എന്നെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിന്? ചെയ്യാൻ പറഞ്ഞതാണ് ചെയ്തത്; ഭർത്താവ് തന്ന ഉപദേശം

അഭിനയിച്ച എല്ലാ ഭാഷകളിലും പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. തിരക്കഥ, ​ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ മലയാള സിനിമകളിൽ പ്രിയാമണി ചെയ്ത വേഷം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. തമിഴിൽ പരുത്തിവീരൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണി നേടി. തെലുങ്കിലും കന്നഡയിലും നടി സജീവമാണ്. ഫാമിലി മാൻ എന്ന സീരീസിലൂടെ ബോളിവുഡിലും പ്രിയാമണി ചർച്ചയായി.

മലയാളത്തിൽ പ്രിയാമണിയെ കണ്ടിട്ട് ഏറെ നാളുകളായെങ്കിലും മറ്റ് ഭാഷകളിൽ കൈ നിറയെ അവസരങ്ങൾ താരത്തിന് ലഭിക്കുന്നു. ഷാരൂഖ് ഖാൻ ചിത്രം ജവാനാണ് പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. വർഷങ്ങൾ നീണ്ട സിനിമാ കരിയറിലെ അനുഭവങ്ങളെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ​ഗുൽട്ടി.കോം എന്ന ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Priyamani

ഒരു സിനിമ ചെയ്യുമ്പോൾ നമ്മുടെ നൂറ് ശതമാനമാണ് കൊടുക്കുന്നത്. സിനിമ വിജയിച്ചില്ലെങ്കിൽ നായികയെ മാത്രം കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒരുപാട് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മാനേജർ ഫിലിം മേക്കേർസിനെ സമീപിക്കുമ്പോൾ എന്റെ ഒടുവിലത്തെ സിനിമ പരാജയമാണെന്ന് പറയും. എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ. എന്നോട് ചെയ്യാൻ പറഞ്ഞതാണ് ചെയ്തത്. സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ലെന്നും പ്രിയാമണി പറയുന്നു.

ചില സിനിമകൾ വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്നത് ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്. പ്രതിഫലം കുറയ്ക്കാൻ പറ്റുമോ എന്നാണ്. പക്ഷെ അങ്ങനെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ഇത് ഞാൻ എന്റെ ഭർത്താവിൽ നിന്നുമാണ് പഠിച്ചത്. ഒരു വാതിൽ അടഞ്ഞാൽ അടുത്തത് തുറക്കും. ഒരു സിനിമ നഷ്ടപ്പെട്ടത് കൊണ്ട് നിരാശപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

തനിക്ക് നഷ്ടപ്പെട്ട ഒരു സിനിമയെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ബാം​ഗ്ലൂരിൽ വെച്ച് എന്നോട് കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി. ഈ സിനിമയുമായി മുന്നോട്ട് പോകാമെന്ന് ഞാൻ മാനേജരോട് പറഞ്ഞു. പക്ഷെ പിന്നീട് സിനിമയുടെ ഒരു അപ്ഡേറ്റും ഇല്ല. അന്ന് ഞാൻ മുസ്തഫയുമായി പ്രണയത്തിലാണ്. മുസ്തഫയ്ക്കൊപ്പം ദുബായിലുള്ളപ്പോൾ ട്വിറ്ററിൽ ഈ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് വാർത്ത വന്നു. മറ്റൊരു നടിയെയാണ് കാസ്റ്റ് ചെയ്തത്.

Priyamani

എന്നോട് പറഞ്ഞത് പോലുമില്ല. ഞാനപ്പോൾ മുസ്തഫയ്ക്കൊപ്പം സ്റ്റാർബക്സിലായിരുന്നു. ഞാൻ കരയാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമാണെന്ന് കരുതി ആളുകൾ നോക്കുന്നുണ്ടായിരുന്നു. ഞാൻ വിതുമ്പുകയായിരുന്നു. മുസ്തഫയും ഞാനും കുറേദൂരം നടന്നു. എന്തിനാണ് കരയുന്നത്. ഒരു അവസരം നഷ്ടപ്പെട്ടാൽ അതിലും മികച്ച അവസരങ്ങൾ വരും. അതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിരവധി നല്ല അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രിയാമണി പറയുന്നു. വേണ്ടെന്ന് വെച്ച സിനിമകൾ തനിക്ക് കരിയറിൽ ​ഗുണം ചെയ്തിട്ടുണ്ട്. പക്ഷെ ഈ സിനിമകൾ ഏതെന്ന് പറയാൻ ആ​ഗ്രഹിക്കുന്നില്ല. പണ്ട് മുതലേ സിനിമകളിൽ സെലക്ടീവാണ്. എണ്ണം കൂട്ടുന്നതിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി. മോഡലിം​ഗിൽ നിന്നുമാണ് പ്രിയാമണി അഭിനയരം​ഗത്തേക്ക് കടന്ന് വരുന്നത്.

പ്രിയാമണിയുടെ കരിയറിന് ഭർത്താവ് മുസ്തഫ രാജിന്റെ വലിയ പിന്തുണയുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അഭിപ്രായം തേടാറുണ്ടെന്ന് നടി നേരത്തെ പറഞ്ഞിട്ടുണ്ട്. മുസ്തഫ വന്നതിന് ശേഷമാണ് തനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചത്. മുസ്തഫയെ തന്റെ ഭാ​ഗ്യമായി കാണുന്നെന്നും പ്രിയാമണി അന്ന് പറഞ്ഞു. 2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X