ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസം സരിത പിന്മാറി, അഡ്വാൻസായി കൊടുത്ത പണവും തിരികെ തന്നില്ല; നിർമാതാവ് പറയുന്നു

മനോഹരമായ ചിരിയും വിടർന്ന കണ്ണുകളുമായി ഒരു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞ് നിന്നിരുന്ന നടിയാണ് സരിത. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട അഭിനേത്രിയായ സരിത വിവാഹത്തോടെയാണ് അഭിനയം ഉപേക്ഷിച്ചത്. അടുത്തിടെയായി വളരെ സെലക്ടീവായി ചില സിനിമകൾ ചെയ്യുന്നുണ്ട് താരം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 250 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ മുകേഷുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മക്കൾക്കൊപ്പം വിദേശത്ത് സെറ്റിൽഡാണ്.

കെ. ബാലചന്ദർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മരോ ചരിത്രയിലൂടെയാണ് സരിത അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ സരിത അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാതോടും കാതോരം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സംവിധായകരുടെ പ്രിയപ്പെട്ട നടിയാണെങ്കിലും ചില നഷ്ടങ്ങൾ നടിയുടെ പിടിവാശി മൂലം ചില നിർമാതാക്കൾക്ക് അക്കാലത്ത് ഉണ്ടായിട്ടുണ്ട്.

actress Saritha

ഇപ്പോഴിതാ നിർമാതാവ് ബാലാജി പ്രഭു തന്റെ പിതാവും സംവിധായകനും നിർമാതാവുമായ എം.ഭാസ്കറിന് സരിതയിൽ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ബെറ്റർ ടുഡെ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിലാണ് ദണ്ഡിക്കപ്പെട്ട ന്യായങ്ങൾ എന്ന സിനിമയിൽ നിന്നും സരിത പിന്മാറിയതിനുള്ള കാരണങ്ങൾ ബാലാജി പ്രഭു വെളിപ്പെടുത്തിയത്.

ഷൂട്ടിങ് ആരംഭിക്കുന്നതിന് തലേദിവസം വിളിച്ചാണ് സരിത സിനിമയിൽ നിന്നും പിന്മാറിയതെന്നും ബാലാജി പ്രഭു പറയുന്നു. അഡ്വാൻസായി കൊടുത്ത പണവും തിരികെ തന്നില്ലെന്നും നിർമാതാവ് പറയുന്നു. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നില്ല ദണ്ഡിക്കപ്പെട്ട ന്യായങ്ങൾ എന്ന സിനിമയിലേത്. അതുകൊണ്ടാണ് സരിതയെ സമീപിച്ചത്. മാത്രമല്ല ദേശീയ പുരസ്കാരം അടക്കം വാങ്ങിയ നല്ല നടിയുമായിരുന്നു അവർ. അങ്ങനെ അച്ഛൻ സരിതയെ സമീപിച്ചു.

അവർ ഒരു ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു. അതും അച്ഛൻ സമ്മതിച്ചു. ഒരുപാട് സിനിമകളിൽ സരിത ആ സമയത്ത് അഭിനയിക്കുന്നുണ്ട്. അങ്ങനെ അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോൾ 25000 രൂപ അഡ്വാൻസായി നൽകി. ചെക്കിൽ അടക്കം ഒപ്പിട്ട് എ​ഗ്രിമെന്റും എഴുതി വാങ്ങി. മൈസൂരിലായിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. അതുകൊണ്ട് അച്ഛൻ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നു.

ഷൂട്ടിന് തലേദിവസം രാവിലെ സരിതയുടെ മാനേജരുടെ പക്കൽ നിന്നും കോൾ വന്നു. ബാലചന്ദർ സാറിന്റെ അ​ഗ്നിസാക്ഷി എന്ന പടത്തിൽ സരിത അഭിനയിക്കുകയാണെന്നും ഷൂട്ട് തീരാത്തതിനാൽ നാളെ വരാൻ സാധിക്കില്ലെന്നും ഒരു ആഴ്ച കഴിഞ്ഞ് വരട്ടേയെന്നും ചോദിച്ചുള്ളതായിരുന്നു കോൾ. ബാലിശമായി സംസാരിക്കരുതെന്നും ഷൂട്ടിന് വേണ്ട എല്ലാ കാര്യങ്ങളും ഇതിനോടകം ചെയ്ത് കഴിഞ്ഞുവെന്നും ഇനി അത് മുടങ്ങിയാൽ നിർ‌മാതാവിനുണ്ടാകാൻ പോകുന്ന നഷ്ടം നിങ്ങൾക്ക് അറിയില്ലേയെന്നും അച്ഛൻ തിരിച്ച് ചോദിച്ചു.

actress Saritha

അപ്പോഴും നാളെ വരാൻ കഴിയില്ലെന്നും ഒരാഴ്ച കഴിഞ്ഞ് മാത്രമെ വരാൻ കഴിയൂവെന്നുമായിരുന്നു സരിതയുടെ മറുപടി. തന്നെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്ത സംവിധായകനാണ് ബാലചന്ദറെന്നും അതിനാൽ അദ്ദേഹത്തെ എതിത്ത് വരാൻ കഴിയില്ലെന്നും സരിത ഉറപ്പിച്ച് പറഞ്ഞു. എ​ഗ്രിമെന്റിനെ കുറിച്ച് പറഞ്ഞിട്ടും വരാൻ കൂട്ടാക്കിയില്ല. തർക്കം വലിയ വഴക്കിലേക്ക് മാറേണ്ടെന്ന് കരുതി അഡ്വാൻസ് തിരികെ തരാൻ അച്ഛൻ ആവശ്യപ്പെട്ടു.

എന്നാൽ പണം തിരികെ തരാൻ കഴിയില്ലെന്നായിരുന്നു സരിതയുടെ മറുപടി. ഒരാഴ്ച കഴിഞ്ഞ് വന്ന് ഞാൻ അഭിനയിക്കാം അതുകൊണ്ട് അഡ്വാൻസ് തിരികെ തരില്ലെന്നും സരിത പറഞ്ഞു. പുതിയ നായികയെ ബുക്ക് ചെയ്യാൻ പണം ആവശ്യമാണെന്നും ഉടനടി അഡ്വാൻസ് തിരികെ തരണമെന്നും അച്ഛൻ പറഞ്ഞപ്പോൾ വാങ്ങിയ അഡ്വാൻസ് തിരികെ കൊടുക്കരുത് എന്നതാണ് തന്റെ പോളിസിയെന്ന് നടി പറഞ്ഞു.

കോൾ കട്ടായതും അച്ഛൻ പ്രെസ്മീറ്റ് വിളിച്ചു. സരിത ചെയ്തതെല്ലാം തുറന്ന് പറഞ്ഞു. പിന്നീടാണ് ശിവകുമാർ സാറിന്റെ നിർദേശപ്രകാരം ലക്ഷ്മി മാഡത്തെ കാസ്റ്റ് ചെയ്യുന്നത് എന്ന് ബാലാജി പ്രഭു പറഞ്ഞു.

More from Filmibeat

Read more about: saritha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X