നായകൻമാർ പകുതി പേരും പരിചയക്കാർ, എന്തുകൊണ്ട് ഇവരെന്നെ നായികയാക്കുന്നില്ല; ഞാനറിഞ്ഞ കാരണം; പ്രിയാമണി

കരിയറിലെ സുവർണ കാലത്താണ് പ്രിയാമണി ഇന്നുള്ളത്. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ഹിറ്റുകൾ. ബോളിവുഡിൽ നിന്നും കൈ നിറയെ അവസരങ്ങൾ. 2003 ൽ അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വന്ന പ്രിയാമണിക്ക് കരിയറിലെ തുടക്കകാലം എളുപ്പമായിരുന്നില്ല. മുൻനിര നായിക സ്ഥാനം പലപ്പോഴും പ്രിയാമണിക്ക് ലഭിച്ചുമില്ല. അഭിനയ മികവുണ്ടായിട്ടും എന്തുകൊണ്ട് പ്രിയാമണിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്ന ചോദ്യം പലപ്പോഴും വന്നിട്ടുണ്ട്.

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടാൻ പ്രിയാമണിക്ക് കഴിഞ്ഞിട്ടുണ്ട്. തിരക്കഥ, ചാരുലത
തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം ന‌‌ടി കാഴ്ച വെച്ചു. എങ്കിലും തെന്നിന്ത്യയിലെ താര റാണിയായി മാറാൻ പ്രിയാമണിക്ക് കഴിഞ്ഞില്ല.

Priyamani

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. പല നായകൻമാർക്കും തന്നെ നായികയാക്കാൻ താൽപര്യം ഇല്ലായിരുന്നെന്ന് പ്രിയാമണി പറയുന്നു. ആരുടെയും തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുകയല്ല. ആളുകൾ അവരുടെ നായികയായി എന്നെ കാസ്റ്റ് ചെയ്യാൻ താൽപര്യപ്പെ‌ട്ടില്ല. കാരണം ഒരുപക്ഷെ പ്രകടനത്തിൽ താൻ അവരെ കടത്തി വെട്ടുമെന്ന് ചിന്തിച്ചു. ഇതാണ് താൻ കേട്ടത്. ഇത് സത്യമല്ലെന്ന് അറിയാം. വ്യക്തമായ കാരണം എന്താണെന്ന് തനിക്കറിയില്ലെന്ന് പ്രിയാമണി വ്യക്തമാക്കി.

തനിക്കിതൊന്നും പ്രശ്നമല്ലെന്നും കരിയറിൽ ഇപ്പോഴത്തെ നിലയിൽ താൻ വളരെ സന്തോഷവതിയാണെന്നും പ്രിയാമണി വ്യക്തമാക്കി. എ ലിസ്റ്റ് നടൻമാർക്കൊപ്പം തന്നെ കാസ്റ്റ് ചെയ്യാത്തതെന്ന് തോന്നിയിട്ടുണ്ട്. അവരിൽ പകുതി പേരും പരിചയമുള്ളവരാണ്. ഹായ്, ഹലോ പറയുന്നവർ. എന്തുകൊണ്ട് തന്നെ നായികയാക്കിയില്ലെന്ന ചോദ്യത്തിന് അവരാണ് മറുപടി പറയേണ്ടത്.

Priyamani

കരിയറിലെ അനുഭവങ്ങൾ തന്നെ മാറ്റിയിട്ടുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. താനിന്ന് പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണെന്ന് പ്രിയാമണി പറയുന്നു. ഒരു ഘട്ടത്തിൽ ഞാൻ വളരെ നിഷ്കളങ്കയായിരുന്നു. ആ സമയത്തെ എല്ലാ പുതുമുഖങ്ങളെയും പോലെ. 2002 ലെ കാര്യമാണിത്. ആരെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കും. ഹൈപ്പോത്തിറ്റിക്കലായി ഒരു സാഹചര്യം പറയാം. നാളെ ഒരു ഇവന്റുണ്ട്, നിങ്ങൾ പെർഫോം ചെയ്യണം, ആറ് മണിക്ക് എത്തണമെന്ന് പറയും. അഞ്ചരയ്ക്ക് ഞാൻ റെഡിയായി പത്ത് തവണ അവരെ വിളിക്കും.

എന്തുകൊണ്ട് കാർ വരുന്നില്ലെന്ന് ചോദിക്കും. എന്നാൽ അവർ ഇവന്റ് മാറ്റി വെച്ചെന്ന് പറയും. ഞാൻ ഓക്കെ പറയും. ഇന്നാണെങ്കിൽ അങ്ങനെ സാഹചര്യം വന്നാൽ എല്ലാ വിവരങ്ങളും ശേഖരിക്കും. പ്രോ​ഗ്രാം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും പ്രിയാമണി പറ‍ഞ്ഞു. മൈദാൻ ആണ് പ്രിയാമണിയുടെ പുതിയ സിനിമ. അജയ് ദേവ്​ഗൺ നായകനാകുന്ന സിനിമയിൽ സുപ്രധാന വേഷമാണ് പ്രിയാമണിക്ക്. ജവാനാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ പ്രിയാമണിയുടെ ബോളിവുഡ് ചിത്രം.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X