'ആ കോൾ എടുക്കാതെ വിൽസൺ ഒഴിഞ്ഞുമാറി, അപ്പോഴാണ് എനിക്ക് സംശയം തോന്നിയത്, പിന്നെ കരച്ചിലായി'; സാന്ദ്ര തോമസ്
നടിയും നിർമാതാവുമായ സാന്ദ്രാ തോമസും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. യുട്യൂബ് ചാനൽ വഴിയാണ് സാന്ദ്ര തോമസും കുടുംബവും പ്രേക്ഷകരുമായി കൂടുതൽ അടുത്തത്. മുപ്പത്തിയാറുകാരിയായ സാന്ദ്ര തോമസ് 2016ലാണ് വിൽസണിനെ വിവാഹം ചെയ്തത്.
ഇരുവർക്കും ഇരട്ട പെൺകുഞ്ഞുങ്ങളാണ് ഉള്ളത്. മക്കളായ തങ്കകൊലുസിന്റെ വിശേഷങ്ങളാണ് സാന്ദ്ര ഏറെയും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ളത്.
ഇപ്പോഴിത ക്രിസ്മസിനോട് അനുബന്ധിച്ച് ജിഞ്ചർ മീഡിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാന്ദ്ര തോമസും കുടുംബവും. 'ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. വിവാഹത്തിന് മുമ്പ് രണ്ടാഴ്ച പ്രണയിച്ച് നടന്നു.'
'ആ സമയത്ത് കുളമാവൊക്കെ യാത്ര പോയിരുന്നു ഒരുമിച്ച്. ആദ്യമായി ഞങ്ങൾ ഇരുവരും ഫോൺ വിളിച്ച് സംസാരിച്ചത് ജൂൺ രണ്ടിനായിരുന്നു. ജൂലൈ 11ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഒരു മാസം സമയമെ വിവാഹത്തിന് മുമ്പ് പരസ്പരം പരിചയപ്പെടാൻ ലഭിച്ചുള്ളൂ.'

'പരസ്പരം മനസിലാക്കാൻ ആവശ്യമായ സമയമൊന്നും ലഭിച്ചില്ല. അന്നുള്ളത് പോലെ തന്നെയാണ് ഞങ്ങൾ ഇപ്പോഴും' സാന്ദ്രയും വിൽസണും പറഞ്ഞു. 'സാന്ദ്ര കുറച്ച് പൊസസീവാണ്.'
'ചില സമയത്ത് അത് അനുഭവപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളോട് മിണ്ടുമ്പോഴൊക്കെ സാന്ദ്ര അത് ചോദിക്കാറുണ്ട്. അടുത്തിടെ ഒരു സബ്സ്ക്രൈബറുടെ ഫോൺ വന്നിരുന്നു. അതിന് സാന്ദ്ര കരച്ചിലൊക്കെയായിരുന്നു. ഞാൻ ആ സബ്സ്ക്രൈബറെ തിരിച്ച് വിളിക്കണമെന്നൊക്കെ പറഞ്ഞ് സാന്ദ്ര പ്രശ്നമുണ്ടാക്കി.'

'യുട്യൂബ് ചാനലുള്ളതുകൊണ്ട് കുറെപ്പേർ മെസേജ് ചെയ്യാറുണ്ട്. ചിലർ നമ്പർ മേടിച്ച് വിളിക്കുകയുമൊക്കെ ചെയ്യും. കുട്ടികളെ വീഡിയോ കോളിലൂടെ കാണിക്കുമോയെന്നാണ് വിളിക്കുന്നവർ ഏറെയും ആവശ്യപ്പെടാറുള്ളത്' വിൽസൺ പറഞ്ഞു.
'എനിക്ക് വിൽസണിനെ സംശയമൊന്നുമില്ല... ഒരു കോൾ വന്നു. പക്ഷെ ഫോൺ എടുക്കാതെ വിൽസൺ മാറ്റിവെച്ചു. ഞാൻ എടുക്കാൻ പറഞ്ഞപ്പോൾ അതിന് തയ്യാറാവാതെ വിൽസൺ ഒഴിഞ്ഞുമാറി. അപ്പോൾ എനിക്ക് സംശമായി അതെന്താ അങ്ങനെയെന്ന് ആലോചിച്ച്.'

'തിരിച്ച് വിളിക്കാൻ പറഞ്ഞിട്ട് അതിനും വിൽസൺ തയ്യാറായില്ല. ഞാൻ എന്റെ കാര്യങ്ങൾ എല്ലാം രാവിലെയാണ് ചെയ്യുന്നത്. സാന്ദ്ര വിശദീകരിച്ചു. ഉടൻ തന്നെ എന്തുകൊണ്ടാണ് താൻ ആ ഫോൺ കോൾ എടുക്കാതിരുന്നതെന്ന്' വിൽസണും വ്യക്തമാക്കി.
'ഇടയ്ക്കിടയ്ക്ക് വിളിക്കുന്ന സബ്സ്ക്രൈബറാണത്. നിരന്തരം കോൾ വരുമ്പോൾ ഇടയ്ക്ക് ഞാൻ ബ്ലോക്ക് ചെയ്ത് വെക്കും. ഉടൻ സാന്ദ്ര എന്റെ വാട്സ് ആപ്പ് എടുത്ത് നോക്കി അപ്പോൾ അവിടേയും ആ നമ്പർ ഞാൻ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്നു.'

'പിന്നെ അവൾക്ക് ഭയങ്കര സംശയമായി. സാന്ദ്ര രാവിലെ നാല് മണിക്ക് എണീക്കും എന്നിട്ട് താഴത്തെ ബെഡ്റൂമിൽ വന്ന് കിടക്കും. ഇൻസ്റ്റഗ്രാമൊക്കെ നോക്കി കിടന്നുറങ്ങും അങ്ങനെയാണ് സ്ഥിരം' വിൽസൺ പറഞ്ഞു. 'വഴക്കിട്ട് കഴിഞ്ഞാൽ ബ്രീത്ത് ചെയ്യാനുള്ള സമയം പോലും വിൽസൺ തരില്ല. ഉടനെ ഞാൻ മിണ്ടണം.'
'അതിന് വേണ്ടി പുറകെ നടക്കും. കുറച്ച് നേരം മിണ്ടാതിരിക്കാൻ സമ്മതിക്കില്ല. എന്നെ പറയാനുള്ളതെല്ലാം പറഞ്ഞശേഷമാണ് വിൽസൺ പിണക്കം തീർക്കാൻ വരുന്നത്. ആദ്യമായി കണ്ടശേഷം ഞങ്ങൾ പോയത് കോൺജറിങ് സിനിമ കാണാനാണ്.'

'സിനിമ സംവിധാനം ചെയ്യണമെന്നത് എന്റെ ഗോളൊന്നുമല്ല. വിജയ് പറഞ്ഞിട്ടാണ് സംവിധാനത്തെ കുറിച്ച് ഞാൻ ആലോചിച്ചത് പോലും. പക്ഷെ സംവിധാനം എന്നത് വലിയ ഗോളൊന്നുമല്ല. വിൽസൺ വളരെ സ്ട്രേറ്റ്ഫോർവേഡാണ്. വിൽസൺ ഒട്ടും ടെൻഷനില്ലാത്ത ഒരാളാണ്. അതിനാൽ കൂടെ നിൽക്കുന്നവർക്കും ടെൻഷനില്ല' സാന്ദ്ര കൂട്ടിച്ചേർത്തു.
നവാഗതനായ മർഫി ദേവസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ് ആക്‌ഷൻ ത്രില്ലർ ചിത്രം നല്ല നിലാവുള്ള രാത്രി നിർമിക്കുന്നത് സാന്ദ്രാ തോമസും വിൽസൺ തോമസും ചേർന്നാണ്. അതിന്റെ തിരക്കിലാണ് ഇരുവരും ഇപ്പോൾ. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണിത്.


Click it and Unblock the Notifications