മുസ്തഫയുടെ ഷോപ്പുകൾ അടച്ച് പൂട്ടി, ഇന്നത്തെ ജോലി, കടയിൽ പോകുമ്പോൾ പോലും വിളിച്ച് പറയും: പ്രിയാമണി
തെന്നിന്ത്യൻ സിനിമകളിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത പ്രിയാമണി ഇന്ന് ബോളിവുഡിലും സാന്നിധ്യമറിയിക്കുന്നുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയാമണി പ്രാധാന്യം നൽകുന്നു. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. 2017 ലായിരുന്നു വിവാഹം. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുവാണ്. ഗ്ലാമറസ് റോളുകളോടും ഇന്റിമേറ്റ് രംഗങ്ങളോടും നടി നോ പറയുന്നു. തനിക്ക് ഇന്ന് ഭർത്താവും കുടുംബവുമുള്ളതിനാൽ ഇത്തരം റോളുകൾ ചെയ്യില്ലെന്നാണ് പ്രിയാമണി പറയുന്നത്.
മുസ്തഫ രാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയാണിയിപ്പോൾ. ഹ്യൂമൺസ് ഓഫ് ബോംബെയിലാണ് നടി മനസ് തുറന്നത്. പ്രണയം മനോഹരമായ ഇമോഷനാണ്. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ കടന്ന് പോകുന്ന ഇമോഷൻ. അവസാനം നിങ്ങൾ നിങ്ങളുടെ യഥാർത്ഥ പങ്കാളിയെ കണ്ടെത്തുമ്പോഴുള്ള ഫീലിംഗ് തീർത്തും വ്യത്യസ്തമാണ്, മുസ്തഫയെ കണ്ടപ്പോൾ എനിക്കതാണ് തോന്നിയത്.

ഒരു ഇവന്റിൽ വെച്ചാണ് കാണുന്നത്. ഇവന്റ് മാനേജരായിരുന്നു അദ്ദേഹം മുമ്പ്. ഒരുപാട് കോർപറേറ്റ് ഇവന്റുകളും സിനിമാ ഇവന്റുകളും ചെയ്തിട്ടുണ്ട്. അങ്ങനെയാെരു ഇവന്റിൽ വെച്ചാണ് കാണുന്നത്. ഞാനാണ് ആദ്യ മൂവ് നടത്തിയത്. എനിക്ക്വളരെ ഇഷ്ടമാണെന്ന് പറഞ്ഞു. ആദ്യം മുസ്തഫ ഗൗരവത്തിലെടുത്തില്ല. സിനിമാ നടിയായതിനാലായിരുന്നു അത്. എന്നാൽ ഞാൻ ഇമോഷണൽ ബ്ലാക്ക്മെയിൽ നടത്തി. അത് വിജയിച്ചെന്നും പ്രിയാമണി പുഞ്ചിരിയോടെ പറഞ്ഞു.
ഇപ്പോൾ ഭർത്താവ് യുഎസിലാണ്. അവിടെ വർക്ക് ചെയ്യുന്നു. കൊവിഡ് കാരണം ഇവന്റ് മാനേജ്മെന്റിന്റെ ഷോപ്പുകൾ അടച്ച് പൂട്ടേണ്ടി വന്നു. അതിൽ നിന്നും തീർത്തും വിപരീതമായ ഓയിൽ ആന്റ് ഗ്യാസ് മേഖലയിലാണ്. അത് നല്ല രീതിയിൽ പോകുന്നെന്നും പ്രിയാമണി വ്യക്തമാക്കി. ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്.

ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്. ഞങ്ങൾ രണ്ട് പേരും വർക്ക്ഹോളിക്സ് ആണ്. എന്റെ പ്രൊഫഷനിലും അദ്ദേഹം ശ്രദ്ധ കൊടുക്കുന്നു. സിനിമാ കരിയറിലെ ബിസിനസ് കാര്യങ്ങൾ മുസ്തഫയാണ് നോക്കുന്നത്. എന്തെങ്കിലുമുണ്ടെങ്കിൽ മുസ്തഫയെ വിളിക്കെന്ന് ഞാൻ പറയും. ഈ ഡെെനാമിക്കിൽ ഞാൻ വളരെ കംഫർട്ടബിൾ ആണ്.
ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായതിനാൽ എപ്പോഴും വിളിക്കാറുണ്ടെന്നും പ്രിയാമണി പറയുന്നു. എല്ലാ പത്ത് മിനുട്ടിലും വിളിക്കും. എല്ലാ കാര്യങ്ങളും പറയും. ഒന്നും മറച്ച് വെക്കില്ല. കമ്മ്യൂണിക്കേഷനാണ് പ്രധാനം. പലചരക്ക് കടയിൽ പോകുന്നുണ്ടെങ്കിൽ അതും മുസ്തഫയെ വിളിച്ച് പറയും. അത് പോലെ തന്നെയാണ് തിരിച്ചുമെന്നും പ്രിയാമണി പറയുന്നു. ഞങ്ങളുടെ ആദ്യ ഡേറ്റിംഗ് സാധാരണ പോലെയായിരുന്നു.
ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നേരിന് ശേഷം നടി ചെയ്ത മലയാള സിനിമയാണിത്. ഏറെക്കാലത്തിന് ശേഷമാണ് പ്രിയാമണി വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്യുന്നത്. നേരും ഓഫീസർ ഓൺ ഡ്യൂട്ടിയും മികച്ച വിജയം നേടിയ സിനിമകളാണ്. മലയാളത്തിൽ എപ്പോഴും ഹിറ്റ് സിനിമകൾ പ്രിയാമണിക്ക് ലഭിച്ചിട്ടുണ്ട്. പുതിയമുഖം, ഗ്രാന്റ് മാസ്റ്റർ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. തമിഴ് ചിത്രം പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് പ്രിയാമണി.


Click it and Unblock the Notifications











