ചാക്കോച്ചനോടുള്ള ക്രഷ്, അച്ഛനെകൊണ്ട് സിനിമ എടുപ്പിച്ച് നായികയായി; ​​ഗോസിപ്പിലെ സത്യാവസ്ഥ പറഞ്ഞ് ദീപ നായർ!

ചില താരങ്ങളുടെ കാര്യത്തിൽ സിനിമപ്രേമികൾ പറയാറുള്ള വാക്കാണ് എന്തിനാണ് ഒരുപാട് സിനിമകൾ ചെയ്യുന്നത് നല്ല ഒരു സിനിമ ചെയ്താൽ പോരേ... അതിലൂടെ പ്രേക്ഷക മനസ് കീഴടക്കാമല്ലോയെന്നത്. നടി ദീപ നായരുടെ കാര്യത്തിൽ അത് കൃത്യമായി ഭവിച്ചു. ദീപ നായർ എന്ന പേര് പല മലയാളികൾക്കും അറിയില്ല. പക്ഷെ പ്രിയം സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായികയെന്ന് പറഞ്ഞാൽ എല്ലാവർക്കും ദീപയുടെ മുഖം ഓർമ വരും.

പ്രിയം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടി ഇന്ന് നല്ലൊരു കുടുംബിനിയും സംരംഭകയുമെല്ലാമാണ്. പ്രിയം എന്ന സിനിമയ്ക്കുശേഷം മറ്റൊരു മലയാള സിനിമയിലും ദീപയെ പ്രേക്ഷകർ കണ്ടതുമില്ല. 2000ൽ ആണ് പ്രിയം സിനിമ റിലീസാകുന്നത്. സനൽ സംവിധാനം ചെയ്ത സിനിമ ഇന്നും നയന്റീസ് കിഡ്സിന്റെ നൊസ്റ്റാൾജിയയാണ്.

Actress Deepa Nair
Photo Credit: Kunchacko Boban Fan Page| Deepa Nair

കുഞ്ചാക്കോ ബോബന് പുറമെ ബാലതാരങ്ങളായ അരുണും അശ്വിനും മഞ്ജിമ മോഹനും നടൻ ​ദേവനും തിലകനും ജ​ഗതി ശ്രീകുമാറും ഇന്ദ്രൻസും എൻ.എഫ് വർ​ഗീസുമെല്ലാം സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. നായകനേയും നായികയേയുംകാൾ പ്രധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മൂന്ന് കുട്ടികളുടേത്.

മാത്രമല്ല കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ​ഗാനങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുതിർന്നവർക്ക് എന്നപോലെ പ്രിയം സിനിമ കുട്ടികൾക്കും പ്രിയപ്പെട്ടതായിരുന്നു. സോഷ്യൽമീഡിയകൾ സജീവമായശേഷമാണ് നടി ദീപ നായരെ സിനിമപ്രേമികൾ തപ്പി കണ്ടുപിടിച്ചത്. ഭർത്താവും മക്കളും എല്ലാമായി മെൽബണിൽ സെറ്റിൽഡാണ് ദീപ.

കുടുംബിനി മാത്രമല്ല വളർന്ന് വരുന്ന സംരംഭക കൂടിയാണ് ഇന്ന് താരം. പ്രിയം റിലീസിനുശേഷം ദീപയെ കുറിച്ച് പല തരത്തിലുള്ള ചർച്ചകളും വാർത്തകളും വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് പ്രിയത്തിൽ ദീപ എങ്ങനെ നായികയായി എന്നതിനെ കുറിച്ചായിരുന്നു.

ആ സമയത്ത് പെൺ‌കുട്ടികളുടെയെല്ലാം പ്രിയങ്കരനായ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനോട് മറ്റ് പെൺകുട്ടികൾക്ക് എന്നപോലെ ദീപയ്ക്കും ക്രഷായിരുന്നുവെന്നും അതുകൊണ്ട് സ്വന്തം പിതാവിനെ നിർബന്ധിച്ച് കുഞ്ചാക്കോ ബോബനെ വെച്ച് പ്രിയം സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിച്ച് അതിൽ നായികയായി എന്നായിരുന്നു പ്രചരിച്ച കഥ. മാത്രമല്ല ആ സിനിമയ്ക്കുശേഷം ദീപയെ മറ്റൊരു സിനിമയിലും കണ്ടതുമില്ല. അതുകൊണ്ട് കേട്ട ​ഗോസിപ്പുകൾ ശരിയാണെന്ന് പ്രേക്ഷകരും കരുതി.

Actress Deepa Nair
Photo Credit: Kunchacko Boban Fan Page| Deepa Nair

ഇപ്പോഴിതാ ആദ്യമായി തന്നെ കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വാർത്തകൾക്ക് മറുപടി നൽകുകയാണ് ദീപ നായർ. കുഞ്ചാക്കോ ബോബനോടുള്ള ഇഷ്ടം കൊണ്ട് അച്ഛനെ കൊണ്ട് സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിച്ച് നായികയായി എന്ന കഥ സത്യമല്ലെന്ന് ദീപ പറയുന്നു. ഇതുപോലുള്ള അസത്യമായ കഥകൾ കാരണം കൂടിയാണ് താൻ ഒരു പുതിയ പേജ് സൃഷ്ടിക്കാൻ തീരുമാനിച്ചതെന്നും ദീപ പറയുന്നു.

മ്യൂസിങ്സ് ബൈ ദീപ നായർ എന്ന പേരിൽ ഇമിറ്റേഷൻ ആഭരണങ്ങൾക്കായി ദീപ ഒരു പേജ് ദീപ ആരംഭിച്ചിട്ടുണ്ട്. അമ്മയുടേയും തന്റെ ​ആ​ഗ്രഹമായിരുന്നു ഇങ്ങനൊരു സംരംഭമെന്നും ദീപ പറയുന്നു. ഈ വീഡിയോ വൈറലായതോടെ കുഞ്ചാക്കോ ബോബനുമായി ബന്ധപ്പെടുത്തി കമന്റുകൾ വന്നപ്പോഴാണ് അതിൽ സത്യമില്ലെന്ന് ദീപ പ്രതികരിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ദീപ എഞ്ചിനീയറിങ്ങിന് പഠനത്തിന് ഇടയിലാ‌ണ് പ്രിയത്തിലേക്ക് നായികയായി എത്തിയത്. പഠനം പൂ‍ർത്തിയാക്കാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും പിന്നീട് ദീപ അഭിനയത്തിലേക്ക് തിരിച്ചെത്തിയതേയില്ല. ഇന്ന് രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ദീപ. പ്രിയത്തിനുശേഷം ചക്രം, ദേവദൂതന്‍ തുടങ്ങിയ സിനിമകളിലെ നായിക വേഷത്തിലേക്കും ദീപയെ പരിഗണിച്ചതായിരുന്നുവെന്നും ഒരു കാലത്ത് പ്രചരിച്ചിരുന്നു.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X