For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ പോലെയല്ല സിനിമയുടെ കാര്യത്തിൽ മകൻ ദുൽഖർ സൽമാൻ, മെഗാസ്റ്റാർ ഇങ്ങനെ ശീലിച്ചു വന്ന ആളാണ്...

    |

    മമ്മൂട്ടി ചിത്രങ്ങളെ പോലെ തന്നെ ദുൽഖർ സൽമാനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇവരുടെ ചിത്രങ്ങൾ ആരാധകർ തിയേറ്ററുകളിൽ എത്തുന്നത്. ഇവയൊന്നും അധികം പ്രേക്ഷകരുടെ പ്രതീക്ഷയും തെറ്റിക്കാറില്ല. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും മറ്റുളള ഭാഷകളിലും കൈനിറയെ ആരാധകരുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുൽഖറും.

    പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം

    ഹൃത്വിക് റോഷന് വേണ്ടി കരീന സിനിമ വിടാൻ ഒരുങ്ങിയോ, ഏറെ വേദനിപ്പിച്ചത് അതാണ്, നടി പറയുന്നു

    മെഗാസ്റ്റാറിന്റേയും ദുൽഖറിന്റേയും സിനിമ തിരഞ്ഞെടുപ്പ് സിനിമയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ചയാവാറുണ്ട്. സിനിമയുടെ പ്രെമോഷന്റെ കാര്യത്തിൽ പോലും ഇരുവരും ഏറെ വ്യത്യസ്തമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പിആർഒ മഞ്ജു ഗോപിനാഥിന്റെ വാക്കുകളാണ്. ദുൽഖർ ചിത്രങ്ങളിലും മമ്മൂട്ടി ചിത്രങ്ങളിലും പി ആർ ഒ ആയി മഞ്ജു ഗോപിനാഥ് പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ വണ്ണിലെ പി ആർ ഒ മഞ്ജു ആയിരുന്നു. മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പ്രമോഷൻ രീതി വ്യത്യസ്തമാണെന്നാണ് മഞ്ജു പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്കുകൾ ഇങ്ങനെ...

    മമ്മൂട്ടിയുടെ ആ ഷർട്ട് എന്റെ അലമാരയിൽ ഇപ്പോഴും ഭഭ്രമാണ്, 24 വർഷത്തെ പഴക്കം തോന്നുന്നില്ല

    എല്ലാവരെയും പറ്റിച്ചുള്ള മമ്മൂക്കയുടെ ബർത്ത് ഡേ മാസ്റ്റർ പ്ലാൻ ഇങ്ങനെ

    ''മമ്മൂക്കയും ദുൽഖറും വളരെ തിരക്കുളള ആളുകളാണ്. എന്നാൽ മമ്മൂക്ക ടിവി ഷോകളെല്ലാം കൊടുത്ത് ശീലിച്ച് വന്ന ആളാണ്. അതുകൊണ്ട് അദ്ദേഹം അഭിമുഖങ്ങൾ കൊടുക്കുന്നു'' എന്നും മഞ്ജു പറയുന്നു. കൂടാതെ മമ്മൂട്ടി ചിത്രമായ വണ്ണിന്റെ പ്രൊമോഷനെ കുറിച്ചു താരം മഞജു പറയുന്നുണ്ട്. ''വൺ സിനിമയിൽ മമ്മൂക്ക അഭിമുഖങ്ങൾ കൊടുത്തില്ലെന്നും പകരം മീറ്റ് ദ പ്രസ് ആയിരുന്നു സംഘടിപ്പിച്ചതെന്നും മഞ്ജു പറയുന്നു. ആ പരിപാടിയിൽ മമ്മൂക്കയോട് മീഡിയയ്ക്ക് ആവശ്യമുള്ള എല്ലാ ചോദ്യങ്ങളും ചോദിക്കാനുള്ള രീതിയലായിരുന്നു മീറ്റ് ദ പ്രസ് സംഘടിപ്പിച്ചത്. അന്ന് വന്ന എല്ലാവർക്കു മമ്മൂട്ടിയോട് ചോദ്യം ചോദിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ടെന്നും മഞ്ജു പറയുന്നുണ്ട്. .

    ദുൽഖർ ചിത്രമായ സല്യൂട്ടിന്റെ പിആർ ഒ യും മഞ്ജു ഗോപിനാഥ് ആണ് ചെയ്യുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള പി ആർ ഒ വർക്കിനെ കുറിച്ചും പറയുന്നുണ്ട്. ''നിലവിൽ ദുൽഖറിന്റെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമിലൂടെ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പുത്തു വിടുന്നുണ്ട്. റിലീസിനോട് അടുക്കുമ്പോൾ മറ്റുള്ള രീതിയിലുള്ള പ്രെമോഷനിലേയ്ക്ക് കടക്കും. ദുൽഖർ സൽമാന്റെ നിർമ്മാണ് കമ്പനിയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. കൂടാതെ ദുൽഖറിന്റെ മറ്റൊരു ചിത്രമായ ഒരു യമണ്ടൻ പ്രേമ കഥയും താൻ ആയിരുന്നു പ്രമോട്ട് ചെയ്തിരുന്നത്. ആ സമയത്തും ദുൽഖറിന്റെ അധികം അഭിമുഖങ്ങൾ ടിവിയിൽ വന്നിരുന്നില്ല. അല്ലാതെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷനൊക്കെ ചെയ്തിരുന്നു. യമണ്ടൻ പ്രണയകഥയ്ക്ക് മറ്റൊരു രീതിയിലുള്ള പ്രെമോഷൻ ആയിരുന്നു ചെയ്തിരുന്നതെന്നും മഞ്ജു'' അഭിമുഖത്തിലൂടെ പറഞ്ഞു.

    അതേസമയം വൺ എന്ന സിനിമ പ്രതീക്ഷിച്ചത് പോലെ റീച്ച് നേടാൻ കഴിഞ്ഞില്ലെന്നും മഞ്ജു പറയുന്നുണ്ട്. ഈ സിനിമ എല്ലാവരും കണ്ടുവെന്ന് തനിക്ക് തോന്നുന്നില്ല. വളരെ രസകരമായി ചിത്രീകരിച്ച സിനിമയായിരുന്നു. ഒത്തിരി ഹൈപ്പും കിട്ടിയ ചിത്രമായിരുന്നു വൺ. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി പ്രതിസന്ധികൾ വണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ആ സമയത്തിന് ശേഷം ഒത്തിരി ചിത്രങ്ങൾ റിലീസിനുണ്ടായിരുന്നു. നമ്മുടെ ചിത്രം മാത്രം പിടിച്ച് നിർത്താൻ കഴിയുമായിരുന്നില്ല. എങ്കിലും ഒരുമാതിര ആളുകളെല്ലാം ഈ ചിത്രം കണ്ടിട്ടുണ്ട്. ടിവിയിലും ഒടിടിയിവുമൊക്കെ ചിത്രം വന്നിരുന്നു. വണ്ണിന് വേണ്ടി ടിവി പ്രെമോഷൻ ഷോ കളും മറ്റും നൽകിയിരുന്നു. മമ്മൂക്ക ഒഴികെ ബാക്കി എല്ലാ താരങ്ങളും അഭിമുഖം നൽകിയിരുന്നു. അദ്ദേഹം പ്രസ് കോൺഫറൻസിന് എത്തിയിരുന്നു. അന്ന് അവിടെ എത്തിയ എല്ലാവർക്കും കേക്ക് മുറിച്ച നൽകിയിരുന്നു. സിനിമയുടെ റിലീസിന് ശേഷമാണ് മമ്മൂക്ക അന്ന് മാധ്യമങ്ങളെ കണ്ടിരുന്നത്.

    2021 ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമാണ് വൺ. തിയേറ്റർ റിലീസായിട്ടായിരുന്നു സിനിമ എത്തിയത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു വൺ. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. .നിമിഷ സജയൻ,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോർജ്,മധു,സലീം കുമാർ ,സിദ്ദിഖ്, മാത്യൂസ് തോമസ്, ബാലചന്ദ്ര മേനോൻ എന്നിങ്ങനെ വൻ താരനിരായായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ബോബി-സഞ്ജയിയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. മെഗാസ്റ്റാറിന്റെ മറ്റൊരു ചിത്രമായ പ്രീസ്റ്റിന്റെ റിലീസിന് തൊട്ട് പിന്നാലെയാണ് വൺ റിലീസ് ചെയ്തത്. ലോക്ക് ഡൗണിന് ശേഷം കുടുംബപ്രേക്ഷകർ തിയേറ്ററിൽ എത്തിയത് മെഗാസ്റ്റാറിന്റെ പ്രീസ്റ്റ് കാണാൻ വേണ്ടിയായിരുന്നു. വൻ വിജയവുമായിരുന്നു, ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത വീരാടപാർവമാണ് ഇനി പുറത്ത് വരുള്ള മമ്മൂട്ടിയുടെ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഏകദേശം അവസാനിച്ചിട്ടുണ്ട്. പുഴുവിന്റെ സെറ്റിൽ താരം ജോയിൻ ചെയ്തിട്ടുണ്ട്. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ ഭീഷ്മ പർവ്വത്തിലെ നടന്റെ ഒരു ചിത്രം പുറത്ത് വിന്നിരിന്നു. ഇത് വൈറലുമായിരുന്നു. അണിയറയിൽ നടന്റേതായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.

    ലോക്ക് ഡൗണിന് ശേഷം ദുൽഖറും സിനിമയിൽ സജീവമായിട്ടുണ്ട്. 2020 ൽ പുറത്ത് വന്ന വരനെ ആവശ്യമുണ്ടാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രം. വൻ വിജയമായിരുന്നു സിനിമ . കുറുപ്പ്, സല്യൂട്ട് തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സൽമാൻ ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലും നടന്റെ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും നടൻ കൈനിറയെ ആരാധകരുണ്ട്.

    വീഡിയോ കാണാം

    English summary
    PRO Manju Gopinath Opens Up The Difference Of Megastar Mammootty And Dulquer Salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X