'ഉണക്ക മനുഷ്യനായിരുന്നു ലാൽ, മുഖഷേപ്പിന്റെ പേരിൽ കശുവണ്ടി മോഹനെന്നാണ് പറഞ്ഞിരുന്നത്, ജ​ഗദീഷിനെ കണ്ട് പഠിക്കണം'

By Desk

നടനായും നിർമാതാവുമായെല്ലാം സിനിമയിലും സീരിയലുകളിലും സജീവമാണ് ദിനേശ് പണിക്കർ. 1980ൽ റിലീസായ സഞ്ചാരി എന്ന സിനിമയിൽ പ്രേം നസീറിൻ്റെ ഡ്യൂപ്പായി അഭിനയിച്ചാണ് ദിനേശിന്റെ തുടക്കം. 1981ൽ ധന്യ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലും അഭിനയിച്ചു. പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറിയ പണിക്കർ വീഡിയോ ലൈബ്രറി ബിസിനസിലേക്ക് ശ്രദ്ധിച്ചു. ആ കാലത്ത് മലയാളത്തിൽ വീഡിയോ കോപ്പി റൈറ്റ് ഇല്ല. ദുബായിൽ നിന്ന് കാസറ്റുകൾ നേരിട്ടിറങ്ങുകയാണ് പതിവ്. മലയാള സിനിമയിൽ ദിനേശ് പണിക്കരാണ് ആദ്യമായി കോപ്പി റൈറ്റ് വാങ്ങുന്നത്.

1989ൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന സിനിമയുടെ സഹ നിർമ്മാതാവായാണ് സിനിമയിലേക്കുള്ള ദിനേശ് പണിക്കരുടെ രണ്ടാം വരവ്. രജപുത്രൻ, പ്രണയ വർണ്ണങ്ങൾ എന്നിവയുൾപ്പെടെ പത്തോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചു. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുമായെല്ലാം നല്ലൊരു സൗഹൃദം ദിനേശിനുണ്ട്. ഇപ്പോഴിതാ മോഹൻലാലുമായുള്ള സൗഹൃദം ആരംഭിച്ച കഥ ദിനേശ് വെളിപ്പെടുത്തിയിരിക്കുകയാണ്.

Dinesh Panicker Mohanlal

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ ആദ്യമായി പരിചയപ്പെട്ടപ്പോൾ മുതലുള്ള കഥകൾ ദിനേശ് പണിക്കർ പങ്കുവെച്ചു. ആദ്യം മോഹൻലാലിനെ കണ്ടപ്പോൾ‌ അദ്ദേഹം ഒട്ടും സുന്ദരനായിരുന്നില്ലെന്നും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായി തോന്നിയില്ലെന്നും ദിനേശ് പറയുന്നു. 1980ലാണ് മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത്. ഉദയ സ്റ്റുഡിയോയിൽ സഞ്ചാരി എന്ന സിനിമയിൽ വില്ലനായി അഭിനയിക്കുകയായിരുന്നു അന്ന് മോഹൻലാൽ.

മഞ്ഞിൽ വിരിഞ്ഞ പൂക്കളൊന്നും റിലീസ് ചെയ്തിട്ടില്ല. അന്ന് നല്ല തടിയുണ്ട് മോഹൻലാലിന്. കൂടാതെ ചുരുളൻ മുടി നീട്ടി വളർത്തിയിട്ടുണ്ട്. ഒരു ഉണക്ക മനുഷ്യൻ. അന്ന് മുഖത്തിന്റെ ഷേപ്പിന്റെ പേരിൽ കശുവണ്ടി മോഹൻ എന്നാണ് പറഞ്ഞിരുന്നത്. ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹൻലാൽ.

അന്ന് അവിടെ വെച്ച് പരിചയപ്പെട്ട് സംസാരിച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അത്രത്തോളം അടുപ്പം മോഹൻലാലുമായി 1980 മുതൽ എനിക്കുണ്ട്. ആ അടുപ്പം ഉള്ളതുകൊണ്ടാകും കിരീടത്തിന് ഡേറ്റ് തന്നത്. വളരെ പോസിറ്റീവും ഡെഡിക്കേറ്റഡുമായി സിനിമയെ അദ്ദേഹം അപ്രോച്ച് ചെയ്യുന്നുവെന്നതാണ് മോഹൻലാലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആറ് മണിക്കാണ് ആദ്യ ഷോട്ടെന്ന് പറഞ്ഞാൽ ഓൺ ടൈം മോഹൻലാൽ സെറ്റിലുണ്ടാകും.

പക്ഷെ ഇന്നത്തെ പല താരങ്ങളെയും ആറ് മണിക്ക് ഒന്നും സെറ്റിൽ കിട്ടില്ല. സഞ്ചാരിയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്രകളെല്ലാം അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഡാൻസ് അറിയാവുന്ന സുഹൃത്തിൽ നിന്നും സമയം കണ്ടെത്തി മോഹൻലാൽ ഡാൻസ് പഠിക്കുമായിരുന്നു. വളരണം എന്ന ചിന്ത ഉണ്ടായിരുന്നതുകൊണ്ടാണ് പുള്ളി അതൊക്കെ ചെയ്തത്.

Dinesh Panicker Mohanlal

ഡെഡിക്കേഷൻ അത് മോ​ഹൻലാലിനെയുള്ളു. മൂന്ന് നാല് സുഹൃത്തുക്കൾക്കിടയിൽ വന്നാൽ ലാലിനോളം രസികനായ മറ്റൊരു വ്യക്തിയില്ല. പക്ഷെ ആള് കൂടിയാൽ പുള്ള ഉൾവലിയും. ഡിപ്ലോമസി പഠിക്കണമെങ്കിൽ അത് മോഹൻലാലിൽ നിന്നും പഠിക്കണം. ആൾക്കൂട്ടത്തിൽ പോയാൽ പുള്ളി ഷൈയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ ക്യാമറയ്ക്ക് മുമ്പിൽ അയ്യായിരം പേരെ അഭിമുഖീകരിച്ച് നിന്നാലും അപ്പോൾ‌ ലാൽ വേറൊരാളാണ്.

മീറ്റിങ്ങുകളിൽ സംസാരിക്കാനും പുള്ളിക്ക് താൽപര്യമില്ല. ചെപ്പുകിലക്കണ ചങ്ങാതിയിലാണ് ഞാനും മുകേഷും ജ​ഗദീഷുമെല്ലാം ഒരുമിച്ച് പ്രവർത്തിച്ചത്. മുകേഷിനെ അണിയിച്ചൊരുക്കി രാവിലെ സെറ്റിൽ കൊണ്ടുവരാൻ പാടാണ്. അന്ന് സരിയായിരുന്നു മുകേഷിന്റെ ഭാര്യ. പുള്ളി ഒമ്പത് മണിക്കെ സെറ്റിൽ വരൂവെന്ന് അറിയാവുന്നതുകൊണ്ട് പുള്ളിയുടെ ഷോട്ടും ഒമ്പത് മണിക്കാണ് വെച്ചിരുന്നത്. ജ​ഗദീഷിനെ കണ്ട് പഠിക്കേണ്ട വ്യക്തിയാണ്.

എന്റെ ഒട്ടുമുക്കാൻ സിനിമകളിലും ജ​ഗദീഷ് ഉണ്ടായിരുന്നു. ഷോ ചെയ്യാൻ കൊണ്ടുപോകുമ്പോൾ ജ​ഗദീഷിനെ ഒരു അസറ്റായിട്ടാണ് ഞാൻ കണ്ടിരുന്നത്. കാരണം നമ്മുടെ കൂടെ നിൽക്കും. മാർ​ഗനിർദേശം തരാൻ സിൻസിയർ ഫ്രണ്ടാണ്. കഷ്ടപ്പാട് അറിഞ്ഞ് സഹായിക്കും. കുറച്ച് സെൽഫിഷാണെങ്കിലും ആരെയും പുള്ളി ഉപദ്രവിക്കില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X