Don't Miss!
- Sports
IND vs NZ; കിവികളുടെ ചിറകരിയാന്‍ അവനെത്തും! ശര്‍ദ്ദുല്‍ പുറത്തേക്ക്- പ്രിവ്യു, സാധ്യതാ 11
- Technology
ഷവോമിയുടെ ചതി? ഈ എംഐ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോ 5ജി കിട്ടില്ല
- News
ക്രിസ്മസ് ബംപർ ഷെയറിട്ടെടുത്തവരാണോ? എങ്കില്‍ ശ്രദ്ധിക്കാന്‍ ചിലതുണ്ട്, മുദ്രപത്രവും വേണം
- Automobiles
സ്വിഫ്റ്റ് ഉൾപ്പടെയുള്ള മോഡലുകൾക്ക് വില കൂടി, മാരുതി അരീന കാറുകളുടെ പുതുക്കിയ വില അറിയാം
- Lifestyle
ജാതകത്തിലെ സൂര്യന്റെ ദൃഷ്ടി നിസ്സാരമല്ല: സൂര്യന് ബലഹീനനെങ്കില്‍ ജീവിതം നശിപ്പിക്കും
- Finance
ഈ റിസര്‍വ് ബാങ്ക് നിക്ഷേപത്തിന് നേടാം 7.35% പലിശ; സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ചേരാം
- Travel
വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്ന ക്ഷേത്രം, ഒരൊറ്റ ദേവിക്കായി മൂന്ന് ശ്രീകോവിൽ!
60 ലക്ഷമാണ് പ്രതിഫലം, അതിന്റെ ഇരട്ടി വേണമെന്ന് ദിലീപ്; പച്ചക്കുതിരയ്ക്ക് സംഭവിച്ചതെന്തെന്ന് നിർമാതാവ്
ദിലീപ് നായകനായെത്തി കമൽ സംവിധാനം ചെയ്ത സിനിമ ആയിരുന്നു പച്ചക്കുതിര. ദിലീപ് ഇരട്ട വേഷത്തിൽ അഭിനയിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണാണ് അന്ന് ലഭിച്ചത്. പ്രൊഡക്ഷൻ കൺട്രോൾ ബാബു ഷാഹിർ ആദ്യമായി നിർമ്മിച്ച സിനിമയുമാണ് പച്ചക്കുതിര. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാബു ഷാഹിർ. ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. കമലിനെയാണ് സംവിധാനം ഏൽപ്പിച്ചത്. കമൽ എന്റെ ഭാര്യയുടെ ബന്ധുവാണ്.
Also Read: ആദ്യ ഭാര്യ സരിത അന്ന് എന്നെ തെറ്റിദ്ധരിച്ച് പോയതാണ്; ഒടുവിൽ സംഭവിച്ചത്! മുകേഷ് പറയുന്നു

'ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. കമലിനെയാണ് സംവിധാനം ഏൽപ്പിച്ചത്. കമൽ എന്റെ ഭാര്യയുടെ ബന്ധുവാണ്. സിദ്ദിഖ് എനിക്ക് വേണ്ടി കഥ ഉണ്ടാക്കി തുടങ്ങി. മൂന്നോ നാലോ സബ്ജക്ട് ദിലീപിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്. ചിലപ്പോൾ ദിലീപ് പറയും അത് വേണ്ട ഇക്കാ വേറെ നോക്കാം എന്ന്. അങ്ങനെ നീണ്ട് പോയി'
'അതിനിടയ്ക്ക് ദിലീപ് വിളിച്ചു, ഒരു സബ്ജക്ട് ആയിട്ടുണ്ട്. ആ സബജ്ക്ട് ടിഎ ഷാഹിദിനെക്കൊണ്ട് എഴുതിപ്പിക്കാം എന്ന് പറഞ്ഞു. ടിഎ ഷാഹിദ് ആ കഥ ഡവലപ് ചെയ്ത് കമലിനോട് പോയി പറഞ്ഞു. ഞാൻ ചെയ്യുന്ന ടേസ്റ്റിലുള്ള സിനിമ അല്ല, പക്ഷെ ബാബുവിന് വേണ്ടി ഞാൻ ചെയ്യാം എന്ന് കമൽ പറഞ്ഞു'

'ആ കഥ ഫിക്സ് ചെയ്തു. ഷൂട്ടിംഗ് തുടങ്ങി. 55-60 ദിവസമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ദിലീപിന് ഡബിൾ റോളാണ്. ഒരു കഥാപാത്രം അഭിനയിച്ച് കഴിഞ്ഞ് അടുത്ത ഗെറ്റപ്പ് ഇടണം. കണ്ണിനകത്ത് ഗ്ലാസ് ഫിറ്റ് ചെയ്യണം. പച്ചക്കുതിര എന്നാണ് സിനിമയ്ക്കിട്ട പേര്. രാത്രി ആവുമ്പോൾ കണ്ണിനകത്ത് ലെൻസ് വെച്ചിട്ട് കണ്ണ് രണ്ടും വീർത്തു'
'ഞാൻ പോയി നോക്കുമ്പോൾ രണ്ട് കണ്ണും ബോൾ പോലെ ഇരിക്കുന്നു. ഐസ് വെച്ചോണ്ടിരിക്ക് എന്നാലേ മാറൂ എന്ന് ഡോക്ടർ പറഞ്ഞു. കണ്ണിന്റെ പ്രശ്നം മാറി 12 മണി ആയാലേ ഹീറോ ദിലീപിന് അഭിനയിക്കാൻ പറ്റൂ. അപ്പോൾ ഞങ്ങൾ ഡ്യൂപ്പ് ദിലീപിനെ വെച്ച് കുറേ പോർഷൻസ് എടുത്തു. 12 മണിയാവുമ്പോൾ പിന്നെയും കണ്ണിന്റെ പ്രശ്നങ്ങൾ വരും'

'ചിലപ്പോൾ 2 മണിയൊക്കെ ആയിട്ടേ ഇത് മാറുകയുള്ളൂ. മാഡ് ക്യാരക്ടറിനും ദിലീപിന്റെ ഡ്യൂപ്പ് അഭിനയിക്കുന്നുണ്ട്. അതിൽ എനിക്ക് കിട്ടിയ ഭാഗ്യം എന്നത് ഞാൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതിനാൽ ക്യാമറ, യൂണിറ്റ്, പ്രൊഡക്ഷൻ തുടങ്ങി എല്ലാവരും സഹകരിച്ചു. ഇവർ പൈസ പറയുന്നില്ല. ഇഷ്ടമുള്ളത് തന്നാൽ മതി എന്ന് പറഞ്ഞു'

'ദിലീപും സിദ്ദിഖും അതെ. ഞാനാകെ കൺഫ്യൂഷൻ ആയിപ്പോയി എന്ത് ചെയ്യുമെന്ന്. അവർ കഷ്ടപ്പെടുകയല്ലേ. ഒടുവിൽ സിദ്ദിഖ് പറഞ്ഞു, നിങ്ങൾ ഒരു ലക്ഷം രൂപ തന്നാൽ മതിയെന്ന്. ദിലീപിനോട് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞു, ബാബുക്കാ ഞാൻ 60 ലക്ഷം രൂപയാണ് വാങ്ങിക്കുന്നത്. ഇതിൽ ഡബിൾ റോൾ ആണ് അപ്പോൾ 60 ഉം 60ഉം എന്ന്'

'ഞാൻ ആദ്യമാെന്ന് പേടിച്ചു. പിന്നെ ദിലീപ് ചിരിച്ച് എനിക്ക് ഒരു 30 ലക്ഷം രൂപ തന്നാൽ മതി, ബാബുക്കായുടെ പടം അല്ലേ എന്ന് പറഞ്ഞു. അങ്ങനെ എങ്ങനെ സഹായിച്ച വ്യക്തികളുമുണ്ട്. ഞാനൊരു സിനിമ ചെയ്യാൻ പോവുന്നെന്ന് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ എന്നോട് സഹകരിച്ചു. സിനിമ റിലീസ് ആയി ഒരു പരാജയം എന്നെനിക്ക് പറയാൻ പറ്റില്ല'
'മൂന്നോ നാലോ ലക്ഷം എനിക്ക് ലാഭം കിട്ടിയ സിനിമ ആണ്. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അതൊരു നല്ല പരാജയം ആയേനെ,' ബാബു ഷാഹിർ പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.