'മറ്റെല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചു'; തെലുങ്കിലെ സ്റ്റാർസിനൊപ്പം പ്രിയ അഭിനയിക്കാത്തിന് പിന്നിൽ!

നടി പ്രിയ മണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. അടുത്തിടെയായി ബോളിവുഡിൽ നിന്ന് അടക്കം നിരവധി ഓഫറുകൾ പ്രിയമണിയെ തേടി എത്തുന്നുണ്ട്. സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയെ തേടി ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകളുമെത്തി കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായൊക്കെ ഒരു കാലത്ത് തിളങ്ങിയിരുന്നയാളാണ് പ്രിയമണി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

മലയാളത്തിൽ ഇതുവെര പ്രിയാമണി ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. കൊമേഴ്സ്യൽ സിനിമകൾ എന്നതിനപ്പുറം ഒട്ടനവധി കാലാമൂല്യമുള്ള സിനിമകളും കഥാപാത്രങ്ങളും അവതരിപ്പിക്കാൻ പ്രിയമണിക്കായിട്ടുണ്ട്. തിരക്കഥ അടക്കമുള്ള സിനിമകൾ അവയിൽ ചിലതാണ്. മലയാളത്തിനും ഹിന്ദിക്കും പുറമെ നിരവധി തമിഴ്, കന്നട സിനിമകളുടെയും ഭാ​ഗമായിട്ടുണ്ട് താരം.

Priyamani

ഒരു കാലത്ത് താരമൂല്യമുള്ള നായിക എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പ്രിയമണി കോമേഴ്സ്യൽ നായിക എന്നതിനപ്പുറം മികച്ച നടിയാണ്. ഒരു കാലത്ത് സ്റ്റാർ നായികയായിരുന്ന അവർ ഇപ്പോൾ രണ്ടാം ഇന്നിംഗ്‌സിലെ ഒരു ഇന്ത്യൻ നടിയാണ്. ഇപ്പോൾ ഭാമകലാപം 2 തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന സന്തോഷത്തിലാണ് താരം. അടുത്തിടെയാണ് ഭാമകലാപം 2 വെബ് സീരീസിൻ്റെ ട്രെയിലർ പുറത്തിറങ്ങിയത്.

നേരത്തെ പുറത്തിറങ്ങിയ ഭാമകലാപം എന്ന വെബ് സീരീസിന് മികച്ച സ്വീകാര്യത നേടിയിരുന്നു. അതിനാലാണ് അണിയറപ്രവർത്തകർ രണ്ടാം ഭാ​ഗവുമായി എത്തിയത്. ഭാമകലാപം 2വിന്റെ പ്രമോഷന് സജീവമായി പ്രിയമണിയും ഉണ്ടായിരുന്നു. അതിന്റെ ഭാ​ഗമായി നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

മലയാളത്തിലും തമിഴിലും അടക്കം സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ ചെയ്തിട്ടും തെലുങ്കിലെ സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അവർ പ്രതികരിച്ചു. തമിഴിലും കന്നഡയിലും മലയാളത്തിലും വലിയ നായകന്മാർക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ഇത് തെലുങ്കിൽ ചെയ്തില്ലെന്ന് അവതാരക ചോദിച്ചപ്പോൾ പ്രിയാമണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

'എനിക്ക് രാജമൗലി സാറിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. ഞാൻ അദ്ദേഹത്തോടൊപ്പം പണ്ട് പ്രവർത്തിച്ചിട്ടുണ്ട്. ഭാവിയിൽ അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നല്ല ഓഫറുകൾക്കായി കാത്തിരിക്കുകയാണ്. തെലുങ്കിൽ നിന്ന് എന്നെ വിളിച്ചാൽ തീർച്ചയായും ഞാൻ ചെയ്യും.'

Priyamani

'സിനിമകൾ ചെയ്യണമെന്നുണ്ടെങ്കിലും അതേ സമയം സ്‌ക്രിപ്റ്റ് ഇഷ്ടപ്പെടണം. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളും വേഷങ്ങളും ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും', പ്രിയമണി പറയുന്നു. 2017ലാണ് തൻ്റെ അടുത്ത കൂട്ടുകാരനായ മുസ്തഫാ രാജുമായി പ്രിയാമണി വിവാഹിതയാകുന്നത്. മറ്റുള്ള നടിമാരെപ്പോലെ വിവാഹത്തിനുശേഷം അഭിനയം ഉപേക്ഷിക്കാൻ താരം തയ്യാറായിരുന്നില്ല.

ഭർത്താവിന്റെ പിന്തുണയോടെ അഭിനയത്തിൽ സജീവമാണ് താരം. അതുമാത്രമല്ല കൈ നിറയെ ചിത്രങ്ങളും വിവിധ ഭാഷകളിലായി താരത്തിന് ലഭിക്കുന്നുണ്ട്. പാലക്കാട് തമിഴ് ബ്രാഹ്മണ കുടുംബത്തിന്റെ ഭാഗമായ പ്രിയമണി ബെംഗളൂരുവിലാണ് ജനിച്ചതും വളർന്നതും.

തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയമണി തെന്നിന്ത്യൻ താരമായി മാറിയത്. പ്രിയ വാസുദേവ് മണി അയ്യർ എന്നാണ് പ്രിയമണിയുടെ മുഴുവൻ പേര്. ബോളിവുഡിൽ അവസാനം പുറത്തിറങ്ങിയ പ്രിയമണിയുടെ സിനിമ ജവാനാണ്. ഒരു കമിയോ വേഷമാണ് താരം ഷാരൂഖ് ചിത്രത്തിൽ അവതരിപ്പിച്ചത്.

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരാണ് അവസാനം പുറത്തിറങ്ങിയ പ്രിയമണിയുടെ മലയാള സിനിമ. മോഹൻലാലിന്റെ ഓപ്പോസിറ്റ് നിൽക്കുന്ന വക്കീൽ കഥാപാത്രമായിരുന്നു പ്രിയമണിയുടേത്. വളരെ നാളുകൾക്കുശേഷമാണ് പ്രിയമണി ഒരു മോഹൻലാൽ സിനിമയുടെ ഭാ​ഗമായത്. നേര് വലിയ ഹിറ്റായിരുന്നു. കൂടാതെ പുഷ്പ 2വിലും പ്രിയമണി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X