മരം ഒടിഞ്ഞ് മോഹന്‍ലാല്‍ താഴേക്ക് വീണു; എല്ലാവരെയും ഞെട്ടിച്ച സംഭവത്തെ കുറിച്ച് നിര്‍മാതാവ് ചന്ദ്രകുമാര്‍

കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണം നടന്‍ മോഹന്‍ലാലിന് ലഭിച്ചത് തന്നെ അദ്ദേഹത്തിന്റെ സിനിമയിലെ പ്രകടനം വിലയിരുത്തിയാണ്. നടനവിസ്മയമെന്ന് അറിയപ്പെടുന്ന താരം വിരലുകള്‍ കൊണ്ട് വരെ അഭിനയിക്കാറുണ്ട്. ചിരിയും തമാശയുമൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഭിനേതാവായി മാറും. അവിടെ എന്ത് റിസ്‌ക് എടുക്കാനും തയ്യാറാണ്. അങ്ങനെ ഒരിക്കല്‍ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് മോഹന്‍ലാല്‍ രക്ഷപ്പെട്ടത്.

അന്ന് സിനിമാ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് നിര്‍മാതാവ് ചന്ദ്രകുമാറാണ് വെളിപ്പെടുത്തിയത്. 'അഭിനയത്തില്‍ മോഹന്‍ലാല്‍ സാര്‍ വേറെ ലെവലാണ്. പൃഥ്വിരാജു അങ്ങനെയാണ്. സിംഹാസനം എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ ഫൈറ്റ് അങ്ങനെയാണ്. സിദ്ധിഖ്, സുരേഷ് ഗോപി തുടങ്ങിയവരൊക്കെ മോശമാണോന്ന്' ചോദിക്കുകയാണ് ചന്ദ്രകുമാര്‍. കീരിടം സിനിമയിലെ സംഘട്ടന രംഗത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

കീരിടത്തിലെ മോഹന്‍ലാലിന്റെ ആ സംഘട്ടന രംഗം ഒര്‍ജിനലായി ചിത്രീകരിച്ചതാണ്. ചുരുണ്ട മുടിയൊക്കെ വെച്ചിട്ടുള്ള ഫൈറ്റില്‍ അടിച്ച് നിരത്തി കളഞ്ഞില്ലേ.. നിര്‍മാതാവ് ചോദിക്കുന്നു.

keeridam

തച്ചോളി വര്‍ഗീസ് ചേകവര്‍ ചെയ്യുന്ന സമയത്ത് വെളുപ്പിന് നാലായിരത്തോളം പേരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കണമായിരുന്നു. സെറ്റ് ഇട്ടതാണ്. ആ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് വലിയൊരു അപകടം സംഭവിച്ചു. 'പൊന്‍മുടി കല്ലാര്‍ ഭാഗത്ത് ഒരു സീന്‍ എടുക്കാന്‍ പോയതാണ്. ആ രംഗം ഇപ്പോഴും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ല. ലാല്‍ സാര്‍ ഒരു മരത്തില്‍ കയറി നില്‍ക്കുന്നതാണ് സീന്‍. പക്ഷേ അദ്ദേഹം പിടിച്ച കമ്പോട് മരത്തോട് കൂടി ഒടിഞ്ഞിങ്ങ് വീണു.

മരത്തിനൊപ്പം ലാല്‍ സാര്‍ താഴേക്ക് ഒരു പോക്കങ്ങ് പോയി. എനിക്ക് അദ്ദേഹത്തെ പിടിക്കാനും പറ്റിയില്ല. എന്റെ ചങ്കിടിച്ച് പോയി. അഭിനയിക്കുന്ന സമയത്ത് ലാല്‍ സാര്‍ ഒരു രക്ഷയുമില്ല. ഒന്നും നോക്കാതെ അഭിനയിക്കും. അദ്ദേഹം അഭിനയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ലെന്നും നിര്‍മാതാവ് പറയുന്നു.

 mohanlal

സിനിമയുടെ ലൊക്കേഷനില്‍ നടന്‍ രജനികാന്തിന്റെ പ്രവൃത്തിയെ കുറിച്ചും ചന്ദ്രകുമാര്‍ പറഞ്ഞു. 'ഒരിക്കല്‍ രജനികാന്ത് മൂന്ന് പവന്റെ മാല എനിക്ക് തന്നു. സെറ്റിലെ എല്ലാവര്‍ക്കും കൊടുത്തതിനൊപ്പമാണ് എനിക്കും മാല തന്നത്. ലൊക്കേഷനിലുണ്ടായിരുന്ന സകല ടെക്‌നിഷന്‍മാര്‍ക്കും മൂന്ന് പവന്റെ മാല സമ്മാനമായി കൊടുത്തു. അന്ന് ഇന്നത്തെ പോലെ സ്വര്‍ണത്തിന് വിലയില്ല'.

അക്കാലത്ത് തറയില്‍ വെറും പേപ്പര്‍ വിരിച്ച് കിടന്നാണ് രജനികാന്ത് ഉറങ്ങിയത്. അദ്ദേഹത്തെ കാണാന്‍ വന്ന ആരാധകര്‍ക്ക് പോലും അത് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X