twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനോരോഗികളെന്നു വിളിച്ചയാളുമായി ഇനി എന്ത് ചർച്ച! സംഘടനകൾ പിൻമാറിയതിനെ കുറിച്ച് രഞ്ജിത്

    |

    Recommended Video

    Producer Ranjit Blames Shane Nigam | Oneindia Malayalam

    നടൻ ഷെയിൻ നിഗമിനെതിരെ രൂക്ഷ വിമർശനവുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്. ഷെയിൻ ഐ എഫ്എഫ്കെയിൽ നിർമ്മാതാക്കൾക്ക് എതിരെ നടത്തിയ പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചയ്ക്കായുള്ള സാധ്യത അവസാനിച്ചിരിക്കുകയാണെന്നു പ്രസിഡന്റ് എം രഞ്ജിത്ത പറഞ്ഞു. ഷെയിന്റെ നിസഹരണം മൂലം ഉപേക്ഷിക്കേണ്ടി വന്ന സിനിമയുടെ നഷ്ടം നികത്തി, പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇനി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് രഞ്ജിത് കൂട്ടിച്ചേർത്തു

    സിനിമ നിർത്തി വയ്ക്കുമ്പോഴുള്ള നിർമ്മാതാക്കളുടെ മനോവിഷമത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്, മനോവിഷമം അല്ല മനോരോഗമാണെന്നുള്ള താരം പറയുന്നത്. ഇതോടെ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമായിരിക്കുകയാണ് . കൂടാതെ ഒത്തുതീർപ്പ് ചർച്ചകൾക്ക് സജീവമായിരുന്ന അമ്മയും ഫെഫ്ക്കയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

     ചർച്ച ചെയ്യാൻ താൽപര്യമില്ല

    നിർമ്മാതാക്കൾക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തിൽ ഇനി എന്ത് ചർച്ച ചെയ്യാനാണ്. ഇങ്ങനെ നിലപാട് എടുക്കുന്ന ഒരാളോട് ഏത് സംഘടനയ്ക്കാണ് ചർച്ച ചെയ്യാൻ കഴിയുന്നത്. ഇതു തന്നെയാണ് അമ്മയുടെ ഫെഫ്ക്കയുടേയും നിലപാട്. ഇതുകൊണ്ട് തന്നെയാണ് എല്ലാ സംഘടനകളും ഒരുമിച്ച് ചർച്ചയിൽ നിന്ന് പിൻമാറിയത്. ആര് പറഞ്ഞാലുംകേൾക്കാത്ത് അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്ന് അറിയാവുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിസ്സഹായവസ്ഥ ഉണ്ടായിരിക്കുന്നതെന്നും എം രഞ്ജിത്ത് പറഞ്ഞു.

     ഒരു നടനും ചെയ്തിട്ടില്ലാത്തത്

    ഒത്തുതീർപ്പ് ചർച്ചയിൽ അമ്മയും ഫെഫ്ക്കയും പറഞ്ഞ കാര്യങ്ങൾ ലംഘിക്കുന്ന സമീപനമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരു നടന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടായിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.

    വിലക്കിയിട്ടില്ല


    നിർമ്മാതാക്കളുടെ സംഘടന ഷെയിനെ വിലക്കിയിട്ടില്ല. എന്നാൽ ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന ഒരാളുമായി സിനിമ ചെയ്യാൻ ഭയമാണ്. അതുകൊണ്ടാണ് ഇനി താരവുമായി സഹകരണം വേണ്ടയെന്ന് എല്ലവരും തീരുമാനിച്ചതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു..

      ഒത്തുതീർപ്പ്  ശ്രമങ്ങളിൽ നിന്ന്  പിൻമാറി

    ഷെയിൻ വിഷയത്തിൽ താരം സംഘടന അമ്മയും ഫെഫ്ക്കയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ അമ്മയും ഫെഫ്ക്കയും ചർച്ചകൾ അവസാനിപ്പിച്ചിരിക്കുകയാണ്. നിർമ്മാതാക്കൾ മനോരോഗിയാണെന്നുളള്ള ഷെയിന്റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നിർമ്മാതാക്കളുടെ സംഘടനയോട് ഖേദം പ്രകടിപ്പിക്കണമെന്നും അറിയിച്ചുണ്ട്. പ്രശ്ന പരിഹാര ചർച്ചകൾ സജീവമാകുമ്പോഴാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിരിക്കുന്നത്.

    നിലപാട് കടുപ്പിച്ച്   നിർമ്മാതാക്കളുടെ സംഘടന

    ഷെയിന്റെ പ്രതികരണം നിർമ്മാതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. താരം ഖേദം പ്രകടിപ്പിക്കാതെ ഇനി ചർച്ചയുണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം ചർച്ചയുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഡബ്ബിങ് പൂർത്തിയാക്കാൻ താരത്തിന് 10 ദിവസത്തെ സമയം നൽകുമെന്നും , അല്ലാത്ത പക്ഷം പകരക്കാരനെ വെച്ച് ഡബ്ബിങ് പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. കൂടാതെ താരത്തിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുമുള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

    English summary
    producer association president m renjith sa aganist shane nigam statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X