'വീടിനകത്ത് മിനി ക്ഷേത്രം, ഗോകുലം ഗോപാലന്റെ അയൽക്കാരനായി വിജയ്, വീട് കാക്കാൻ ഒറ്റപൂട്ട്'; എളിമയ്ക്ക് കയ്യടി!
ഗോകുലം എന്ന പേരിനെ തെന്നിന്ത്യയിലെ ബിസിനസ് സാമ്രാജ്യമാക്കി വളർത്തിയ ബിസിനസ്മാനാണ് കോഴിക്കോട് സ്വദേശിയായ ഗോകുലം ഗോപാലൻ. സിനിമാ നിർമാണ രംഗത്തും ഡിസ്റ്റ്ട്രിബ്യൂഷൻ രംഗത്തുമെല്ലാം ശോഭിയ്ക്കുന്ന ഗോകുലം ഗോപാലൻ സ്വപ്രയത്നം കൊണ്ട് നേടിയെടുത്തതാണ് എല്ലാം. കൂടാതെ സ്കൂളുകൾ ആശുപത്രികൾ തുടങ്ങിയവും ഗോകുലം ഗ്രൂപ്പിന് കീഴിലുണ്ട്.
എഴുപത്തിയഞ്ചാം വയസിലും വിശ്രമമില്ലാതെ മക്കൾക്കും മരുമക്കൾക്കുമൊപ്പം ഗോകുലം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുമായി സജീവമാണ് ഗോകുലം ഗോപാലൻ. മലയാളത്തിന് ഒട്ടനവധി ബിഗ് ബജറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ളത് ഗോകുലം ഗ്രൂപ്പാണ്.
ഇടയ്ക്ക് അഭിനയത്തിലും കൈവെച്ചിട്ടുണ്ട് ഗോകുലം ഗോപാലൻ. ചെന്നൈയിൽ സെറ്റിൽഡാണ് ഗോകുലം ഗോപാലനും കുടുംബവും. ഇപ്പോഴിതാ ചെന്നൈയിൽ ഗോകുലം ഗോപാലൻ പണി കഴിപ്പിച്ച ആഡംബര വീടിന്റെ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. ബിഹൈൻവുഡ്സ് എന്ന യുട്യൂബ് ചാനലിലെ ഹോം ടൂർ സെഗ്മമെന്റിലാണ് ഗോകുലം ഗോപാലനും കുടുംബവും തങ്ങളുടെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

മൂന്ന് വർഷം മുമ്പാണ് രണ്ട് നിലകളിലായി അത്യാഡംബരം നിറഞ്ഞ വീട് ഒരുക്കിയിരിക്കുന്നത്. കോടംമ്പക്കത്തെ നാൽപ്പത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ റിനൊവേഷൻ ജോലികൾ ആരംഭിക്കാൻ തീരുമാനിച്ചപ്പോഴാണ് അവധിക്കാല വസതി എന്നോണം പുതിയൊരു വീട് പണിയാൻ കുടുംബം തീരുമാനിച്ചത്.
ഗോകുലം ഗോപാലന്റെ മകൻ ബൈജുവും ഭാര്യയുമാണ് വീടിന്റെ വിശേഷങ്ങൾ ഗോകുലം ഗോപാലന്റെ അസാന്നിധ്യത്തിൽ പങ്കുവെച്ചത്. ബീച്ച് സൈഡിലാണ് വീട് സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് മോണിങ്, ഈവ്നിങ് വാക്കിന് വളരെ സൗകര്യപ്രദമാണെന്നും ബൈജു പറയുന്നു.
പൊലൂഷൻ, ട്രാഫിക്ക്, തിരക്ക്, ബഹളം എന്നിവയൊന്നും തന്നെ പുതിയ വീട് സ്ഥിതി ചെയ്യുന്ന ഏരിയയിൽ ഇല്ലെന്നും പ്രദേശത്ത് പച്ചപ്പ് നിറഞ്ഞിരിക്കുന്നതിൽ കേരളത്തിന്റെ പ്രതീതി ഉള്ളതായും ബൈജു പറയുന്നു. ആഡംബരം നിറഞ്ഞ പടുകൂറ്റൻ വീടാണെങ്കിൽ കൂടിയും വളരെ ചെറിയൊരു സിംഗിൾ പൂട്ട് മാത്രമാണ് വീടിനുള്ളത്.
വിലപിടിപ്പുള്ള വസ്തുക്കളും മറ്റും ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് വളരെ ചെറിയ പൂട്ട് മാത്രം നൽകിയിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ പ്രദേശം വളരെ സെക്യൂരിറ്റിയുള്ള സ്ഥലമാണെന്നും ഒന്നിനേയും ഭയപ്പെടേണ്ടതില്ലെന്നും ബൈജു പറയുന്നു.

'വീട് സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ സെക്യൂരിറ്റിയുള്ള സ്ഥലമാണ്. പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, നടൻ വിജയ് തുടങ്ങിയവരെല്ലാം ഈ ഏരിയയിലാണ് താമസിക്കുന്നത്. വിജയിയുടെ വീട്ടിലേക്ക് ഇവിടെ നിന്നും വളരെ കുറച്ച് ദൂരം മാത്രമാണുള്ളത്. എപ്പോഴും സെക്യൂരിറ്റിയുള്ളതിനാൽ ഒന്നിനെ കുറിച്ചും ഭയപ്പെടേണ്ടതില്ലെന്നും', ബൈജു പറയുന്നു.
വീടിന്റെ മറ്റൊരു പ്രത്യേകത മിനി ക്ഷേത്രമാണ്. ട്രെഡീഷൻ അനുസരിച്ച് കൃത്യമായ കണക്കും മറ്റും നോക്കിയാണ് മിനി ക്ഷേത്രം വീടിനുള്ളിൽ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടാം നിലയിൽ മനോഹരമായൊരു സ്വിമ്മിങ് പൂളും ജിം ഏരിയയും ഒരുക്കിയിട്ടുണ്ട് എന്നതാണ് വീടിന്റെ മറ്റൊരു പ്രത്യേകത.
സിനിമ എന്ന സ്വപ്നവുമായിട്ടാണ് ഗോകുലം ഗോപാലൻ ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്. പക്ഷെ സിനിമയ്ക്ക് പുറകെ പോയാൽ ജീവിതം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഗോപാലൻ ചിറ്റ് ഫണ്ടിൽ ജോലി ചെയ്യാൻ തുടങ്ങിയത്. പിന്നീട് പല ബിസിനസ്സുകളും ചെയ്യാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. ലോട്ടറി വിറ്റ് നടന്ന കഥ വരെ ഗോപാലന് പറയാനുണ്ട്. എന്നാൽ ഇന്ന് ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാനുള്ള സമ്പാദ്യവും വലിയൊരു ബിസിനസ് സാമ്രാജ്യവും ഗോപാലനുണ്ട്.
ഇപ്പോൾ കേരളത്തിലും മദ്രാസിലുമായി 21 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗോകുലം ഗ്രൂപ്പിനുണ്ട്. വിജയിയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത സിനിമയാണ് ഗോകുലം ഗോപാലൻ ആദ്യം നിർമിച്ചത്. വീഡിയോ വൈറലായതോടെ ഗോകുലം ഗോപാലന്റെ കുടുംബത്തിന്റെ എളിമ നിറഞ്ഞ സംസാരത്തിന് കയ്യടിക്കുകയാണ് സോഷ്യൽമീഡിയ.


Click it and Unblock the Notifications











