സ്ത്രീകള്‍ ശരീരത്തെ കുറിച്ചോര്‍ത്ത് വേദനിക്കാറുണ്ട്; അവര്‍ക്കുള്ള മറുപടി പറഞ്ഞ് നടി പ്രിയാമണി

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. ഇപ്പോഴിതാ ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടി. പ്രിയാമണിയുടെ വാക്കുകളിങ്ങനെ.. 'സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് ഒരു ഗോഡ്ഫാദറോ സഹായമോ ഇല്ല എന്നതായിരുന്നു സിനിമയുടെ പ്രാരംഭത്തില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട്. എല്ലായിപ്പോഴും ഒന്നുകില്‍ എന്റെ കുടുംബത്തിന്റെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സഹായങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇപ്പോള്‍ പോലും എന്തൊക്കെ ചെയ്യണം എന്തൊക്കെയാണ് ചെയ്യേണ്ടാത്തത് എന്നൊക്കെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കാറുണ്ടെന്ന് പ്രിയാമണി പറയുന്നു.

ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഞാന്‍ ഏത് സിനിമ ചെയ്താലും അത് പുറത്തിറങ്ങാന്‍ ഒന്നോ രണ്ടോ വര്‍ഷമെടുക്കും എന്നതായിരുന്നു തുടക്കത്തിലെ മറ്റൊരു പ്രശ്‌നമായി തോന്നിയിട്ടുള്ളത്. 2017 മുതല്‍ അത് മാറി വളരെ പെട്ടെന്ന് തന്നെ എല്ലാം നടക്കുന്നുണ്ടെന്നും നടി സൂചിപ്പിച്ചു. അതേ സമയം ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് പറയാറുള്ള നടി സ്വന്തം ശരീരത്തെ സ്‌നേഹിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നതിനെ പറ്റി മുന്‍പ് സംസാരിച്ചിട്ടുണ്ട്.

priyas

'കടുപ്പമേറിയ വര്‍ക്കൗട്ടിനെ ഞാന്‍ പോകൂ എന്ന് പറയില്ല. കാരണം എങ്ങനെ ആയാലും ഞാന്‍ സന്തോഷത്തോടെ ഇരിക്കണം എന്നതിനാണ് പ്രാധാന്യം. ഒരു പ്ലസ് സൈസ് ആയിട്ടുള്ള ആളാണെങ്കില്‍ പോലും കുഴപ്പമില്ല. എന്താണ് നമ്മള്‍ക്ക് വേണ്ടത് എന്നുള്ളത് ഫോണ്‍ എടുത്ത് അതിലൊന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മാത്രം മതിയാവും. എന്നിട്ട് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനും നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായി പരിപാലിക്കാനും കുറച്ച് സമയം ചെലവഴിക്കണം. ശരീരം ചലിപ്പിക്കുന്നതിന് വേണ്ടി ചെറിയ വ്യായമങ്ങള്‍ ചെയ്യുകയോ അല്ലെങ്കില്‍ വീട്ടിലെ ജോലികള്‍ ചെയ്താലും മതി.

ശരീരത്തിന്റെ അവസ്ഥയെ കുറിച്ചോര്‍ത്ത് വിഷമിക്കുന്ന സ്ത്രീകള്‍ക്കുള്ള സന്ദേശവും പ്രിയാമണി നല്‍കിയിരുന്നു. 'സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ ചര്‍മ്മത്തില്‍ ആത്മവിശ്വാസം പുലര്‍ത്തണം. ആത്മവിശ്വാസമാണ് ആത്മസ്‌നേഹത്തിലേക്കുള്ള ആദ്യ പടി' എന്നാണ് നടി പറയുന്നത്. പിന്നെ സോഷ്യല്‍ മീഡിയയിലെ സമയം കുറയ്ക്കുകയും ദൈനംദിന ജീവിതത്തില്‍ ഓരോന്ന് ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുന്നത് ഒരാളുടെ മാനസികാവസ്ഥയിലും ജീവിതരീതിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രോളുകള്‍ ടാര്‍ഗെറ്റുചെയ്യുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ അത് അല്‍പ്പം അമിതമായി മാറാറുണ്ടെന്നും നടി സൂചിപ്പിച്ചു.

'സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലാതെ അത് നമ്മുടെ ജീവിതമല്ല. എനിക്ക് എന്താണോ ഇഷ്ടമുള്ളത് അത് ആരാധകരെ കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവര്‍ക്കെന്നെ ഇഷ്ടമായെങ്കില്‍ ഓക്കെ. അല്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും പ്രിയാമണി പറയുന്നു. പറയാനുള്ളത് പറയാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ട്രോളന്മാര്‍ കരുതുന്നു. ചിലര്‍ അത് വളരെ ഗൗരവമായി എടുത്തേക്കാം. സോഷ്യല്‍ മീഡിയ തന്ത്രപരമാണ്. എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കണമെന്ന് ഇല്ല. ചിലപ്പോള്‍ അവര്‍ എന്നെ കുറിച്ചെഴുതി ഉണ്ടാക്കുന്ന മീനുകള്‍ പോലും ഞാന്‍ ആസ്വദിക്കാറുണ്ട്. ഞാന്‍ അത് ഷെയര്‍ ചെയ്യുകയും നന്നായി ചിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചില സമയത്ത് ഉള്‍കൊള്ളാന്‍ പോലും സാധിക്കാത്തത് ഉണ്ടാവും. അത്തരം ട്രോളുകളെ ഞാന്‍ എതിര്‍ക്കുകയാണെന്നും' പ്രിയാമണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X