മുസ്തഫയെ കുറിച്ച് പ്രിയാമണി, ഇതാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം, നടിയുടെ വാക്കുകൾ ചർച്ചയാകുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രിയാമണി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടിയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തയാണ്. പ്രിയമാണിയുടേയും ഭർത്താവ് മുസ്തഫ രാജിന്റേയും വിവാഹത്തിൽ നിയമസാധുതയില്ലെന്ന് ആരോപിച്ച് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ അയേഷ രംഗത്ത് എത്തിയിരുന്നു. വിവാഹമോചനത്തിന് മുമ്പാണ് പ്രിയയെ വിവാഹം ചെയ്തതെന്നാണ് ആദ്യ ഭാര്യയുടെ ആരോപണം. ഗാർഹിക പീഡനത്തിന് ഇവർ പരാതിയും നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും കനക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭർത്താവ് മുസ്തഫയെ കുറിച്ചുള്ള പ്രിയാമണിയുടെ വാക്കുകളാണ്. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയാമണി പറയുന്നത്.

മുസ്തഫയെ കുറിച്ച് പ്രിയാമണി

ഭർത്താവ് മുസ്തഫയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് പ്രിയാമണി അഭിമുഖത്തിൽ പറയുന്നത്. വിദേശത്താണെങ്കിലും ദിവസവും സംസാരിക്കാറുണ്ടെന്നും പ്രിയ പഴയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇരുവരും പരസ്പരം തുറന്ന് സംസാരിക്കാറുണ്ടെന്നും കമ്മ്യൂണിക്കേഷനാണ് തങ്ങളുടെ ബന്ധത്തിന്റെ താക്കേലൊന്നും നടി പറഞ്ഞു. മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രിയാമണി ഇങ്ങനെ പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ

സുരക്ഷിതയാണ്

മുസ്തഫയോടൊപ്പം ഞാൻ വളരെ സുരക്ഷിതയാണ്. ഇപ്പോൾ അദ്ദേഹം യുഎസിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുണ്ട്. ഒന്നും സംസാരിക്കാൻ ഇല്ലെങ്കിൽ പോലും ഞങ്ങൾ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട്. ജോലി തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം കണ്ടെത്താറുണ്ട്. പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രിയാമണി അഭിമുഖത്തിൽ പറയുന്നു. വിവാഹശേഷവും നടി സിനിമയിൽ സജീവമാണ്.

ആദ്യത്തെ  ഭാര്യ

2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കോടതിയെ തെറ്റിധരിപ്പിച്ചാണ് മുസ്തഫ നടിയെ വിവാഹം കഴിച്ചതെന്നാണ് ആദ്യ ഭാര്യ അയേഷ പറയുന്നത്. ബന്ധം വേർപ്പെടുത്താനായി വിവാഹമോചന ഹർജി പോലും സമർപ്പിച്ചിരുന്നില്ലെന്നും ഇന്നും താൻ മുസ്തഫയുടെ ഭാര്യയാണെന്നും ഇവർ പറയുന്നു. മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്.

Recommended Video

പ്രിയാമണിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം | FilmiBeat Malayalamk
പ്രതികരിച്ച് മുസ്തഫ

അതേസമയം തനിക്കെതിരെ ഉയർന്ന് വന്ന ആരോപണത്തിൽ പ്രതികരിച്ച് മുസ്തഫ രാജും രംഗത്ത് എത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം വ്യാജമാണ്. താൻ കുട്ടികളുടെ ചെലവിനായി സ്ഥിരം പണം നൽകാറുണ്ട്. 2010 മുതൽ ഞങ്ങൾ വേർപിരിഞ്ഞ് ജീവിക്കുകയാണ്. 2013 ൽ വിവാഹമോചനം നേടുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നതെന്നും മുസ്തഫ രാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X