ഗെെനക്കോളജിസ്റ്റിനെ കണ്ടു, വണ്ണം കൂടിയിരുന്നു, ടെസ്റ്റുകളിൽ നിന്നും മനസിലാക്കി; പ്രിയാമണി നേരിട്ട പ്രശ്നം

അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച പ്രിയാമണി ഇന്ന് ബോളിവുഡിൽ തുടരെ സിനിമകളും സീരീസും ചെയ്യുന്നുണ്ട്. ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ പ്രിയാമണിയുടെ കരിയർ ​ഗ്രാഫ് കടന്ന് പോയിട്ടുണ്ട്. വലിയ വീഴ്ചകളിൽ നിന്നും തിരിച്ച് വരാൻ പ്രിയാമണിക്ക് സാധിച്ചു. മലയാളത്തിൽ എപ്പോഴും ശ്രദ്ധേയ സിനിമകളാണ് നടിക്ക് ലഭിച്ചത്. ഒടുവിൽ പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന മലയാള സിനിമയും ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ താരതമ്യേന വളര കുറച്ച് സിനിമകളേ പ്രിയാമണി ചെയ്തിട്ടുള്ളൂ.

41 കാരിയായ പ്രിയാമണി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. താരത്തിന്റെ സ്റ്റെെലിഷ് ഫോട്ടോഷൂട്ടുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അതേസമയം ആരോ​ഗ്യം മോശമായ ഒരു കാലഘട്ടം പ്രിയാമണിക്കുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ നടിയുടെ വണ്ണം കൂടുകയും ചെയ്തു. ഒരിക്കൽ ഇതേക്കുറിച്ച് പ്രിയാമണി തുറന്ന് സംസാരിച്ചിട്ടുണ്ട്.

Priyamani
Photo Credit: Instagram / Priyamani

"ജീവനാപത്തില്ലായിരുന്നു. ​ഗെെനക്കോളജിസ്റ്റിനെ കാണിച്ചപ്പോൾ ഈ ടെസ്റ്റുകൾ ചെയ്യൂ എന്താണെന്ന് നോക്കാമെന്ന് പറഞ്ഞു. കാരണം ആ സമയത്ത് എനിക്ക് വല്ലാതെ വണ്ണമുണ്ടായിരുന്നു. അമിതമായി ഭക്ഷണം കഴിച്ച് കൊണ്ടായിരുന്നില്ല അത്. എഡിനോമയോമ എന്ന അവസ്ഥയായിരുന്നു എനിക്ക്. യൂട്രസിന്റെ വാളിൽ ടിഷ്യൂകൾ രൂപപ്പെടുന്നു. ആറ് സെന്റിമീറ്റർ അത് വളർന്നതിനാൽ അത് നീക്കം ചെയ്യണം, വളരെ വലുതാണെന്ന് ഡോക്ടർ പറഞ്ഞു"

Priyamani
Photo Credit: Instagram / Priyamani

മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. തിരക്കഥ, ഗ്രാന്റ് മാസ്റ്റർ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, ഓഫീസർ ഓൺ ഡ്യൂ‌ട്ടി, നേര് തുടങ്ങിയവയാണ് പ്രിയാമണിയുടെ ശ്രദ്ധേയ മലയാള സിനിമകൾ. ഫാമിലി മാൻ എന്ന സീരീസിലൂടെയാണ് പ്രിയാമണി ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നായകനായ മനോജ് ബാജ്പേയുടെ ഭാര്യയുടെ വേഷമാണ് ഫാമിലി മാനിൽ പ്രിയാമണി ചെയ്തത്. സീരീസിലുടനീളം ഈ കഥാപാത്രമുണ്ട്. കരിയറിൽ മോശം കാലഘട്ടത്തിലൂടെ പോകവെയാണ് പ്രിയാമണിയെ തേടി ഈ സീരീസ് വരുന്നത്.

ഫാമിലി മാൻ ഹിറ്റായതോടെ നടിക്ക് വീണ്ടും കെെ നിറയെ അവസരങ്ങളെത്തി. ഗുഡ് വെെഫ് ആണ് പ്രിയാമണിയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ സീരീസ്. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചില നിബന്ധനകൾ പ്രിയാമണിക്കുണ്ട്. സ്ക്രിപ്റ്റുകളിൽ ഭർത്താവിന്റെ അഭിപ്രായവും നടി തേടാറുണ്ട് ഓൺസ്ക്രീനിൽ ചുംബിക്കില്ല എന്ന പോളിസി ഇന്ന് പ്രിയാമണിക്കുണ്ട്. അത്തരം സീനുകൾ പറ്റില്ലെന്ന് പറയും.

ഒരു റോൾ മാത്രമാണെന്നും എന്റെ ജോലിയാണതെന്നും അറിയാം. പക്ഷെ മറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ല. കാരണം ഭർത്താവിനോട് ഞാൻ ഉത്തരം പറയേണ്ടതുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നേ‌ടിയ നടിയാണ് പ്രിയാമണി. തമിഴ് ചിത്രം പരുത്തിവീരനിലെ പ്രകടനത്തിനാണ് പ്രിയാമണിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. തിരക്കഥ എന്ന സിനിമയിലെ പ്രകടനവും ദേശീയ അവാർഡിന് പരി​ഗണിച്ചിരുന്നെങ്കിലും സ്വന്തമായി ഡബ് ചെയ്യാത്തതിനാൽ പുരസ്കാരത്തിന് അർഹയായില്ല.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X