'അവളുടെ വളർച്ചയിൽ അഭിമാനിക്കുന്നു, ഇതുവരെ കാണാത്തൊരു അവതാരമായാണ് നയൻ വരാൻ പോകുന്നത്'; പ്രിയാമണി!

മോഡലിങ് രംഗത്ത് നിന്നും നന്നേ ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്‌തും സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചും സജീവമായ നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു. മുപ്പത്തൊമ്പുകാരിയായ പ്രിയാമണി ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന ബോളിവുഡ് സിനിമ ജവാൻ തിയേറ്ററിൽ എത്താൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

ഷാരൂഖ് ഖാനും നയൻതാരയും പ്രധാന വേഷങ്ങൾ ചെയ്യുന്ന സിനിമയുടെ ട്രെയിലർ കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് റിലീസ് ചെയ്തത്. ട്രെയിലർ കൂടി കണ്ടതോടെ സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയായി.

ഇരുപത് വർഷത്തിലധികം നീണ്ട കരിയറിൽ ബോളിവുഡിൽ നയൻതാര ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയാണ് ജവാൻ എന്നതുകൊണ്ട് തന്നെ ആരാധകരെ പോലെ തന്നെ പ്രിയാമണിയും ആവേശത്തിലാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ പ്രിയാമണി നടി നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സോഷ്യൽമീഡിയ വഴി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പ്രിയ നയൻതാരയെ കുറിച്ച് സംസാരിച്ചത്.

 Priyamani, Nayanthara

ഇതുവരെ കാണാത്തൊരു അവതാരാമായാണ് നയൻ ജവാനിൽ വരാൻ പോകുന്നത് എന്നതാണ് ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കമോ എന്ന് ആരാധകർ‌ ചോദിച്ചപ്പോൾ പ്രിയാമണി പ്രതികരിച്ചത്. 'നയൻതാര വളരെ സ്വീറ്റാണ്. അവളുടെ വളർച്ച കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ.'

'അത് പ്രൊഫഷണലി ആണെങ്കിലും പേഴ്സണൽ ലൈഫിൽ ആണെങ്കിലും. നയൻ രണ്ട് സുന്ദരന്മാരായ കുഞ്ഞുങ്ങളുടെ വളരെ നല്ലൊരു അമ്മയാണ്. അവൾക്കെന്നും ബെസ്റ്റ് ആശംസിക്കാൻ ആണ് ഞാൻ ആ​ഗ്രഹിക്കുന്നത്.'

'അതുപോലെ തന്നെ നിങ്ങൾ കാത്തിരുന്ന് നയന്റെ ജവാനിലെ അവതാര എന്താണെന്ന് കണ്ട് ആസ്വദിക്കൂ. ഇതുവരെ കാണാത്തൊരു അവതാരാമായാണ് നയൻ വരാൻ പോകുന്നത്. ഇതുവരെ നയനെ നിങ്ങൾ അങ്ങനൊരു കഥാപാത്രത്തിൽ കണ്ടിട്ടുണ്ടാവില്ല. ആരാധകർക്ക് അതൊരു ട്രീറ്റായിരിക്കുമെന്നാണ്', പ്രിയാമണി പറഞ്ഞത്.

രണ്ടേമുക്കാല്‍ മിനിറ്റാണ് ട്രെയ്‌ലറിന്റെ ദൈര്‍ഖ്യം. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായാണ് ചിത്രമാരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. അറ്റ്‌ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ജവാന്‍ ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളില്‍ ഒന്നാണ്.

 Priyamani, Nayanthara

എഡ്ജ് സീറ്റ് ത്രില്ലിങ് ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന ജവാനില്‍ രാജ്യത്തെ മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്.

ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇതിന് മുമ്പ് പ്രിയാമണി ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസിൽ ഒരു ഐറ്റം ഡാൻസ് ചെയ്തിരുന്നു.

ആദ്യമായാണ് ഷാരൂഖിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാനുള്ള അവസരം പ്രിയാമണിക്ക് ലഭിക്കുന്നത്. സലാം വെങ്കി എന്ന ബോളിവുഡ് സിനിമയിൽ ഒരു കാമിയോ റോളിൽ പ്രിയാമണി എത്തിയിരുന്നു. പിന്നീട് കന്നഡയിലും തമിഴിലും തെലുങ്കിലുമായി പ്രിയ തിരക്കിലായിരുന്നു.

2017 ഓഗസ്റ്റ് 23ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയം ഉപേക്ഷിക്കാൻ പ്രിയ തയ്യാറായിരുന്നില്ല. അഭിനയവും കുടുംബ ജീവിതവും ഒരുമിച്ചാണ് പ്രിയ മുന്നോട്ട് കൊണ്ടുപോകുന്നത്.

Read more about: priyamani nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X