കണ്ണ് കിട്ടിയത്, വിവാഹം കഴിഞ്ഞ് രണ്ട് മാസം, പ്രിയങ്കയെ അന്വേഷിച്ച് ഭർത്താവിന് പോസ്റ്റിടേണ്ട അവസ്ഥയോ?; കമന്റുകൾ
തമിഴ് ടെലിവിഷൻ മേഖലയിൽ ഏറ്റവും ജനപ്രീതിയുള്ള അവതാരകരിൽ ഒരാളാണ് പ്രിയങ്ക ദേശ്പാണ്ഡെ. അടുത്തിടെയായിരുന്നു പ്രിയങ്കയുടെ വിവാഹം. ഡിജെയും സംരംഭകനുമെല്ലാമായ വസി സാചിയാണ് താരത്തെ വിവാഹം ചെയ്തത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് വിവാഹമോചിതയായ പ്രിയങ്ക രണ്ടാം വിവാഹം അധികം ആരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
താരം സോഷ്യൽമീഡിയയിൽ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് ആരാധകരും താരത്തിന് ഒപ്പം മുമ്പ് പ്രവർത്തിച്ചവരും വരെ വിവാഹ കാര്യം അറിയുന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സിനിമ-ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുമായെല്ലാം സൗഹൃദം പുലർത്തുന്നയാളാണ് വസി സാചി. അങ്ങനെയാണ് പ്രിയങ്കയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

വസിയുടേയും രണ്ടാം വിവാഹമാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം രണ്ടുപേരും സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് വസി സാചിയുടെ പോസ്റ്റാണ്. പ്രിയങ്കയെ നോഞ്ചോട് ചേർത്തുള്ള സെൽഫിയാണ് വസി പങ്കുവെച്ചത്. മിസിസ് പ്രിയങ്ക ദേശ്പാണ്ഡെ സാചി... എപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന് ചോദിച്ചായിരുന്നു വസിയുടെ പോസ്റ്റ്.
പ്രിയങ്ക പ്രോഗ്രാമുകളുമായി യാത്രയിലാണെന്നതും പ്രിയ ഭാര്യയെ മിസ് ചെയ്യുന്നതുകൊണ്ടാണ് വസി ഇത്തരത്തിലൊരു പോസ്റ്റുമായി എത്തിയതെന്നും വ്യക്തം. ഐ ലവ് യു... വൈകാതെ തിരിച്ചെത്തും. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കൂ എന്നായിരുന്നു പ്രിയങ്ക നൽകിയ മറുപടി. ഇരുവരുടേയും പ്രണയം നിറഞ്ഞ സംഭാഷണം ആരാധകർക്കും ഇഷ്ടപ്പെട്ടു.
മുപ്പതുകൾക്കുശേഷം വിവാഹം കഴിച്ചാലും നല്ല പങ്കാളിയെയാണ് ലഭിക്കുന്നതെങ്കിൽ പ്രണയം നിറഞ്ഞതാകും ജീവിതം എന്നാണ് ചിലർ കുറിച്ചത്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമല്ലേയായുള്ളു അതിനുള്ളിൽ പ്രിയങ്കയെ അന്വേഷിച്ച് ഭർത്താവിന് പോസ്റ്റിടേണ്ട അവസ്ഥയോ? എന്നാണ് മറ്റ് ചിലർ രസകരമായി ചോദിച്ചത്. സ്നേഹം അർഹിക്കുന്നയാളാണ് പ്രിയങ്ക. അവളുടെ കൂടെ എപ്പോഴും നിലകൊണ്ട് സ്നേഹിക്കുന്നതിന് നന്ദി, ക്യൂട്ടസ്റ്റ് കപ്പിൾ എന്നിങ്ങനേയും കമന്റുകളുണ്ട്.
ഒന്നര ലക്ഷത്തിന് മുകളിൽ ആളുകളാണ് പോസ്റ്റിന് ലൈക്കുമായി എത്തിയത്. പ്രിയങ്കയുടെ കുടുംബ പേരായ ദേശ്പാണ്ഡെ നീക്കം ചെയ്യാതെ ഒപ്പം സാചി എന്ന് കൂട്ടിച്ചേർത്തതിനും വസിയെ പ്രിയങ്കയുടെ ആരാധകർ പ്രശംസിച്ചു. ഭർത്താവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് പ്രിയങ്ക ഇൻസ്റ്റാഗ്രാം പേജിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്.

വലത് കാലിൽ ഫ്രാക്ടചറുമായി നിൽക്കുന്ന തന്റെ മിറർ സെൽഫിയാണ് പ്രിയങ്ക പങ്കുവെച്ചത്. ഫ്രാക്ചർ പറഞ്ഞു താൽക്കാലികമായി നിർത്തുക. ഞാൻ പറഞ്ഞു പോസ് ചെയ്യുക എന്നാണ് ഫോട്ടോയ്ക്കൊപ്പം പ്രിയങ്ക കുറിച്ചത്. നിരവധി പേരാണ് ആശങ്ക അറിയിച്ചും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നും എത്തിയത്. ആളുകളുടെ കണ്ണ് കിട്ടിയതാകതും.
അല്ലാതെ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഇങ്ങനൊന്നും സംഭവിക്കാൻ ഇടയില്ല എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എങ്ങനെയാണ് കാലിന് പരിക്കേറ്റതെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിട്ടില്ല. വിവാഹശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് പ്രിയങ്ക. ലണ്ടനിൽ ഹണിമൂൺ ആഘോഷിച്ചതിന്റേയും സുഹൃത്തിന്റെ വിവാഹത്തിൽ ഭർത്താവിനൊപ്പം പങ്കെടുത്തതിന്റേയും ചിത്രങ്ങളെല്ലാം പ്രിയങ്ക പങ്കുവെച്ചിരുന്നു.
വിവാഹത്തിന് മുമ്പും ശേഷവും പ്രിയങ്കയ്ക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സഹപ്രവർത്തകയും അവതാരകയുമായ മണിമേഖലയുമായുള്ള പ്രശ്നം, വിവാഹമോചനം, ഭർത്താവ് വസിയുമായുള്ള പ്രായ വ്യത്യാസം ലുക്ക് എന്നിവയെല്ലാമായിരുന്നു കാരണം. പക്ഷെ നടി ഒന്നിനോടും പ്രതികരിക്കാൻ പോയില്ല. അവതാരക മാത്രമല്ല പ്രിയങ്ക ബിഗ് ബോസിലും കുക്ക് വിത്ത് കോമാളിയിലും പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസിൽ റണ്ണർഅപ്പായിരുന്ന പ്രിയങ്ക കുക്ക് വിത്ത് കോമാളി സീസൺ അഞ്ചിലെ വിജയിയായിരുന്നു.


Click it and Unblock the Notifications











