പണത്തിന് വേണ്ടിയുളള വിവാഹം , ആറ് മാസം തികയ്ക്കില്ല, വിമർശകർക്ക് മറുപടി നൽകി പ്രിയങ്ക ചോപ്ര

വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച താരദമ്പതികളാണ് നടി പ്രിയങ്ക ചോപ്രയും നിക് ജോനാസും. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികൾ എന്നതിലുപരി ഇവരുടെ പ്രായവ്യത്യാസമായിരുന്നു വിവാദങ്ങൾക്ക് വഴി വെച്ചത്. പ്രിയങ്കയെക്കാൾ 10 വയസ് വ്യത്യാസമുണ്ട് നിക്കിന്. ഇത് പലർക്കും ദഹിച്ചിരുന്നില്ല. ഈ ബന്ധം 6 മാസത്തിൽ കൂടുതൽ മുന്നോട്ട് പോകില്ലെന്ന് പലരും വിധി എഴുതിയിരുന്നു. എന്നാൽ ഇതൊന്നു കേട്ട ഭാവം വകവയ്ക്കാതെ താരങ്ങൾ തങ്ങളുടെ സന്തോഷവുമായി മുന്നോട്ട് പോകുകയായിരുന്നു.

6 മാസം വിധി എഴുതിയവരുടെ കണക്കുകൾ തെറ്റിച്ച് പ്രിയങ്കയും നിക്കും അവരുടെ ജീവിതത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്. മനോഹരമായ നിമിഷങ്ങളെ കുറിച്ചാണ് താരങ്ങൾക്ക് ഇന്നും പറയാനുളളത്.

പ്രണയത്തിന് രണ്ടാം വിവാഹവാർഷികം

നിക്കിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച കൊണ്ടാണ് പ്രിയങ്ക വിവാഹ വാർഷികാശംസകൾ നേർന്നത്. കൂടാതെ വിവാഹ ദിവസത്തിലെ മനോഹരകമായ ചിത്രങ്ങളു താരം പങ്കുവെച്ചിട്ടുണ്ട്. ‘‘എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു''- പ്രിയങ്ക കുറിച്ചു

ഏറെ അദ്ഭുതപ്പെടുത്തിയവൾ

പ്രിയങ്കയ്ക്ക് വിവാഹവാർഷിക ദിനത്തിൽ ആശംസയുമായി നിക്കും രംഗത്തെത്തിയിട്ടുണ്ട്. വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. ‘എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് രണ്ടാം വിവാഹവാർഷികത്തിന്റെഹൃദ്യമായ മംഗളങ്ങൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു', വിവാഹ ചിത്രം പങ്കുവച്ച് നിക് ജൊനാസ് കുറിച്ചു.

  രണ്ട് ദിവസത്തെ  വിവാഹം

2018 ഡിസംബർ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്. ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന് നിക് ജോനാസിന്റെ പിതാവ് കെവിൻ ജോനാസ് ആയിരുന്നു കാർമികത്വം വഹിച്ചത്. ഇരു താരങ്ങളുടെയും വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും വിവാഹവാർഷിക ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തത്തിയിരുന്നു.

Recommended Video

Drsulphi Noohu About Virat Kohli's Viral Photo | FilmiBeat Malayalam
 വിവാദങ്ങൾ

വിവാഹത്തിന് ശേഷമാണ് താരങ്ങളെ തേടി അധികം വിമർശനങ്ങളെത്തിയത്. നടി തൊടുന്നതെല്ലാം കുറ്റമായി മാറുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറുകയായിരുന്നു ഇത് പ്രിയങ്കയുടെ ജോലിയെ തന്നെ ബാധിച്ചിരുന്നു. ഗ്രാമി വേദിയിൽ പ്രിയങ്ക ധരിച്ച വസ്ത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രായവ്യത്യാസം മുൻനിർത്തിയായിരുന്നു അധിഷേപം. പ്രിയങ്കയുടെ പ്രവൃത്തികൾ യുവതലമുറയെ വഴിതെറ്റിക്കുന്നു, സംസ്കാരം നശിപ്പിക്കുന്നു, പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ. അസഭ്യമുൾപ്പടെ കമന്റുകളായി വന്നപ്പോൾ പ്രിയങ്കയുടെ ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തി. അവർ ഒന്നിച്ചു ജീവിച്ചാലും പിരിഞ്ഞാലും അത് ആരേയും ബാധിക്കുന്ന കാര്യമല്ല. പ്രിയങ്ക ഇഷ്ടമുള്ളത് ധരിക്കട്ടെ. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ. ഇഷ്ടമുള്ളപ്പോൾ പിരിയിട്ടേ, ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടെ എന്നായിരുന്നു ആരാധകരുടെ വാദം. എന്നാൽ ഇതൊന്നും താരങ്ങളുടെ ജീവിതത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X