For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയഗാനങ്ങൾ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്!! പാട്ട് ഷൂട്ട് ചെയ്യുന്ന രീതിയെക്കുറിച്ച് പ്രിയദർശൻ

  |

  ജനറേഷൻ മാറുന്നതിനോടൊപ്പം സിനിമയിലും മാറ്റങ്ങൾ സംഭവിക്കും. കാലത്തിനോടൊപ്പം സഞ്ചരിച്ചാൽ മാത്രമേ സിനിമയിൽ വിജയം നേടാൻ സാധിക്കുകയുള്ളൂ. അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന കലാകാരൻ.
  പ്രിയന്റെ പഴയ ചിത്രങ്ങൾ പലതും ഇപ്പോഴും സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും ചർച്ച വിഷയമാണ്. കളർ ഫുൾ രംഗങ്ങളും പാട്ടുകളും പ്രിയദർശൻ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ഇത്രയും കളർഫുള്ളായി എങ്ങനെ ഗാനങ്ങൾ ചിത്രീകരിക്കുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിത ഗാനരംഗങ്ങളിലെ മികവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയദർശൻ. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഞാൻ തയ്യാറായി കഴിഞ്ഞു! ആക്ഷൻ ഹീറോയിനായി താര സുന്ദരി,13 വർഷത്തിനു ശേഷം ക്യാമറയ്ക്ക് മുന്നിൽ

  സിനിമയിൽ ഏറ്റുവും ദേഷ്യം പാട്ട് ചിത്രീകരിക്കാനാണെന്ന് പ്രിയദർശൻ പറഞ്ഞു. പലപ്പോഴും താൻ ആലോചിക്കാറുണ്ട് ഇങ്ങനെയൊരു സംഭവത്തിന്റെ ആവശ്യമുണ്ടോ എന്ന്. പ്രേക്ഷകർ പാട്ട് കണ്ടോണ്ടിരിക്കുമോ ? എന്ന ഭയത്തിൽ ആളുകൾ കണ്ടോണ്ടിരിക്കുന്ന പാട്ടുകൾ ഉണ്ടാക്കമെന്ന് ആലോചിക്കാറുള്ളത്. കൂടാതെ പാട്ടുകൾ കണ്ട് ആളുകൾ എഴുന്നേറ്റ് പോകുമോ എന്ന ഭയത്തിൽ ഗാനരംഗങ്ങൾ നന്നാക്കാൻ പ്രത്യേകിച്ച് ശ്രദ്ധിക്കാറുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

  ഗാനം ചിത്രീകരിക്കുമ്പോൾ എന്താണ് കളർ കോഡ് എന്ന് ആലോചിക്കും. ഒന്നെങ്കിൽ എന്റെ ആക്ടേഴ്സ് മൂവ് ചെയ്യണം. അല്ലെങ്കിൽ എന്റെ ക്യാമറ മൂവ് ചെയ്യണം. പാട്ടിന്റെ ചെയ്ഞ്ച് ഓവേഴ്സിം പാട്ടിന്റെ റിഥവും അനുസരിച്ചാകും ക്യാമ‌റയുടെ മൂവ്മെന്റ് . ചിത്രീകരണത്തിനായി തന്റേതായ ചില തീയറികൾ ഡവലപ്പ് ചെയ്ത് എടുത്തിട്ടുണ്ട്. അത് വിജയിക്കുകയും ചെയ്തിട്ടുമുണ്ട് പ്രിയദർശൻ പറഞ്ഞു.

  സിനിമ ഗാനങ്ങളിൽ തനിയ്ക്കൊരു ഗുരുവുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച ഗാനങ്ങൾ എഴുതിയ പി ഭാസ്കരൻ മാസ്റ്ററാണ് തന്റെ ഗുരു. ഇതിനെ കുറിച്ച് ജാവേദ് അക്തറിനോടും പറഞ്ഞിരുന്നു. അക്ഷരം പഠിച്ചിട്ടില്ലാത്ത ആളുകൾക്ക് പോലും മാഷിന്റെ ഗാനങ്ങൾ മനസ്സിവലാകും. സിനിമാപാട്ടുകളിൽ അദ്ദേഹമാണെന്റെ ഗുരുവെന്നും പ്രിയദർശൻ ക്യൂവിന് നൽകിയ അഭിമുഖഘത്തിൽ പറഞ്ഞു.

  സിനിമയിലെ ഡ‍ബിൾ മീനിങ്ങ് വരുന്ന ഡയലോഗുകളെ കുറിച്ചും പ്രിയദർശൻ ഇതിനു മുൻപ് പ്രതികരിച്ചിരുന്നു. അതൊന്നു കോമഡിയായി തോന്നിട്ടില്ലെന്നും അത്തരം സിനിമകൾ തന്നെ കൊണ്ട് എഴുതാൻ സാധിക്കില്ലെന്നും സംവിധായകൻ പറഞ്ഞു. കൂടാതെ അച്ഛന് അമ്മയ്ക്കൊപ്പമിരുന്നു കുട്ടി സിനിമ കാണുമ്പോൾ ചിത്രത്തിലെ രംഗങ്ങൾ കണ്ട് മാതാപിതാക്കൾ ഒരിക്കലും നാണം കെടരുതെന്ന് തോന്നാറുണ്ട്. എല്ലാവരുടേയും മനസ്സിൽ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്ക് വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്.

  സിനിമ ചെയ്യുമ്പോൾ രസിച്ചു ചെയ്യണം. ചില സിനിമകൾ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകൾ അങ്ങനെ പല കാരണങ്ങൾ കൊണ്ടും ചിലത് മോശമായി പോകും. എന്റെ സിനിമകൾ എല്ലാം ഉദാത്തമായവയാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. കാണാൻ ചിലത് രസമായിരിക്കും, ചിലത് മോശമായിരിക്കും. ചെയ്ത എല്ലാ സിനിമകളും വിജയകരമാക്കിയ ആരും തന്നെ ഈ ലോകത്തില്ല.

  കഴിഞ്ഞ ദിവസം മോഹൻലാൽ- പ്രിയദർശൻ കൂട്ട്ക്കെട്ടിൽ പിറന്ന കാലപാനി എന്ന ചിത്രത്തിലെ തിയേറ്ററിൽ നിന്ന് ഒഴിവാക്കിയ ഗാനം ഫുരത്തു വന്നിരുന്നു. വർഷങ്ങൾക്ക് ശേഷം പുറത്തു വന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. എംജി ശ്രീകുമാർ, ചിത്ര എന്നിവർ ചേർന്ന് ആലപിച്ച കൊട്ടും കുഴൽവിളി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാൽ, തബു എന്നിവരാണ് മനോഹരമായ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  പ്രണയാതുരരായി മോഹൻലാലും തബുവും!! കാലാപാനിയിലെ തിയേറ്ററിൽ നിന്ന് ഒഴിവാക്കിയ ഗാനം പുറത്ത്

  പ്രിയദർശൻ ചിത്രങ്ങളിലെ ദൃശ്യങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അതിമനോഹരമായ ഗാനങ്ങൾക്കൊപ്പം കണ്ണിന് നിറമേകുന്ന ദൃശ്യങ്ങൾ കൂടിയാകുമ്പോൾ അവ പ്രേക്ഷകരുടെ മനസ്സിൽ വർഷങ്ങൾ പിന്നിട്ടാലും മായാതെ നിൽക്കും. കഴിഞ്ഞ ദിവസം പുറത്തു വന്ന കാലപ്പാനിയിലെമനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് സന്തോഷ് ശിവനാണ്. ഇളയരാജയാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സൈന വീഡിയോ വിഷനാണ് ഗാനം അപ് ലോഡ് ചെയ്തിരിക്കുന്നത്.

  കോലിയെ പിരിയാതെ അനുഷ്ക! വെസ്റ്റ് ഇന്ഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനോടൊപ്പം അനുഷ്കയും

  English summary
  priyadarshan says about romatic song shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X