ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം കഴിഞ്ഞു; ചടങ്ങില്‍ ശ്രദ്ധേയനായി താരരാജാവ് മോഹന്‍ലാലും

മോഹന്‍ലാലും അദ്ദേഹത്തിന്റെ വിശ്വസ്ത ഡ്രൈവറുമായിരുന്ന ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കേരളത്തില്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. താരരാജാവിന്റെ ഡ്രൈവറായി തുടങ്ങി ഇപ്പോള്‍ മലയാളത്തിലെ നടനും പ്രമുഖ നിര്‍മാതാവുമൊക്കെയായി മാറിയിരിക്കുകയാണ് ആന്റണി. എന്നും തനിക്കൊപ്പം നിഴലായി നടന്ന ആന്റണിയെ സഹോദരനായിട്ടാണ് മോഹന്‍ലാലും കരുതിയിട്ടുള്ളത്.

ആന്റണിയുടെ കുടുംബത്തിലെ ആവശ്യങ്ങള്‍ക്കെല്ലാം മുന്നില്‍ മോഹന്‍ലാലുണ്ടാവും. അടുത്തിടെ ആന്റണിയുടെ മകള്‍ ഡോ. അനിഷയുടെ വിവാഹനിശ്ചയത്തിന് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. വിവാഹ ഉടമ്പടി വായിച്ചതടക്കം മോഹന്‍ലാലും സുചിത്രയുമായിരുന്നു മുന്നില്‍ നിന്നത്.

antony-perumbavoor

ഇപ്പോഴിതാ അനിഷയുടെ മനസമ്മതം കഴിഞ്ഞിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇത്തവണയും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം മോഹന്‍ലാല്‍ തന്നെയായിരുന്നു. വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. പള്ളിയില്‍ വെച്ചു നടന്ന ചടങ്ങുകളുടെ തുടക്കം മുതല്‍ അവസാനം വരെ താരരാജാവ് ഒപ്പമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്ന ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്. ഓഗസ്റ്റ് മുപ്പതിനായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകളും ഡോക്ടറുമായ അനിഷയുടെ വിവാഹനിശ്ചയം നടത്തിയത്. ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് വരന്‍. ചെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമില്‍.

antony-perumbavoor

അനിഷയും എമിലും ഡോക്ടര്‍മാരാണ്. 27 വര്‍ഷത്തോളം ഇരുകുടുംബംങ്ങളും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്. ഡിസംബറിലാണ് വിവാഹം. താരവിവാഹത്തിന് വേണ്ടിയാണ് ഇനി കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ മോഹൻലാലും ? | FilmiBeat Malayalam

ഇത്തവണ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്ര എത്തിയില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. സധാരണ എല്ലാ ചടങ്ങുകളിലും മോഹന്‍ലാലിനൊപ്പം സുചിത്ര ഉണ്ടാവാറുണ്ട്. അടുത്തിടെയാണ് ഇരുവരും ദുബായില്‍ പുതിയൊരു വീട് സ്വന്തമാക്കുന്നത്. സുചിത്രയ്‌ക്കൊപ്പം പുതിയ വീട്ടില്‍ നിന്നും പാചക പരീക്ഷണത്തിലേര്‍പ്പെട്ട മോഹന്‍ലാലിന്റെ ഫോട്ടോസ് വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X