എല്ലാം അവരുടെ പ്ലേറ്റിലുണ്ട്, ഈ സമയത്തിനപ്പുറം ഷൂട്ടിന് വരില്ല; നയൻസിന്റെ നിബന്ധന ചർച്ചയായിരിക്കെ പ്രിയാമണി

അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് പ്രിയാമണി. കരിയറിലെ മികച്ച സമയത്താണ് പ്രിയാമണി ഇപ്പോഴുള്ളത്. പല ഭാഷകളിൽ സിനിമകളും സീരീസും ചെയ്യുന്നു. വിജയുടെ അവസാന സിനിമയായ ജന നായകനിലും പ്രിയാമണി ഒരു വേഷം ചെയ്യുന്നുണ്ട്. ​ഗുഡ് വെെഫ് ആണ് പ്രിയാമണിയുടെ പുതിയ സീരീസ്. മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണി ചെയ്ത അവസാന സിനിമ. മികച്ച വിജയം നേടിയ സിനിമയായിരുന്നു ഇത്. കരിയറിൽ കയറ്റിറങ്ങൾ നേരിട്ട നടിയാണ് പ്രിയാമണി.

സിനിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടി പുതിയ അഭിമുഖത്തിൽ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുതിയ ചില അഭിനേതാക്കൾ കരിയറിനെ ​ഗൗരവത്തിലെടുക്കാത്തതിനെക്കുറിച്ചാണ് നടി ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിൽ സംസാരിച്ചത്. സിനിമാ രം​ഗം ചലഞ്ചിം​ഗ് ആണ്. ഇന്ന് നിങ്ങളുണ്ടെങ്കിലും നാളെ ഈ രം​ഗത്ത് ഉണ്ടാകണമെന്നില്ല. ലഭിക്കുന്ന അവസരങ്ങൾ വിടരുത്. പരമാവധി ഉപയോ​ഗപ്പെടുത്തുക. അത് നിസാരമായി കാണരുത്.

Priyamani

വർക്കിനെ ബഹുമാനിക്കുക. ഞാൻ ഈയടുത്ത് വിമല രാമനോട് സംസാരിച്ചു. ഇന്നുള്ള ഒരുപറ്റം ആക്ടേർസിന് എല്ലാം അവരുടെ മുന്നിലുണ്ട്. പ്ലേറ്റിൽ അങ്ങനെ തന്നെ എടുത്ത് കൊടുക്കുന്നു. ആ അവസരങ്ങൾ പരമാവധി ഉപയോ​ഗിക്കുക. കഠിനാധ്വാനം ചെയ്യുക. കാരണം ഇതേ അവസരത്തിനായി എത്രയോ പേർ പോരാടുന്നുണ്ട്. അവരിൽ നിന്നെല്ലാം നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തോ അവർ കണ്ടിട്ടുണ്ട്.

അത് നിങ്ങളുടെ പ്ലസ് പോയന്റാക്കുക. ചിലർ ഈ സമയത്തിനപ്പുറം ജോലി ചെയ്യില്ല എന്ന് പറയുന്നു. അങ്ങനെ ചെയ്യരുത്. അവർ വർക്ക് ചെയ്യില്ല എന്ന സംസാരത്തിന് എന്തിന് ഇട വരുത്തുന്നു. കൺകളാൽ കെെദു സെയ് എന്ന എന്റെ ആദ്യ സിനിമ ചെയ്യുന്നതിനിടെ 11 മാസം ഞാൻ വീട്ടിലിരുന്നു. ഭാരതി രാജ സാറിന് ആക്സിഡന്റ് സംഭവിച്ചു. അതിനൊപ്പം അദ്ദേഹ മറ്റൊരു പ്രൊജക്ടിന്റെ തിരക്കിലായിരുന്നു. ആ സിനിമ റിലീസായ ശേഷമേ ഞാൻ വേറെ സിനിമയ്ക്ക് ഒപ്പ് വെക്കൂ എന്ന് കരാറിൽ ഒപ്പിട്ടിരുന്നു. പക്ഷെ ആ സമയത്ത് വന്ന മോഡലിം​ഗ് അസെെൻമെന്റുകളെല്ലാം ഞാൻ ചെയ്തു. ഒരു സമയത്ത് ഞാൻ വല്ലാതെ വർക്ക് ഹോളിക് ആയിരുന്നെന്നും പ്രിയാമണി ഓർത്തു.

Priyamani  Nayanthara

ഇപ്പോഴത്തെ മുൻനിര അഭിനേതാക്കളെ ഉദ്ദേശിച്ചാണ് നടി സംസാരിച്ചത്. കരിയറിൽ ഷൂട്ടിം​ഗിന് സമയക്രമം നിഷ്കർഷിക്കുന്ന താരങ്ങൾ ഏറെയുണ്ട്. നയൻതാരയുടെ നിബന്ധനകളാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത്. രാവിലെ 9 മണിക്ക് ഷൂട്ടിം​ഗിനെത്തുന്ന നയൻതാര വെകുന്നേരം ഷൂട്ട് തീർത്ത് മടങ്ങുമെന്നും രാത്രി ഷൂട്ടിന് നിൽക്കില്ലെന്നുമാണ് സിനിമാ ലോകത്തെ സംസാരം. മക്കൾ പിറന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ നിബന്ധനകളുണ്ടെന്നും സംസാരമുണ്ട്.

നടി ദീപിക പദുകോൺ എട്ട് മണിക്കൂർ മാത്രമേ ഷൂട്ട് ചെയ്യൂ എന്ന നിബന്ധന വെച്ചത് കാരണം സ്പിരിറ്റ് എന്ന പ്രഭാസ് ചിത്രത്തിൽ നിന്നും ഒഴിവായത് ഈയടുത്താണ് സിനിമാ ലോകത്ത് ചർച്ചയായത്. ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് വാങ്ക റെ‍ഡ്ഡി നയൻതാരയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അമ്മയായ ദീപിക പദുകോൺ ഉന്നയിച്ച ആവശ്യം ന്യായമാണെന്ന വാദം ശക്തമാണ്. നയൻതാരയും താര പദവിയിലേക്ക് വന്ന ശേഷമാണ് നിബന്ധനകൾ വെച്ചത്. എന്നാൽ നയൻതാരയുടെ നിബന്ധനകൾ കൂടുതലാണെന്നും അം​ഗീകരിക്കാൻ പറ്റില്ലെന്നു തമിഴകത്ത് നിന്നു അഭിപ്രായങ്ങൾ വരാറുണ്ട്. വിമർശനങ്ങളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X