'വാർ ആന്റ് ലൗ സിനിമ ചെയ്യുമ്പോൾ ഒരു സംവിധായകന്റെ റൂമിൽ നിന്ന് നടി ഇറങ്ങിപ്പോകുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടു'
സിംഹാസനം അടക്കമുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധനേടിയ നിർമാതാവാണ് എസ്. ചന്ദ്രകുമാർ. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിർമ്മാണത്തിൽ നിന്നും വിട്ടുനിൽക്കുന്ന ചന്ദ്രകുമാർ നല്ലൊരു തിരക്കഥ ലഭിക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഒരുപാട് വർഷക്കാലം മലയാള സിനിമയുടെ വിവിധ മേഖലയിൽ സജീവമായി നിന്നിരുന്നതുകൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളുമായും സൗഹൃദം ഉണ്ടാക്കാൻ ചന്ദ്രകുമാറിന് സാധിച്ചിട്ടുണ്ട്.
എന്നാൽ സിനിമയിൽ സജീവമായിരുന്ന കാലത്ത് പല താരങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ചതികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ ചന്ദ്രകുമാർ. സമൂഹത്തിൽ മാന്യത കാണിച്ച് നടക്കുന്ന പലരുടെയും യഥാർത്ഥ മുഖങ്ങൾ തനിക്ക് അറിയാമെന്നും സമയവും സന്ദർഭവവും വരുമ്പോൾ എല്ലാം താൻ തുറന്ന് പറയുമെന്നും ചന്ദ്രകുമാർ പറഞ്ഞു.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചന്ദ്രകുമാർ. നിർമാതാവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സുരേഷ് ഗോപിയും മമ്മൂട്ടിയുമൊക്കെ ഒരേ സ്വഭാവമുള്ളവർ. ലാൽ സാർ കുറച്ച് കൂടി സോഷ്യലാണെന്നെയുള്ളു. പൃഥ്വിരാജും ഉള്ള കാര്യം പറയും. ആരെയും സുഖിപ്പിക്കാൻ നിൽക്കാറില്ല.
ജയറാമിന്റെ ഒരുപാട് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുള്ളതാണ്. പക്ഷെ പുള്ളിയുടെ മക്കളുടെ കല്യാണമൊന്നും ഞങ്ങളെ അറിയിച്ചൊന്നുമില്ല. പുള്ളി എല്ലാവരേയും സുഖിപ്പിച്ച് വിടും. അതെനിക്ക് അറിയാവുന്ന കാര്യമാണ്. നമ്മൾ വിചാരിക്കും സ്നേഹമാണെന്ന്. ഒരിക്കലും ആരെയും സുഖിപ്പിക്കാൻ നമ്മൾ പോകരുത്.
അതുപോലെ നമ്മളെ സുഖിപ്പിക്കുന്നവരെ നമ്മൾ സൂക്ഷിക്കണം. കുറ്റം ആരെങ്കിലും പറയാൻ തുടങ്ങിയാലും കേൾക്കാൻ നിൽക്കാതെ കട്ട് ചെയ്തേക്കണം. അവരുമായി സഹകരിക്കാൻ പോകരുത്. മണിയൻപിള്ള രാജു എനിക്ക് പാരവെച്ചിട്ടുണ്ട്. ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് എന്റെ ചങ്കായിരുന്നു. പക്ഷെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുള്ളിയുടെ മനസിൽ വിഷം കേറ്റി ഒരുപാട് തെറ്റിച്ചു. പറയേണ്ട സമയമാകുമ്പോൾ എല്ലാം ഞാൻ പറയും.
ആരൊക്കെ വേല കാണിച്ചിട്ടുണ്ടോ എന്തൊക്കെ ചെയ്തിട്ടുണ്ടോ എത്ര സംവിധായകർ വൃത്തികേട് കാണിച്ചിട്ടുണ്ട് എത്ര നടന്മാർ കാണിച്ചിട്ടുണ്ട് ഞാൻ പുറത്ത് കൊണ്ടുവന്നിരിക്കും. അതിന്റെ സമയം അടുത്തു. തെളിവോടെ ഞാൻ കൊണ്ടുവരും. ഇന്നും ഓരോ സംഭവങ്ങൾ നടക്കുന്നത് എനിക്ക് അറിയാം.

ഞാൻ വാർ ആന്റ് ലൗ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സംവിധായകന്റെ റൂമിൽ നിന്ന് ഒരു നടി ഇറങ്ങിപ്പോകുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. പുള്ളിയുടെ അസിസ്റ്റന്റ് ഡയറക്ടർ കൊണ്ടുവിട്ടതിന്റെ തെളിവ് വരെ എനിക്ക് അറിയാം. ഇവിടെ കടന്ന് പുണ്യാളൻ ചമയുന്ന നടിമാരെ എല്ലാം പുറത്ത് കൊണ്ടുവരും.
ഭർത്താക്കന്മാരുടെ മുമ്പിൽ കാണിക്കുന്നതെല്ലാം നാടകമാണ്. പിന്നെ ഭർത്താക്കന്മാർ അറിഞ്ഞുകൊണ്ട് വിടുന്നതുമുണ്ട്. കാരണം പൈസയാണ് മെയിൻ. കാശ് നോക്കിയാണ് കളിക്കുന്നതെന്നും ചന്ദ്രകുമാർ പറഞ്ഞു.


Click it and Unblock the Notifications











