മമ്മൂക്ക ഈസ് ബാക്ക്; ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർത്ഥനയുടെ ഫലം, നടൻ ആരോഗ്യം വീണ്ടെടുത്തു; ആന്റോ ജോസഫ്

സിനിമയെ സ്നേഹിക്കുന്നവർ ഏറ്റവും കൂടുതൽ കേൾക്കാൻ ആ​ഗ്രഹിച്ച വാർത്ത പങ്കിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അസുഖം ബേധമായി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ആന്റോ ജോസഫ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് മെ​​ഗാസ്റ്റാറിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കിട്ടത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഫലം കണ്ടു.

ദൈവമേ നന്ദി... നന്ദി... നന്ദി... എന്നാണ് ആന്റോ ജോസഫ് കുറിച്ചത്. ആന്റോ ജോസഫിന്റെ പോസ്റ്റ് പ്രിയതാരത്തെ കുറിച്ചാണെന്നുള്ളത് നടി മാല പാർവതിയുടേയും മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്തിന്റേയും കുറിപ്പുകൾ കണ്ടതോടെ ഉറപ്പായി. ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു.

Mammootty health updates
Photo Credit: Mammootty / Anto Joseph

ചികിത്സിച്ച ഡോക്ടർമാർക്കും ശുശ്രൂഷിച്ച എല്ലാവവർക്കും ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ.. രാജാവ് തിരിച്ചെത്തി. സന്തോഷം, നന്ദി, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു എന്നാണ് മാല പാർവതി കുറിച്ചത്. കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഫലം നൽകി നായകൻ വരുന്നുവെന്ന് മെ​ഗാസ്റ്റാറിന്റെ ഫോട്ടോ പങ്കിട്ട് അഭിജിത്തും കുറിച്ചു. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു.

പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി എന്ന് മമ്മൂട്ടിയുടെ സ്വന്തം ജോർജും സോഷ്യൽമ‍ീഡിയയിൽ കുറിച്ചു. പ്രിയനടനുമായി ബന്ധപ്പെട്ട് ഇതിലും മനോഹരമായ വാർത്ത മറ്റൊരു വാർത്ത കേൾക്കിനില്ലെന്നാണ് കമന്റുകൾ. ഇക്കയ്ക്ക് ഇനിയും ഒരുപാട് വർഷങ്ങൾ ബാക്കിയുണ്ട്.

കഴിവ്, സ്വയം പരിശീലനം, ഇച്ഛാശക്തി എന്നിവയുടെ അപൂർവ സംയോജനം. മമ്മൂക്കയ്ക്കായി കാത്തിരിക്കുന്നു, ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ, തിരിച്ചുവരവുകളുടെ മഹാരാജാവ്. ദീർഘായുസ്സായിരിക്കട്ടെ, ഒരു ഒന്നൊന്നര വരവ് പ്രതീക്ഷിക്കുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സെപ്റ്റംബർ ഏഴിന് നടന്റെ എഴുപത്തിനാലാം പിറന്നാളാണ്.

അതിനോട് അനുബന്ധിച്ച് ശുഭകരമായ ഒരു വാർത്ത ആരാധകർക്ക് കേൾക്കാമെന്നുള്ള സൂചന താരത്തിന്റെ കുടുംബാം​ഗവും നടനുമായ അഷ്കർ സൗദാൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് ആന്റോ ജോസഫിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലയാള സിനിമയിലെ വല്യേട്ടന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് സിനിമാ ലോകവും ആരാധകരും. അദ്ദേഹം സന്തോഷവാനായി ഇരിക്കുന്നു. ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്.

Mammootty health updates
Photo Credit: Mammootty / instagram

സെപ്റ്റംബർ ഏഴിന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ്. അന്ന് തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് അത്ര വലിയ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇപ്പോൾ റെസ്റ്റ് എടുക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് അഷ്‌കർ പറഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് നടൻ. അവസാനമായി ഡൊമിനിക്ക് ആന്റ് ലേഡീസ് പേഴ്സിന്റെ പ്രമോഷന് വേണ്ടിയാണ് മമ്മൂട്ടി മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ബസൂക്കയുടെ പ്രമോഷന് താരം എത്തിയിരുന്നില്ല. പിന്നാലെയാണ് നടൻ ചില ആരോ​ഗ്യപ്രശ്നങ്ങളാൽ ചികിത്സയിലും വിശ്രമത്തിലുമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. മാത്രമല്ല ശബരിമല ​ദർശനത്തിന് പോയ മോഹൻലാൽ മമ്മൂട്ടിക്കായി പ്രത്യേക വഴിപാട് നടത്തിയ വാർത്തകളും പുറത്ത് വന്നിരുന്നു. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.

കളങ്കാവലാണ് ഇനി റിലീസിന് എത്താനുള്ള മമ്മൂട്ടി സിനിമ. വിനായകനാണ് സിനിമയിൽ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധാനം നിർവഹിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X