നിവിന്‍ പോളി വന്നത് പിന്നീട്; ഹേയ് ജൂഡിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ആ നടനെ; അനില്‍ അമ്പലക്കര

നിവിന്‍ പോളിയും തൃഷയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ്. ഓഫ് ബീറ്റ് സ്വഭാവത്തിലെത്തിയ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നിവിന്‍ പോളിയെ അല്ലായിരുന്നു എന്ന് പറയുകയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസറായ അനില്‍ അമ്പലക്കര.

ഹേയ് ജൂഡ് എന്ന ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നിവിന്‍ പോളിയെ ആയിരുന്നില്ല. കാളിദാസ് ജയറാമിനെയായിരുന്നു. ആദ്യം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. കാളിദാസ് ജയറാം അഭിനയിക്കാന്‍ സമ്മതിച്ചിരുന്നതുമായിരുന്നു. എന്നാല്‍ ശ്യാമപ്രസാദ് നിവിനെ വെച്ച് ചെയ്യാമെന്ന് പറയുകയായിരുന്നു.

NIVIN

ചെറിയ ബജറ്റില്‍ ആലോചിച്ച ചിത്രമായിരുന്നെങ്കിലും ശ്യാമപ്രസാദ് നിവിന്റെ പേര് നിശ്ചയിച്ചതോടെ വലിയ ബജറ്റിലുള്ള ചിത്രമായി ഹേയ് ജൂഡ് മാറിയെന്നും അനില്‍ അമ്പലക്കര പറഞ്ഞു. ചിത്രത്തില്‍ നിവിന്‍ പോളി കാരണം ഇടയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രൊഡ്യൂസര്‍ പറഞ്ഞു.

പൂര്‍ണമായും കൊമേഴ്‌സ്യല്‍ ചിത്രമല്ലാതിരുന്നിട്ടു കൂടി ഒന്നരക്കോടി രൂപയാണ് നിവന്‍ പോളി സിനിമയ്ക്ക് വാങ്ങിയതെന്നും, ഷൂട്ടിങ്ങിനിടയില്‍ നിവിന്‍ പോളി മുങ്ങിയെന്നും അനില്‍ അമ്പലക്കര മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അനില്‍ അമ്പലക്കരയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

നിവിന്‍ പോളിക്ക് അഡ്വാന്‍സ് ആയി 25 ലക്ഷത്തിന്റെ ചെക്ക് കൊടുക്കുന്നു. ഹേയ് ജൂഡ് പക്കാ കൊമേഴ്‌സ്യല്‍ സിനിമ അല്ലല്ലോ. അപ്പോള്‍ നമുക്ക് പറഞ്ഞ് കുറപ്പിക്കാം എന്നൊക്കെ ശ്യാമപ്രസാദ് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങാനായ സമയത്ത് പ്രധാന താരങ്ങളുടെ എഗ്രിമെന്റ് ഫിലിം ചേംബറിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലുമൊക്കെ നല്‍കണം.

അതിന് എഗ്രിമെന്റ് വാങ്ങാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോഴേക്ക് ഇദ്ദേഹം ഇതിനകത്ത് ഒന്നരക്കോടി എഴുതിയിരുന്നു. ഒരു കോടിക്കകത്തൊക്കെയേ ഉള്ളു, എന്നാലും ഉറപ്പിക്കാം എന്ന് ഡയരക്ടര്‍ ശ്യാമപ്രസാദ് പറഞ്ഞു. ഇത് എന്താണ് ഇങ്ങനെ ഒരു കാര്യമുണ്ടാകുമ്പോള്‍ എന്നെ വിളിക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍ ശ്യാമപ്രസാദ് പറഞ്ഞു, ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കണ്ട. നമുക്ക് സെറ്റില്‍ ചെയ്യാമെന്ന്.

അങ്ങനെ ഷൂട്ടിംഗ് തുടങ്ങി അവസാനമായപ്പോഴേക്ക് ഇതൊരു പ്രശ്‌നമായി. അങ്ങനെ ഒന്നേകാല്‍ കോടി രൂപ കൊടുത്തു കഴിഞ്ഞിരുന്നു. ഇത് സിങ്ക് സൗണ്ട് ആയതുകൊണ്ട് ചില പാച്ചുകള്‍ ഒക്കെ തീര്‍ക്കാനുണ്ടാകും. അതിന് വിളിച്ചപ്പോഴേക്കും അദ്ദേഹം മുഴുവന്‍ പൈസ തരാതെ വരില്ലെന്നൊക്കെ പറഞ്ഞു എന്നും അനില്‍ അമ്പലക്കര പറഞ്ഞു.

NIVIN

ഷൂട്ടിംഗ് തുടങ്ങി അഞ്ചാമത്തെയോ ആറാമത്തെയോ ദിവസം കോഴിക്കോടോ മറ്റോ ഒരു ഉദ്ഘാടനം ഉണ്ടെന്ന് പറഞ്ഞ് പോയി. ഇത് എഗ്രിമെന്റില്‍ പറയേണ്ട കാര്യമല്ലേ. അടുത്ത ദിവസം തൃഷയുമായി ഷൂട്ടുള്ളതാണ്. ഇങ്ങനെ പോകുമ്പോള്‍ തന്റെ അടുത്ത് പറഞ്ഞിട്ട് പോകണ്ടേ എന്നാണ് അനില്‍ പറയുന്നത്.

നേരത്തെ പറയേണ്ടതാണ് അത്. തലേദിവസമാണ് തന്നോട് ഇത് പറയുന്നത്. അതേപോലെ അമേരിക്കയില്‍ നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. അതിനിടക്ക് ഗോവയില്‍ മഴ പെയ്ത് ഷൂട്ട് മുടങ്ങി. ആ ഗ്യാപില്‍ അദ്ദേഹം പോയി വന്നു. ഇടയ്ക്ക് ഗോവയില്‍ തൃഷയ്ക്ക് കൊടുത്തത് പോലെ തന്നെയുള്ള താമസ സൗകര്യം കൊടുക്കണമെന്ന് പറഞ്ഞ് അതും ശരിയാക്കിയെന്നും പ്രൊഡ്യൂസര്‍ പറഞ്ഞു.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X