ഇതാണെന്റെ ലക്ഷ്മണ രേഖ, അത് കടക്കരുതെന്ന് അപ്പോഴേ വ്യക്തമാക്കി; എനിക്കൊപ്പം പതിനഞ്ച് പേരില്ല: പ്രിയാമണി

പല ഭാഷകളിലായി തിരക്കിലാണ് നടി പ്രിയാമണി. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് നടിയുടെ പുതിയ ചിത്രം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. നേരിന് ശേഷം പ്രിയാമണി ചെയ്ത മലയാള ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഇന്ന് ബോളിവുഡിലും പ്രിയാമണി സാന്നിധ്യം അറിയിക്കുന്നുണ്ട്. അന്നും ഇന്നും നിർമാതാക്കൾക്ക് പരാതികളില്ലാത്ത നടിയാണ് പ്രിയാമണി. ഒപ്പം സഹായികളായി നിരവധി പേർ പ്രിയാമണിക്കില്ല. ചെയ്യുന്ന സിനിമകൾ റിലീസിനെത്തും വരെ ഒപ്പം നിൽക്കുന്നു. പ്രൊമോഷനുമായി സഹകരിക്കുന്നു.

തനിക്കൊപ്പം അധികം സ്റ്റാഫുകൾ ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണിയിപ്പോൾ. കുടുംബമാണ് ഞാൻ ​ഗ്രൗണ്ടഡായിരിക്കാൻ കാരണം. എന്റെയൊപ്പം പതിനഞ്ച് പേരില്ല. ആവശ്യമുള്ള ആൾക്കാർ മതിയെന്ന് ആദ്യമേ തീരുമാനിച്ചതാണ്. അനാവശ്യമായി ആളുകളുടെ ആവശ്യമില്ല. എന്തിനാണ് പ്രൊഡക്ഷന് അമിത ചെലവുണ്ടാക്കുന്നത്. ഒരു ഹെയർ സ്റ്റെെലിസ്റ്റും മേക്കപ്പ് മാനും സ്പോട്ട് ബോയും മതി. അതിൽ കൂടുതൽ എന്താണ് വേണ്ടത്. ഞാൻ എന്റെ വശമാണ് പറയുന്നത്. ഒരുപാട് ടീം അം​ഗങ്ങളുള്ളവരെ താൻ പഴിക്കുന്നില്ലെന്നും പ്രിയാമണി വ്യക്തമാക്കി. തനിക്കൊപ്പമുള്ളവർ 13 വർഷത്തോളമായി ഒപ്പമുള്ളവരാണെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.

Priyamani

സിനിമകളിൽ തന്റെ സീനുകൾ കട്ട് ചെയ്ത് സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു. അവരെ വിളിച്ച് എന്തിനാണിത് ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്. തക്കതായ കാരണം എനിക്ക് വേണമായിരുന്നു. വളരെ പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്തു. ആ സീൻ കാരണമാണ് ഞാൻ സിനിമ ചെയ്യാൻ തയ്യാറായത്. പക്ഷെ അവസാന നിമിഷം സിനിമയിൽ ഇല്ല. എനിക്ക് ലഭിച്ച മറുപടി പ്രതീക്ഷിച്ചതല്ല.

ഇന്നും അത് മനസിലാകുന്നില്ല. പുറത്തിറങ്ങിയ സിനിമയെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് ഉൾക്കൊണ്ടെെന്നും പ്രിയാമണി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പ്രിയാമണി തന്റെ അഭിപ്രായം പങ്കുവെച്ചു. എനിക്കിതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. എനിക്കൊപ്പം ഒരു കുടുംബാം​ഗം സെറ്റിലുണ്ടായിരുന്നു. തന്റെ ലക്ഷ്മണ രേഖ ഇതാണ്, ഇത് കടക്കരുത്, ഞാനും കടക്കില്ല എന്ന് കരിയറിലെ തുടക്ക കാലത്തേ എന്റെ നയമാണ്. ഇപ്പോഴും അതങ്ങനെയാണ്.

Priyamani

അഭിനയിച്ച ഇൻഡസ്ട്രികളിൽ നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. താൻ കരിയർ തുടങ്ങിയ കാലത്തേ സെറ്റിൽ ഒരുപാട് സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. അതേസമയം മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറയണം. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വേക്കപ്പ് കോൾ ആണെന്നും പ്രിയാമണി വ്യക്തമാക്കി. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

നായികാ വേഷത്തിന് പുറമെ സഹനായികയായും ഇന്ന് പ്രിയാമണി അഭിനയിക്കുന്നുണ്ട്. ജവാൻ, വിരാട പർവം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഫാമിലി മാൻ സീസൺ ത്രീയാണ് ആരാധകർ കാത്തിരിക്കുന്ന പ്രിയാമണിയുടെ അടുത്ത പ്രൊജക്ട്. സീരീസിന്റെ രണ്ട് സീസണിലും പ്രിയാമണി ശ്രദ്ധ നേടിയിരുന്നു.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X