷ്, ജഗദീഷ്, സുകുമാരി, ഗണേഷ്, കവിയൂർ പൊന്നമ്മ എന്നിങ്ങനെ വൻ താരനിര അണിനിരന്നിരുന്നു. ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറച്ചുവെങ്കിലും ഇതിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. ഇന്നും ഇതിലെ പല ഗാനങ്ങളും പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.

mohanlal-priyadarshan

ഏറെ വിജയ പ്രതീക്ഷയോടെ പുറത്തു വന്ന ചിത്രമായിരുന്നു ഇത്. എന്നാൽ തിയേറ്ററുകളിൽ വേണ്ടതു പോലെ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത വന്ദനം വലിയ വിജയത്തിലേക്ക് പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലൈമാക്സായിരുന്നു ചിത്രത്തിന്റെ വില്ലനായി മാറിയത്. നായകനും നായികയും ഒന്നിക്കാതിരുന്നതായിരുന്നു പ്രശ്നം. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ.

വന്ദനം എന്ന സിനിമയിലെ ട്രാജിക് എൻഡ് വലിയ ഒരു മിസ്റ്റേക്കായിരുന്നു, കൊമെഴ്‌സിയൽ വാല്യൂവച്ച് അന്ന് പ്രേക്ഷകർക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല. വന്ദനം തെലുങ്കിൽ ചെയ്തപ്പോൾ നായകനെയും നായികയെയും സിനിമയുടെ അവസാന ഭാഗത്ത് ഞാൻ മീറ്റ് ചെയ്യിപ്പിച്ചു.ഇവിടെയും അങ്ങനെയൊരു ക്ലൈമാക്‌സായിരുന്നുവെങ്കിൽ വന്ദനം വലിയ രീതിയിൽ സ്വീകരിക്കപ്പെടുമായിരുന്നു'.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. കൊറോണ വൈറസ് വ്യാപനം മൂലം ചിത്രത്തിന്റെ റീലീസ് നീട്ടി വെച്ചിരിക്കുകയാണ്. ഡിസംബറിൽ അല്ലെങ്കിൽ 2021 ൽ റിലീസിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X