അങ്ങനെ ആദ്യമായാണ് ഒരാൾ എന്നോട് ചോദിച്ചത്; ബന്ധം അമ്മ എതിർക്കുമെന്ന് കരുതി; പ്രിയാമണി

സിനിമാ രം​ഗത്ത് തിരക്കേറുകയാണ് പ്രിയാമണിക്ക്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞ പ്രിയാമണിക്ക് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും ബോളിവുഡിൽ നിന്നും കൈ നിറയെ അവസരങ്ങൾ വരുന്നു. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയാമണി ഇന്ന് പ്രാധാന്യം നൽകുന്നുണ്ട്. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. 2017 ലാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു.

Priyamani

ആർ യു ഓക്കെ എന്ന് എന്നോട് ആദ്യമായി ചോദിച്ചയാൾ പുള്ളിക്കാരനായിരുന്നു. ഹായ്, ഹലോയെന്ന് പറയുമായിരുന്നു. പക്ഷെ പെട്ടെന്ന് നമ്പറൊക്കെ ചോദിച്ച് ആർ യു ഓക്കെ, എന്താണ് ചെയ്യുന്നത്, കഴിക്കൂ എന്ന് പറഞ്ഞ ആൾ അദ്ദേഹമാണ്. അച്ഛനും അമ്മയ്ക്കും അപ്പുറം മൂന്നാമതൊരാൾ അങ്ങനെ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. സിസിഎൽ സമയത്ത് എന്റെ കാര്യങ്ങളിൽ കെയർ കൊടുത്തു. ഒരു പേഴ്സണൽ ബോഡി ​ഗാർഡ് പോലെയായിരുന്നു. അദ്ദേഹത്തിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.

ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാനാണ്. എനിക്ക് ഭയങ്കരമായി ഇഷ്ടം തോന്നി. സിനിമാ രം​ഗത്തെ ആളുകളെക്കുറിച്ച് അധികം സംസാരിക്കാറില്ല. ഞങ്ങൾക്ക് പൊതുവായി ഒരുപാട് താൽപര്യങ്ങളുണ്ട്. സിനിമകൾ കാണാനും പുറത്ത് പോകാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഞങ്ങൾക്കിഷ്ടമാണ്.

Priyamani

ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ പുള്ളിക്കാരൻ അത് കോമഡിയായെടുത്തു. ഐ ലൈക് യൂ ടൂ എന്ന് പറഞ്ഞു. അങ്ങനെയല്ല ഐ റിയലി ലൈക്ക് യു എന്ന് ഞാൻ. അപ്പോഴാണ് ആ സാഹചര്യത്തിന്റെ ഹെവിനെസ് അദ്ദേഹത്തിന് തോന്നിയത്. ഇതിന് ശേഷമാണ് അച്ഛനോട് പറയുന്നത്. അച്ഛൻ ഓക്കെയായിരുന്നു. ഞാൻ വിചാരിച്ചു അമ്മ കുറച്ച് കാർക്കശ്യം കാണിക്കുമെന്ന്. പക്ഷെ അങ്ങനെയുണ്ടായില്ല.

ജയറാം സാറുടെ ഷോയ്ക്ക് യുഎസിലും ഓസ്ട്രേലിയയിലും പോയപ്പോൾ എന്റെ കൂടെ മുസ്തഫയായിരുന്നു വന്നത്. എന്നെ ടേക്ക് കെയർ ചെയ്യാൻ മുസ്തഫയ്ക്ക് പറ്റും, ഫിനാൻഷ്യൽ ആണെങ്കിലും അങ്ങനെ. എനിക്കൊപ്പം അദ്ദേഹമുണ്ടാകുമെന്ന് അമ്മയ്ക്കും അച്ഛനും തോന്നുകയും ഇതോടെ ബന്ധത്തിന് സമ്മതിച്ചെന്നും പ്രിയാമണി വ്യക്തമാക്കി.

ആരാണെങ്കിലും ഓക്കെ, പക്ഷെ ആദ്യം ഞങ്ങൾക്ക് ഇൻഡ്രഡ്യൂസ് ചെയ്യൂ, ഞങ്ങൾ ഓക്കെ പറഞ്ഞ് കഴിഞ്ഞ് മുന്നോട്ട് പോകാമെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. എനിക്കിങ്ങനെ ഒരാളെ ഇഷ്ടമാണ്, അച്ഛൻ കണ്ടിട്ട് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. പിന്നെയാണ് മുസ്തഫ ബാം​ഗ്ലൂരിൽ നിന്ന് അച്ഛനെ കാണുന്നതെന്ന് പ്രിയാമണി വ്യക്തമാക്കി.‌

മുസ്തഫയുമായി വേർപിരിയുന്നു എന്ന പേരിൽ പ്രചരിച്ച വാർത്തകളെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ഇത്തരം പ്രചരണങ്ങളിൽ സങ്കടമുണ്ട്. പക്ഷെ തങ്ങൾ തമ്മിലുള്ള വിശ്വാസ്തയും സ്നേഹവും ഒരിക്കലും തകരില്ലെന്ന് പ്രിയാമണി വ്യക്തമാക്കി. ഭർത്താവിനൊപ്പം മുംബൈയിലാണ് പ്രിയാമണി ഇന്ന് താമസിക്കുന്നത്. ജവാൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് പ്രിയാമണിയിപ്പോൾ.

ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ മികച്ച കഥാപാത്രമാണ് പ്രിയാമണിക്ക് ലഭിച്ചത്. മലയാളത്തിൽ നേര് എന്ന ചിത്രമാണ് പ്രിയാമണിയുടേതായി റിലീസ് ചെയ്യാനുള്ളത്. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് നേര്. ഏറെക്കാലത്തിന് ശേഷം പ്രിയാമണി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X