'പോപ്പുലാരിറ്റി അധികം ആഗ്രഹിക്കാത്തയാളാണ് ഞാൻ, ഫ്രൈഡെ ഫിലിം ഹൗസ് വളരുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ'
നടി, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സാന്ദ്ര തോമസ്. സാന്ദ്രയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പരിചിതരാണ് മക്കളായ തങ്കകൊലുസും. ഇരട്ടക്കുട്ടികളാണ് സാന്ദ്രയ്ക്ക് കെൻഡലിനും കാറ്റ്‌ലിനും. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. മക്കളുടെ വിശേഷങ്ങളൊക്കെ സാന്ദ്ര യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 'ഫ്രൈഡെ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്.
പിന്നീട് ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര ആമേൻ, സക്കറിയായുടെ ഗർഭിണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ഫ്രൈഡെ ഫിലിം ഹൗസ്. നടനും നിര്‍മാതാവുമായ വിജയ് ബാബുവും സാന്ദ്ര തോമസുമായിരുന്നു ഫ്രൈഡെ ഫിലിം ഹൗസിന്റെ അമരക്കാര്‍.

എന്നാല്‍ ഇടക്കാലത്ത് സാന്ദ്ര തോമസ് ഫ്രൈഡെ ഫിലിം ഹൗസില്‍ നിന്ന് പിന്മാറിയിരുന്നു. ശേഷം അടുത്തിടെ സ്വന്തമായി നിർമാണ കമ്പിനി ആരംഭിച്ചു സാന്ദ്ര. ലിറ്റിൽ ഹാർട്ട്സാണ് സാന്ദ്ര നിർമിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. അതേസമയം ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ചാണ് സാന്ദ്ര ഏറെയും സംസാരിച്ചത്. 'കാശ് ലാഭിക്കാനാണ് പലപ്പോഴും അഭിനയിച്ചിട്ടുള്ളത്. അഭിനയിക്കാൻ മോഹമാണെങ്കിൽ എനിക്ക് എന്റെ എല്ലാ പടത്തിലും അഭിനയിക്കാമല്ലോ. പലപ്പോഴും പടം നിർമിക്കുമ്പോൾ ചില കഥപാത്രങ്ങൾ ചെയ്യാൻ ആളുകൾ തയ്യാറാവില്ല. ആ സമയങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്റെ ക്യാരക്ടറുമായി സിമിലറായിട്ടുള്ള ഒരേയൊരു കഥാപാത്രം ആമേനിലേത് മാത്രമാണ്.'
'പോപ്പുലാരിറ്റി അധികം ആഗ്രഹിക്കാത്തയാളാണ് ഞാൻ. ആമേനും ആടൊക്കെ ചെയ്ത സമയത്ത് എവിടെ ചെന്നാലും സെൽഫിക്കായി ആളുകൾ വരും. ഓവർ എക്സ്പോഷർ എനിക്ക് വേണ്ട. ചെറിയ രീതിയിൽ റെക്കഗനേഷൻ കിട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്റേതായ സ്വാതന്ത്ര്യം വേണം. ഇപ്പോൾ ഞാൻ നിൽക്കുന്നത് ഒരു പവർ പൊസിഷനിലാണ്.'
'അതിൽ ഞാൻ ഹാപ്പിയാണ്. ഞാൻ ഒരു പ്രൊഡ്യൂസറായതുകൊണ്ട് ഏത് സെറ്റിൽ ചെന്നാലും പ്രിവിലേജുണ്ട്. അതുകൊണ്ട് തന്നെ ഒരു അഭിനേതാവിന്റെ പ്രശ്നങ്ങൾ എനിക്ക് അറിയില്ല. ഇപ്പോൾ കുറച്ചൊക്കെ അറിയാം. ഞാൻ എങ്ങനെയാണ് എന്റെ മക്കളെ നോക്കുന്നത് എന്നതൊക്കെ അഭിമുഖത്തിൽ പറയാൻ ഇഷ്ടമാണ്. കാരണം ആ രീതി കൂടുതൽ ആളുകൾ ഫോളോ ചെയ്യണമെന്ന് എനിക്കുണ്ട്.'

'എനിക്ക് നല്ല റിസൽട്ടാണ് ആ രീതി ഫോളോ ചെയ്തത് കൊണ്ട് കിട്ടിയിരിക്കുന്നത്. എല്ലാത്തിനും കേറി പ്രതികരിക്കേണ്ടതില്ലെന്ന് സുഹൃത്തുക്കളൊക്കെ പറയാറുണ്ട്. പക്ഷെ എനിക്ക് അത് പറ്റില്ല. എന്റെ മക്കൾ എന്നെ കണ്ടാണ് വളരുന്നത്. തെറ്റ് തെറ്റാണെന്ന് പറയാൻ ആരെങ്കിലും വേണം. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. സെറ്റിൽ ഈഗോ ഡീൽ ചെയ്യാൻ പാടാണ്. അത് ആർട്ടിസ്റ്റുകൾ തമ്മിലാണെങ്കിൽ ഭയങ്കര പാടാണ്.'
'പിന്നെ സിനിമയുമായി ബന്ധപ്പെട്ടുള്ള അഡ്വൈസുകൾ കിട്ടിയിട്ടുള്ളത് വിജയ് ബാബു സ്കൂളിൽ നിന്നാണ്. തളരരുത് ധൈര്യമായി മുന്നോട്ട് പോവുക എന്നാണ് പപ്പ നൽകിയ ഉപദേശം. ലെറ്റ് ഗോ എന്നതാണ് ഏറ്റവും മനോഹരമായത്. ക്ഷമിക്കുക, വിട്ടുകൊടുക്കുക എന്നുള്ളതൊക്കെയാണ് ശരിക്കും സന്തോഷം തരുന്ന കുറച്ച് കാര്യങ്ങൾ. അൺകണ്ടീഷണൽ ഹാപ്പിനെസ് എന്ന് പറയുന്നത് ഇതൊക്കെയാണ്. അല്ലാതെ പൈസയോ ഫെയിമോ അല്ല.'
'ഫ്രൈഡെ ഫിലിം ഹൗസ് വിട്ടുകൊടുത്തതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എത്ര തല്ലിപിരിഞ്ഞ് പോയാലും നശിക്കണമെയെന്ന് ആരും ആഗ്രഹിക്കല്ലല്ലോ... നന്നായി വരണമെ എന്നല്ലേ ആഗ്രഹിക്കൂ. ഫ്രൈഡെ ഫിലിം ഹൗസ് നന്നായി പോകുന്നതിൽ ഏറ്റവും സന്തോഷിക്കുന്നയാൾ ഞാനാണ്. ആ ബ്രാന്റ് വലുതാവുകയാണല്ലോ. ആട് ത്രി അനൗൺസ് ചെയ്യും മുമ്പ് അത് വിജയ് എന്നോട് പറഞ്ഞിരുന്നു', എന്നാണ് സാന്ദ്ര പറഞ്ഞത്.


Click it and Unblock the Notifications