അന്യൻ്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരന്മാരുടെ ദൗത്യമെന്ന് പൃഥിരാജ് തെളിയിക്കുന്നത്: പ്രിയാനന്ദൻ

നടന്‍ പൃഥ്വിരാജ് ലക്ഷ്വദീപിലെ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ പൃഥ്വിയ്ക്ക് പിന്തുണ അറിയിച്ച് സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധി പേരുമെത്തി. ഇപ്പോഴിതാ സംവിധായകന്‍ പ്രിയാനന്ദന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്.

'ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാവകാശ ലംഘനത്തെ ക്കുറിച്ച് പൃഥിരാജ് എഴുതിയ കുറിപ്പ് വിവാദമായിരിക്കുകയാണല്ലോ. കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ സ്വച്ഛജീവിതത്തിന് മേല്‍ വന്ന് വീണ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാന്‍ പൃഥിരാജിന്റെ കുറിപ്പിന് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ലഭിക്കാനും അവിടുത്തെ പ്രശ്‌നങ്ങളെ സജീവ ചര്‍ച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചു.

prithvi

നാളെ കേരള നിയമസഭ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കനുകൂലമായി പ്രമേയം പാസ്സാക്കുമെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. കലാകാരര്‍ സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല. സിനിമ ഉണ്ടാകുന്നതും പ്രദര്‍ശിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയിലാണ്. അതിനാല്‍ നടന്റെ ജീവിതം തിരശ്ശീലയില്‍ മാത്രമല്ല. അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവര്‍ക്കുണ്ട്.

ഗ്ലാമറസ് ലുക്കിൽ ഷാരുഖ് ഖാൻ്റെ മകൾ, വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ഒരുക്കമാണോ

ഓരോ ജനകീയ സ്പന്ദനങ്ങളും അവരിലൂടെയും കടന്നു പോകുന്നുണ്ട്. കലാകാരര്‍ വായ് തുറക്കുന്നത് തിരക്കഥയില്‍ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങള്‍ പറയാന്‍ മാത്രമാകരുത്. എങ്കില്‍ മാത്രമേ അവരുടെ പൗരജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ. ആ കൃത്യമാണ് പൃഥിരാജ് അനുഷ്ഠിച്ചത്. തികഞ്ഞ ധൈര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും തന്റെ മനസ്സ് വെളിപ്പെടുത്തിയ പൃഥിരാജിന്റെ വിവേകത്തിനെ ചേര്‍ത്ത് പിടിച്ച് ഒരു സിനിമാ സലാം.

കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറി കവിളിക്കുമ്പോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥിരാജ് ഉറപ്പിച്ച് തെളിയിക്കുന്നത്. ദുഷ്ടശക്തികള്‍ കുരയ്ക്കുമ്പോഴും വിവേകം നിര്‍ഭയമായി സഞ്ചരിക്കട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X