മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രൻ ലുക്കിൽ ആന്റോ ജോസഫ്, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് ചിത്രത്തിൽ താരം എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഏറെ ചർച്ചയായിരുന്നു. വണ്ണിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ചർച്ച വിഷയമായിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫ് .

mammootty

Recommended Video

മമ്മൂട്ടി എന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും? | FilmiBeat Malayalam

ആന്റോ ജോസഫിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതാര്, കടക്കൽ ചന്ദ്രനോ, എന്ന കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡയയിൽ ചിത്രം വൈറലായിട്ടുണ്ട്. കടക്കൽ ചന്ദ്രനും ആന്റോ ജോസഫിനും ചെറിയ സാമ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

മലയാളത്തിൽ ഇതാദ്യമായിട്ടാണ് മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രവുമായി എത്തുന്നത്. കഴിഞ്ഞ വർഷം തെലുങ്കിൽ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ബയോപിക്കായ യാത്രയിൽ വൈഎസ് ആറായി എത്തിയിരുന്നു. മികച്ച അഭിപ്രഭായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. വൈഎസ് ആറായി എത്തി ഒരു വർഷം പിന്നിടുമ്പോഴാണ് കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്.‌

മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് വണ്ണിൽ അണിനിരക്കുന്നത്. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നടി അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X