'പൃഥി ആരാണെന്ന് അന്ന് അറിയില്ല, മല്ലികാന്റി സെറ്റിൽ വന്നപ്പോൾ; ഇടവേള ബാബു അയക്കുന്നതെല്ലാം മലയാളത്തിൽ'

മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളിലൂടെ ജനപ്രീതി നേടിയ നടിയാണ് പ്രിയാമണി. ചുരുക്കം സിനിമകളേ നടി മലയാളത്തിൽ ചെയ്തിട്ടുള്ളൂ. എങ്കിലും ചെയ്തതിൽ ഭൂരിഭാ​ഗവും മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങളാണ്. തിരക്കഥ, പുതിയമുഖം, ​ഗ്രാന്റ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രശംസ നേടി. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രിയാമണിയെ മലയാള സിനിമകളിൽ കാണാറില്ല.

നടി ഇതിനിടെ ബോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. എന്തുകൊണ്ട് പ്രിയാമണിയെ മലയാളത്തിൽ കാണുന്നില്ലെന്ന ചോദ്യത്തിന് അവസാനം കുറിച്ച് കൊണ്ട് താരം മോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ്. ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന നേര് എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ​ഗ്രാന്റ് മാസ്റ്ററിന് ശേഷം മോഹൻലാലിനൊപ്പം പ്രിയാമണി വീണ്ടും അഭിനയിക്കുന്ന സിനിമയാണ് നേര്.

Priyamani

പ്രിയാമണിക്കൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്ത ന‌ടനാണ് പൃഥിരാജ്. ന‌ടിയുടെ ആദ്യ മലയാള ചിത്രം സത്യത്തിൽ നായകനായെത്തിയത് പൃഥിയാണ്. പിന്നീട് പുതിയ മുഖം, തിരക്കഥ, നിനൈത്താലെ ഇനിക്കും, രാവണൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു,. പൃഥിരാജിനെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വിനയൻ സാറിന്റെ ഓഫീസ് മുഖേനെയാണ് സത്യം സിനിമയിലേക്ക് കോൾ വന്നതെന്ന് തോന്നുന്നു. അന്ന് പൃഥിരാജ് ആരാണെന്ന് പോലും എനിക്ക് അറിയില്ല. മലയാള സിനിമയുമായി ഒരു ബന്ധവും അന്നില്ല. പത്തൊൻപതോ ഇരുപതോ വയസായിരുന്നു. അവിടെ ഓഡ‍ിഷൻ ഒന്നുമില്ല. നേരിട്ട് ഷൂട്ട് തുടങ്ങി. ബാം​ഗ്ലൂരിൽ അമ്മൂമ്മ മലയാളം സീരിയലുകൾ കാണുമായിരുന്നു. ഭാഷ മനസിലാകുമെങ്കിലും തിരിച്ച് പറയാൻ ബുദ്ധിമുട്ടായിരുന്നു.

Priyamani

അമ്മൂമ്മയോടൊപ്പം മലയാളം സീരീയലും സിനിമകളും ടിവിയിൽ കണ്ട് മലയാള സിനിമാ രം​ഗത്തോട് ഒരു താൽപര്യം വന്നിരുന്നെന്നും നടി വ്യക്തമാക്കി. പൃഥിരാജുമായി സൗഹൃദത്തിലായതിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. എന്റെ അമ്മയും പൃഥിയുടെ അമ്മയും കോളേജ് മേറ്റുകളാണ്. അന്ന് അമ്മ ലത ബാഡ്മിന്റൺ പ്ലേയർ ആയതിനാൽ സെലിബ്രിറ്റി ആയിരുന്നു. ഒരിക്കൽ മല്ലികാന്റി സെറ്റിൽ വന്നപ്പോൾ ലത കൈലാസ് അക്കാലത്ത് ജീൻസൊക്കെയിട്ട് കോളേജിൽ വന്നിരുന്നെന്ന് പറഞ്ഞിരുന്നെന്നും പ്രിയാമണി ഓർത്തു.

വിദ്യാ ബാലൻ കസിനാണ്. എന്റെ മുത്തശ്ശനും വിദ്യയുടെ മുത്തശ്ശനും സഹോദരൻമാരായിരുന്നു. അതേസമയം വിദ്യയുമായി സൗഹൃ​ദ​മൊന്നും ഇല്ലെന്നും പ്രിയാമണി വ്യക്തമാക്കി. സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. എന്റെ അനുഭവത്തിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. സിനിമാ സംഘടനാ അമ്മയിൽ അം​ഗമാണെങ്കിലും സംഘടനയുടെ യോ​ഗങ്ങളിലൊന്നും കാണാത്തതിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചു.

എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഇടവേള ബാബു എനിക്ക് എന്തയച്ചാലും മലയാളത്തിൽ ആയിരിക്കും. മാത്രവുമല്ല പ്രോ​ഗ്രാമുകളുടെ ഡേറ്റിന് താൻ ഷൂട്ടിം​ഗ് തിരക്കുകളിലായിരിക്കുമെന്നും പ്രിയാമണി വ്യക്തമാക്കി. ജവാനാണ് പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാൻ നായകനായെത്തിയ സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക് ലഭിച്ചത്. ഫാമിലി മാൻ എന്ന സീരീസിന് ശേഷം പ്രിയാമണിക്ക് ബോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നുണ്ട്. തെലുങ്കിലും കന്നഡയിലും നടി സജീവമാണ്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X