ഈ പാവം കുറ്റം ചെയ്തിട്ടില്ലേ എന്ന് നമ്മളും വിചാരിക്കുന്നു, മിണ്ടാതിരിക്കാൻ പറ്റുമോ: പ്രിയങ്ക അനൂപ്

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായ കോടതി വിധി വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. അതിജീവിതയ്ക്ക് പൂർണ നീതി ലഭിച്ചിട്ടില്ലെന്ന് അഭിപ്രായങ്ങളുണ്ട്. അതേസമയം സിനിമാ രം​ഗത്തെ ചുരുക്കം ചിലർ മാത്രമാണ് അതിജീവിതയ്ക്ക് വേണ്ടി സംസാരിച്ചത്. ദിലീപിന് വേണ്ടി നിരവധി പേർ സംസാരിച്ചു. ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധി വന്നല്ലോയെന്ന് നടി പ്രിയങ്ക അനൂപ് ചൂണ്ടിക്കാട്ടുന്നു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

ദിലീപിന് അമ്മ സംഘടനയിലേക്ക് വീണ്ടും എൻട്രി ഉണ്ടാകാതിരിക്കാൻ കാരണമെന്താണ്. ഒന്നാമത് കോടതി വിധി വന്ന് കഴിഞ്ഞു. ഇനി വേറെ കോടതിയിലേക്ക് പോയി അതിന്റെ കാര്യങ്ങൾ അറിയണം. ഇത് തീരുമാനിക്കേണ്ടത് ഞാനല്ല, സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളുകളാണ്. കുറ്റം ചെയ്ത ഒരുപാട് പേർ അമ്മയിൽ ഇല്ലേ. ആരാണ് പോയിട്ടുള്ളത്. ദിലീപേട്ടൻ മാത്രം കയറാൻ പാടില്ല എന്നില്ലല്ലോ. ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്നത് ആ അനിയത്തി കൊച്ചിനെ തന്നെയാണ്.

Priyanka Anoop  Dileep

പക്ഷെ നമുക്കെന്ത് ചെയ്യാൻ സാധിക്കും. നാളെ വേറെ വലിയ കോടതിയിൽ പോയി ഇങ്ങേരല്ല ഇത് ചെയ്തതെന്ന് പറഞ്ഞാൽ എന്താവും. മൊത്തം കൺഫ്യൂഷനാണ്. പത്രങ്ങളിൽ വരുന്നതാണ് ഞങ്ങൾ അറിയുന്നത്. ഇതറിയുമ്പോൾ മാറ്റി ചിന്തിക്കേണ്ട അവസ്ഥ വന്നു. പല വാർത്തകളും വന്ന് കൊണ്ടിരിക്കുകയാണ്. അയ്യോ ഈ പാവം കുറ്റം ചെയ്തിട്ടില്ലേ എന്ന് നമ്മളും വിചാരിക്കുന്നു. സാധാരണ ജനങ്ങൾക്ക് തോന്നുന്ന അതേ വികാരം തന്നെയാണ് ഞങ്ങൾക്കും. ഞങ്ങൾക്ക് അവർ രണ്ട് പേരും ഒരേ ത്രാസിലാണെന്നും പ്രിയങ്ക അനൂപ് പറയുന്നു.

ആറ് പേരെ കോടതി ശിക്ഷിച്ചു. എട്ടാമത്തെ പ്രതിക്കെതിരെ തെളിവുണ്ടെങ്കിൽ കോടതി ശിക്ഷിക്കട്ടെ. കോടതി ശിക്ഷ വരുന്നതിന് മുമ്പ് നമുക്കയാളോട് മിണ്ടാതിരിക്കാൻ പറ്റുമോ. കാണുമ്പോൾ വെറുക്കാൻ പറ്റുമോ. നടക്കില്ല അതൊന്നും. എന്നെക്കൊണ്ട് പറ്റില്ല. ഞാൻ ഇത് പോലെ വിഷമിച്ച ആളാണ്. 20 വർഷത്തോളം ഞാൻ കേസ് നടത്തി. ഇന്നും ചിലർ പറയുന്നത് ഞാൻ കരഞ്ഞ് കാല് പിടിച്ചിട്ടാണെന്നാണ്. തെളിവുകളുണ്ടെങ്കിൽ കോടതിയിൽ ശിക്ഷിക്കപ്പെടും. എട്ട് വർഷം ദിലീപേട്ടനും കുടുംബവും അനുഭവിച്ചതിൽ ഒരു തെളിവും ഇല്ലെന്ന് കോടതി പറയുമ്പോൾ എന്തായാലും ജനങ്ങൾ കുറേ പേർ ദിലീപേട്ടനൊപ്പം നിൽക്കും. ദിലീപേട്ടന്റെ സിനിമയിൽ അവസരം കിട്ടാനല്ല താനിങ്ങനെ പറയുന്നതെന്നും പ്രിയങ്ക അനൂപ് പറഞ്ഞു.

കേസിൽ കുറ്റവിമുക്തനായ ശേഷം ദിലീപ് മാധ്യമങ്ങളേോട് സംസാരിച്ചിരുന്നു. തന്നെ ചിലർ മനപ്പൂർവം കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു. കോടതി വിധി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്ന ചോദ്യം ബാക്കിയാണ്. കോടതി വിധിയിൽ അതിജീവിത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ദിലീപല്ലെങ്കിൽ ആരാണ് ​ഗൂഡോലോചനയ്ക്ക് പിന്നിലെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പ്രോസിക്യൂഷന്റെ ഭാ​ഗത്ത് പിഴവുണ്ടായി, വിധി നീതിയുക്തമല്ല എന്നിങ്ങനെ പല അഭിപ്രായങ്ങൾ വരുന്നുണ്ട്.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X