പ്രിയാമണി ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതെന്തിനാണ്? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി നടി
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് പ്രിയാമണി. കേരളത്തില്‍ സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ റിയാലിറ്റി ഷോ കൡും പ്രിയാമണി പങ്കെടുക്കാറുണ്ട്. അടുത്തിടെ തെന്നിന്ത്യന്‍ നടന്‍ തരുണുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം നടി വെൡപ്പെടുത്തിയിരുന്നു. തരുണിന്റെ അമ്മയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചാണ് പ്രിയാമണി തുറന്ന് പറഞ്ഞത്.
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. പുതിയ ചിത്രങ്ങളില്‍ പ്രിയാമണി സുന്ദരിയായിട്ടുണ്ടെന്നും സിനിമകളെ കുറിച്ചുമൊക്കെയായി നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ കൂട്ടത്തിലൊരു ആരാധകന്റെ കമന്റിന് തക്കമറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

പ്രിയാമണിയുടെ 'രക്ത് ചരിത' എന്ന സിനിമ മുതല്‍ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? എന്നായിരുന്നു അരുണ്‍ ചൗധരി എന്ന ആരാധകന്‍ പ്രിയാമണിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. ആരാധകന്റെ ചോദ്യം തള്ളിക്കളയാതെ കൃത്യമായിട്ടുള്ള ഉത്തരം തന്നെയാണ് നടി കൊടുത്തതും. 'ഞാന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണ്' എന്ന് മാത്രമാണ് പ്രിയമണിയുടെ മറുപടി.
പ്രിയാമണിയുടെ മറുപടിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നാലെ 'അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയ ഉണ്ട്' എന്ന് പറഞ്ഞ് കൊണ്ട് അരുണ്‍ ചൗധരി മറ്റൊരു കമന്റുമായി എത്തിയിരുന്നു. എന്നാല്‍ വിവാഹത്തിനോ നല്ല കുടുംബ ജീവിതത്തിനോ മതം ഒരു പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള നടിയുടെ കമന്റിന് കൈയടി നല്‍കിയിരിക്കുകയാണ് ആരാധകര്‍.

മുസ്ലിമിനെ വിവാഹം കഴിച്ചെന്ന് വെച്ച് താന്‍ മതം മാറണോ എന്ന് നേരത്തെ നടി ചോദിച്ചിരന്നു പിന്നെ എന്തിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് എന്നും പല ചോദ്യങ്ങള്‍ക്കായുള്ള മറുപടിയായി നേരത്തേ പ്രിയമണി തുറന്നടിച്ചിരുന്നു. 2017 ലായിരുന്നു പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും തമ്മില്‍ വിവാഹിതരാവുന്നത്. ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയും പ്രിയാമണിയും ഏറെ കാലമായി ഇഷ്ടത്തിലായിരുന്നു. ബാംഗ്ലൂരിവിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടത്തിയ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം.
Recommended Video
ഈ വര്‍ഷം ആഗസ്റ്റില്‍ ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. മുന്‍പും മുസ്തഫയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് വിമര്‍ശനങ്ങളുമായി വന്നവര്‍ക്ക് പ്രിയാമണി തക്കമറുപടി കൊടുത്തിയിരുന്നു.


Click it and Unblock the Notifications











