എനിക്ക് എന്ത് കൊണ്ട് ഇങ്ങനെ ചിന്തിക്കാന്‍ സാധിച്ചില്ല! പുതിയ സിനിമകളെ കുറിച്ച് പ്രിയദര്‍ശന്‍

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമടക്കം ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനാണ് പ്രിയദര്‍ശന്‍. പണ്ട് മുതല്‍ ഇപ്പോഴും സജീവമായി തുടരുന്ന അദ്ദേഹം പുതിയ സിനിമകളുമായി പ്രേക്ഷകരിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വരാനിരിക്കുന്നത്.

പുതിയ കാലഘട്ടത്തില്‍ മലയാള സിനിമ ഒരുപാട് മികച്ചതായി തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പുതിയ സിനിമകളെ കുറിച്ചു് പ്രിയദര്‍ശന്‍ പറഞ്ഞിരിക്കുന്നത്.

 പ്രിയദര്‍ശന്‍  പറയുന്നതിങ്ങനെ

ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, തുടങ്ങിയ സിനിമകള്‍ കണ്ടപ്പോള്‍ വിചാരിച്ചു, എനിക്ക് എന്ത് കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്. മലയാള സിനിമയിലെ ഖഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായി. എന്നെ പോലെയുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ട്.

പ്രിയദര്‍ശന്‍  പറയുന്നതിങ്ങനെ

ബോളിവുഡില്‍ തെക്ക്-വടക്ക് വിവേചനമുണ്ട്. വിവാദമാകാന്‍ പറയുന്നതല്ല. ദാസേട്ടനെ (യേശുദാസ്) പോലെയുള്ളവര്‍ക്ക് എന്ത് കൊണ്ട് അവിടെ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയില്ല എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്നിരുന്നാലും ഹിന്ദിയില്‍ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. സിനിമയ്ക്ക് ഭാഷയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ഒരുപാട്‌സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതിന് കാരണം തെന്നിന്ത്യയുടെ അതേ പശ്ചാതലത്തില്‍ തന്നെ കഥ പറിച്ച് നടുമ്പോഴാണ്. അതിനെ മാറ്റി എടുക്കുക എന്നതായിരുന്നു തുടക്കത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതില്‍ വിജയിച്ചത് കൊണ്ടായിരിക്കും എനിക്ക് അവിടെ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്.

പ്രിയദര്‍ശന്‍  പറയുന്നതിങ്ങനെ

പത്മരാജേട്ടന്‍ (സംവിധായകന്‍- പത്മരാജന്‍) ഒരിക്കല്‍ എന്നോട് ചോദിച്ചു. നിന്റെ സിനിമകള്‍ എങ്ങനെയാണ് വിറ്റ് പോകുന്നത്. എന്റെ സിനിമകള്‍ വിറ്റ് പോകുന്നില്ല. അപ്പോള്‍ ഞാന്‍ പപ്പേട്ടനോട് പറഞ്ഞു, എന്റെ സിനിമകളില്‍ ലോകത്ത് എവിടെയും നടക്കാത്ത കാര്യങ്ങളാണ് കാണിക്കുന്നത്. പപ്പേട്ടന്റെ സിനിമകള്‍ അങ്ങനെല്ല. മണ്ണിന്റെ മണമുള്ള സിനിമകളാണ്. ഹാസ്യ ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ധൈര്യമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. കുതിരവട്ടം പപ്പു, സുകുമാരി, തിലകന്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതക്കാളുടെ അഭാവമാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നത്.

പ്രിയദര്‍ശന്‍  പറയുന്നതിങ്ങനെ

പലപ്പോഴും ഞാന്‍ കഥാപാത്രങ്ങളെ എഴുതി രൂപപ്പെടുത്തിയിരിക്കുന്നത് അവരെയെല്ലാം മനസില്‍ കണ്ടായിരുന്നു. പപ്പുവേട്ടന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്ന് പോയിട്ടുണ്ട്. അങ്ങനെയുള്ള നടന്മാര്‍ ഈ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കാത്തത് കൊണ്ടായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X