ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് ബി​ഗ് ബോസിലേക്ക് പോകാത്തത്, പോയാൽ ഞാൻ ഫസ്റ്റ് പ്രൈസ് മേടിക്കും; പ്രിയങ്ക

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ് മലയാളം. ഇതുവരെ ആറ് സീസണുകളാണ് വിജയകരമായി പൂർത്തിയായത്. ഏഴാം സീസണിന് വേണ്ടിയാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ആറാം സീസൺ വൻ വിജയമായി എന്ന് മാത്രമല്ല ഹൗസിൽ നടന്ന പല വിഷയങ്ങളും മലയാളവും കടന്ന് ചർച്ചാ വിഷയവുമായി. ബിഗ് ബോസ് സീസൺ ഏഴ് വൈകുമെന്നാണ് റിപ്പോർട്ട്. ജൂലായിലോ ആഗസ്റ്റിലോ മാത്രമായിരിക്കും ഏഴാം സീസണിന്റെ സംപ്രേഷണം ആരംഭിക്കുക.

അതുപോലെ മോഹൻലാൽ തന്നെയാകുമോ ഏഴാം സീസണിന്റെ അവതാരകൻ എന്ന കാര്യത്തിലും റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. കാരണം ഇതുവരെ താരം എഗ്രിമെന്റിൽ ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ‌ വിജയിയായത് ജിന്റോയായിരുന്നു. ഫസ്റ്റ് റണ്ണറപ്പ് മോഡലായ അർജുനായിരുന്നു.

Priyanka Anoop

കഴിഞ്ഞ സീസണിലാണ് ബി​ഗ് ബോസിന്റെ ചരിത്രത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ ഫിസിക്കൽ അസാൾട്ട് നടന്നത്. ഷോ തുടങ്ങി രണ്ടാം ആഴ്ച പിന്നിട്ടപ്പോഴായിരുന്നു സംഭവം. സഹമത്സരാർത്ഥിയായ സിജോയെ അസി റോക്കിയെന്ന മത്സരാർത്ഥി ഇടിക്കുകയാണ് ചെയ്തത്. സംഭവം വലിയ രീതിയിൽ വിവാദമായിരുന്നു. സിജോയെ മർദ്ദിച്ചതിന് പിന്നാലെ അസി റോക്കിയെ മത്സരത്തിൽ നിന്നും പുറത്താക്കിയിരുന്നു.

സോഷ്യൽമീഡിയ താരങ്ങൾ, സീരിയൽ താരങ്ങൾ, സിനിമാ താരങ്ങൾ, പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചിലർ എന്നിവരാണ് പൊതുവെ ബി​ഗ് ബോസിൽ മാറ്റുരയ്ക്കാനെത്തുന്നത്. ഷോയുടെ ഭാ​ഗമായതിന്റെ പേരിൽ നല്ലതും ചീത്തയുമെല്ലാം എല്ലാ മത്സരാർത്ഥികൾക്കും സംഭവിച്ചിട്ടുണ്ട്. ചിലർക്ക് സൈബർ ആക്രമണം അടക്കം നിരവധി മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് പലപ്പോഴായി ബി​ഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും എന്നാൽ ലൈഫ് പോകുമോയെന്ന് ഭയന്നാണ് ക്ഷണം സ്വീകരിച്ച് മത്സരിക്കാൻ പോകാതിരുന്നതെന്നും പറയുകയാണ് നടി പ്രിയങ്ക. മഴവിൽ കേരളം കണക്ട് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. റീച്ച് കിട്ടാൻ വേണ്ടിയാണ് അവർ പ്രെഡിക്ഷൻ ലിസ്റ്റിൽ എന്റെ പേര് ഉൾപ്പെടുത്തുന്നത്. അല്ലാതെ ഞാൻ ബി​ഗ് ബോസിലൊന്നും പോകാൻ പോകുന്നില്ല.

ആദ്യ സീസൺ മുതൽ ബി​ഗ് ബോസിലേക്ക് എന്നെ വിളിക്കാറുണ്ട്. പക്ഷെ ഞാൻ പോകാറില്ല. കാരണം ഞാൻ ഫാമിലിയുമായി ജീവിക്കുന്നയാളാണ്. അവിടെ പോയി കഴിഞ്ഞാൽ ഈ കാര്യങ്ങളൊക്കെ വിളിച്ച് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടതായും ബഹളമുണ്ടാക്കേണ്ടതായും വരും. പിന്നെ ഞാൻ ഫസ്റ്റ് പ്രൈസ് മേടിക്കും എന്നുള്ളത് ഉറപ്പാണ്. കോൺഫിഡൻസ് ലെവലാണത്.

Priyanka Anoop

പക്ഷെ അതിന് വേണ്ടി റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് വേണ്ടി റിസ്ക്കെടുക്കാം. പക്ഷെ ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ‍ഞാൻ റിസ്ക്ക് എടുക്കില്ല എന്നാണ് പ്രിയങ്ക പറഞ്ഞത്. കുട്ടിക്കാലം മുതൽ മലയാളികൾ കണ്ട് വരുന്ന മുഖമാണ് പ്രിയങ്ക അനൂപിന്റേത്.

ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ പ്രിയങ്ക ഏറെയും ചെയ്തിരിക്കുന്നത് കോമഡി റോളുകളും സഹനടി വേഷങ്ങളുമാണ്. അടുത്തിടെ കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് പ്രിയങ്ക പറഞ്ഞത് വൈറലായിരുന്നു. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ പുരുഷന്മാർ ആറ് മാസക്കാലം അനുഭവിക്കുന്ന വേദന ചെറുതൊന്നുമല്ലെന്നുമാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്.

More from Filmibeat

Read more about: priyanka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X