മുഖത്ത് മുറിവ് തുന്നിയ പാട്! പൃഥ്വിരാജിന്റെ നായികയ്ക്ക് ഇതെന്താണ് പറ്റിയതെന്ന് ചോദിച്ച് ആരാധകര്‍
പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് സിനിമയായിരുന്നു അനാര്‍ക്കലി. സച്ചി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത റോമാന്റിക് ചിത്രമായിരുന്നു പൃഥ്വിയെ പോലെ തന്നെ സിനിമയിലെ നായികയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയത്തിന് വേണ്ടി ഏറെ കാത്തിരുന്ന ചാന്ത്‌നുവിന്റെയും നാദിറയുടെയും കഥ ഇന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്.
ഇപ്പോഴിതാ നാദിറയായി അഭിനയിച്ച നടി പ്രിയ ഗോറിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന ചിത്രം തരംഗമായിരിക്കുകയാണ്. മുഖത്ത് മുറിപാട് തുന്നി കൂട്ടിയത് വ്യക്തമാക്കുന്ന ചില ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. ഗ്ലാമര്‍ ലോകത്ത് ജീവിക്കുമ്പോഴും ഇത്തരമൊരു ചിത്രം പങ്കുവെച്ചതിന് പിന്നിലെ കാരണമാണ്് എല്ലാവരും അന്വേഷിക്കുന്നത്. ചിത്രത്തിനൊപ്പം വലിയൊരു കുറിപ്പും നടി എഴുതിയിരുന്നു.

'ജീവിതമെന്ന് പറയുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ പുഞ്ചിരിയിലൂടെ മറികടന്ന് സഞ്ചരിക്കുന്നതാണ്. ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയാണ് ഇക്കഴിഞ്ഞ രണ്ട് മാസം. ഞാന്‍ പലതും കണ്ടു എങ്കിലും പോസിറ്റീവ് ആയിരിക്കുന്നതാണ് മികച്ചത്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തെ കുറിച്ച് പേടിയുണ്ട്. ഇതാണ എന്റേത്. അതിനെ ഞാന്‍ അങ്ങേയേറ്റം സ്‌നേഹത്തോടെ തന്നെ സ്വീകരിക്കുകയാണ്' എന്നും നടി പറയുന്നു.
നടിയുടെ മുഖത്തെ പാടുകളെ കുറിച്ച് പല ഊഹപോഹങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. പ്രിയാലിന്റെ വളര്‍ത്ത് നായ ബ്രൂണോ മുഖത്ത് കടിച്ചത് മൂലമാണ് ഇത്തരമൊരു മുറിവ് ഉണ്ടായാതെന്നാണ് പ്രിയാലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Click it and Unblock the Notifications