നടി പ്രിയാമണി വീണ്ടും മലയാളത്തിലേക്ക്! തിരിച്ച് വരവ് മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനുമൊപ്പം

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് പ്രിയാമണി. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നിങ്ങനെ എല്ലാ ഭാഷചിത്രങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന നടി മലയാളത്തില്‍ കേവലം എട്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ ആ സിനിമകളെല്ലാം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

പ്രിയാമണി ഏറെ കാലമായി മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ മലയാളത്തിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. മമ്മൂട്ടി അടക്കം വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് അടുത്തിടെ നടി തന്നെ വെളിപ്പെടുത്തിയിരുന്നു.

 പ്രിയാമണിയുടെ തിരിച്ച് വരവ്

പ്രിയാമണിയുടെ തിരിച്ച് വരവ്

മലയാളത്തില്‍ നിന്നും മാറി നിന്ന പ്രിയാമണിയുടെ ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് പതിനെട്ടാം പടിയില്‍ പ്രിയാമണി ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പ്രിയ എത്തുന്നത്. പതിനെട്ടാം പടിയിലെ കേന്ദ്രകഥാപാത്രമായ കുട്ടിയുടെ സഹോദരിയായിട്ടാണ് താന്‍ അഭിനയിക്കുന്നത്. സിനിമയിലെ പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഇവരിലൂടെയാണെന്നാണ് പ്രിയാമണി പറഞ്ഞിരിക്കുന്നത്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനുമായിട്ടുള്ള ഏറെ കാലത്തെ പരിചയത്തിലൂടെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ശങ്കര്‍, രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്ന കാലത്തേ പരിചയമുണ്ടായിരുന്നു.

 പതിനെട്ടാം പടിയിലേക്ക്..

പതിനെട്ടാം പടിയിലേക്ക്..

ശങ്കറുമായി ചേര്‍ന്ന് സിനിമ ചെയ്യുന്ന കാര്യം കുറച്ച് കാലമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിന് മുന്‍പും അദ്ദേഹത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷേ പതിനെട്ടാം പടിയാണ് ആദ്യം നടന്നത് എന്ന് മാത്രം. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. ഒരൊറ്റ ദിവസം കൊണ്ടാണ് ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ചുരുങ്ങിയ സമയമാണ് സെറ്റില്‍ ചിലവഴിക്കാന്‍ കിട്ടിയത്. എങ്കിലും നല്ലൊരു എനര്‍ജി അവിടെ അനുഭവപ്പെട്ടെന്നും പ്രിയാമണി പറയുന്നു.

ദേശീയ പുരസ്‌കാരം

ദേശീയ പുരസ്‌കാരം

അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം പരുത്തി വീരന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രിയാമണിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ദേശീയ പുരസ്‌കാരം വലിയൊരു അംഗീകാരമായി കരുതുകയാണ്. നിങ്ങള്‍ ചെയ്യുന്ന സിനിമ രാജ്യത്തെ സിനിമാപ്രേമികള്‍ മുഴുവന്‍ കാണുന്നു, അംഗീകരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. എന്നെ സംബന്ധിച്ച് ദേശീയ പുരസ്‌കാരം ചില അവസരങ്ങള്‍ക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്. പക്ഷെ അതിനെക്കാള്‍ ഉപരി എന്നിലെ നടിയെ ലോകം അറിയാന്‍ സഹായിച്ചു എന്നതാണ്.

Recommended Video

മലയാളിക്കര കീഴടക്കാന്‍ മമ്മൂക്കയും പ്രിഥ്വിരാജും
വമ്പന്‍ താരങ്ങളുമായി പതിനെട്ടാംപടി

വമ്പന്‍ താരങ്ങളുമായി പതിനെട്ടാംപടി

തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന കന്നിചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ജൂലൈ അഞ്ചിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. നായക സമാനമായ അതിഥി വേഷത്തിലൂടെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കരിയറില്‍ മമ്മൂട്ടി ഇതുവരെ ചെയ്യാത്തൊരു വേഷമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 65 ലധികം പുതുമുഖങ്ങളാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, മനോജ് കെ ജയന്‍, തമിഴ് നടന്‍ ആര്യ, ആഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, പ്രിയാമണി, മണിയന്‍പിള്ള രാജു, നന്ദു, മാലാപാര്‍വ്വതി, എന്നിങ്ങനെ ഒരുപാട് താരങ്ങള്‍ ചിത്രങ്ങള്‍ അണിനിരക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X