മുസ്തഫയെ പ്രശസ്തനാക്കിയ പ്രിയാമണി! ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പ്രിയാമണി. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ പ്രധാന വിധികര്‍ത്താക്കളിലൊരാളായിരുന്നു താരം. ഈ പരിപാടിയില്‍ പങ്കെടുത്തതോടെയാണ് പ്രിയാമണിയോടുള്ള ഇഷ്ടം കൂടിയതെന്ന് പലരും പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണയാണ് താരം നല്‍കാറുള്ളത്. കഴിഞ്ഞ ദിവസം മഴവില്‍ മനോരമയുടെ ലൈവില്‍ താരമെത്തിയിരുന്നു. ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ചും ഇപ്പോഴത്തെ വിനോദങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്. വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുരക്ഷിതയാണ് താനെന്ന് പ്രിയാമണി പറഞ്ഞിരുന്നു. മുംബൈയിലെ വീട്ടില്‍ കഴിയുകയാണ് പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും. വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ പ്രിയാമണിയോട് എല്ലാവരും ചോദിച്ചത് മുസ്തഫയെക്കുറിച്ചായിരുന്നു. മുസ്തഫയ്ക്ക് നോമ്പുണ്ടെന്നും ക്ഷീണിതനായതിനാല്‍ ഉങ്ങുകയാണെന്നുമായിരുന്നു പ്രിയാമണിയുടെ മറുപടി.

Priyamani

ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചിരുന്നു. മുസ്തഫ ആര്‍മിയെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ഞാന്‍ മുസ്തഫയെ പ്രശ്‌സതനാക്കിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു. എല്ലാവരുടേയും സ്‌നേഹാന്വേഷണം അദ്ദേഹത്തെ അറിയിക്കാമെന്നും പ്രിയാമണി പറഞ്ഞിരുന്നു.

ഇതിനിടയിലായിരുന്നു ചിലര്‍ പ്രിയാമണിക്ക് നോമ്പുണ്ടോയെന്ന് ചോദിച്ചത്. തനിക്ക് നോമ്പില്ലെന്നും അദ്ദേഹമാണ് നോമ്പെടുക്കുന്നതെന്നുമായിരുന്നു താരത്തിന്റെ മറുപടി. മേക്കപ്പില്ലാത്ത രൂപം ഇങ്ങനെയാണെന്നും വീട്ടില്‍ ഉള്ളപ്പോള്‍ മേക്കപ്പിടാറില്ലെന്നും താരം പറഞ്ഞിരുന്നു. ലോക് ഡൗണ്‍ ആസ്വദിക്കുന്നതിനിടയില്‍ ജോലി മിസ്സ് ചെയ്യുന്നുണ്ട്. ഫാമിലി മാന്റെ രണ്ടാമത്തെ സീസണ്‍ ഒക്ടോബറിലെത്തും. അത് കൂടാതെ അജയ് ദേവ്ഗണിനൊപ്പം ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Priyamani

വെങ്കിടേഷിനും റാണയ്ക്കുമൊപ്പമുള്ള തെലുങ്ക് സിനിമയിലും താന്‍ അഭിനയിക്കുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞിരുന്നു. മലയാള സിനിമയില്‍ നിന്നും അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ടെലിവിഷന്‍ പരിപാടിയുമായി വൈകാതെ തന്നെ എത്തും. ഡി 4 ഡാന്‍സ് മിസ്സ് ചെയ്യുന്നുണ്ട്. അഞ്ചാമത്തെ സീസണ്‍ എന്നാണ് തുടങ്ങുന്നതെന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. ശക്തമായ പിന്തുണയാണ് അദ്ദേഹം തനിക്ക് നല്‍കുന്നതെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X