Don't Miss!
- News
ജസീന്തക്ക് പിന്‍ഗാമിയാകാന്‍ ക്രിസ് ഹിപ്കിന്‍സ്; പാര്‍ട്ടിയില്‍ ഒറ്റക്കെട്ടായി തീരുമാനം
- Lifestyle
സകല ദോഷങ്ങളും നീക്കുന്ന അത്യുത്തമ ദിനം; ശനി അമാവാസിയില്‍ ഇത് ചെയ്താല്‍ ജീവിതം മാറും
- Travel
റിപ്പബ്ലിക് ദിനം 2023: ഡല്‍ഹിയിൽ കാണണം ഈ പരിപാടികൾ, ഡ്രോണ്‍ ഷോ മുതൽ മിലിട്ടറി ടാറ്റൂ ഫെസ്റ്റിവൽ വരെ
- Sports
IND vs NZ: സൂര്യകുമാര്‍ ഏകദിനത്തില്‍ വേണോ? സെലക്ടര്‍മാര്‍ക്കെതിരേ കപില്‍-കാരണമിതാണ്
- Automobiles
സ്പോര്‍ട്ടി ലുക്കും പുതിയ കളര്‍ ഓപ്ഷനും; R15 V4 മോട്ടോര്‍സൈക്കിളിനെ നവീകരിച്ച് യമഹ
- Finance
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
- Technology
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
'ശോഭന നേരത്തെ പോയല്ലോ'; ആ നടി കാണിച്ച അഹങ്കാരം; പക്ഷെ സംഭവിച്ചത്; ദിനേശ് പണിക്കർ
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമാതാവ് ആണ് ദിനേശ് പണിക്കർ. കിരീടം, രജപുത്രൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ച ഇദ്ദേഹം അഭിനേതാവായും പ്രേക്ഷർക്ക് സുപരിചിതൻ ആണ്. ഇപ്പോഴിതാ രജപുത്രൻ സിനിമയ്ക്കിടെ ഒരു നടി കാണിച്ച അഹങ്കാരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിനേശ് പണിക്കർ. 1996 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.
Also Read: ആദ്യം സഹോദരനെ പോലെ ആയിരുന്നു, അവസാനം അത് വിവാഹത്തിലെത്തി; പ്രണയകഥ പറഞ്ഞ് ആത്മിയ രാജൻ

'സുരേഷ് ഗോപി, ശോഭന, വിക്രം, വിനീത എന്നിവർ അഭിനയിക്കുന്നു. രണ്ടാം ദിവസം ഷൂട്ടിംഗ് തുടങ്ങി. സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഡാൻസ് രംഗം ആയിരുന്നു, അതെടുത്ത് കഴിഞ്ഞു'
'രാത്രി പിന്നെ എടുക്കേണ്ടത് വിക്രമിന്റെയും വിനീതയുടെയും പോർഷൻ ആണ്. രാത്രി പത്ത് മണിയോളമായി. ഞാൻ കാറിൽ എസി ഓൺ ചെയ്ത് ഒന്ന് മയങ്ങി. പത്ത് മിനുട്ടിനുള്ളിൽ സംവിധായകൻ കാറിന്റെ ഗ്ലാസിൽ വന്ന് തട്ടി. അവിടെ ഷൂട്ടിംഗ് നിന്നെന്ന് പറഞ്ഞു. എന്ത് പറ്റിയെന്ന് ചോദിച്ചു'

'അവിടെ വിനീത എന്ന ആർട്ടിസ്റ്റ് പിണങ്ങി അവരുടെ കാറിൽ പോയി ഇരിക്കുകയാണ്. ഞാൻ ചോദിച്ചു കാര്യം എന്താണെന്ന്. ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയി. അവർക്കും നേരത്തെ പോവണമെന്ന്. ഞാൻ വിനീതയുടെ അടുത്ത് പോയി സംസാരിച്ചു. സുരേഷ് ഗോപിയും ശോഭനയുമാെക്കെ പോയല്ലോ'
'ഞങ്ങൾ മാത്രമെന്തിനാണ് രാത്രി വർക്ക് ചെയ്യുന്നതെന്ന് വിനീത ചോദിച്ചു. ഞാൻ പറഞ്ഞു, ഓരോരുത്തർക്കും ഓരോ ടൈമിംഗ് ആണ്. നിങ്ങളുടെ ഷോട്ടിൽ അവരില്ല. അത് കൊണ്ട് അവർ നേരത്തെ പോയതാണെന്ന് പറഞ്ഞു'

'വിനീത അന്ന് തമിഴിലെ സ്റ്റാർ ആണ്. രജിനികാന്ത്, പ്രഭു, കാർത്തിക്ക് തുടങ്ങിയവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വലിയ സ്റ്റാർ വാല്യുവിൽ നിൽക്കുന്ന നടി. അവർ അതിന്റെ അഹങ്കാരമാണ് എന്നോട് കാണിച്ചത്'
'ഞാൻ പറഞ്ഞു വിനീതാ, നിങ്ങളെ ഞാൻ ആഡ്വാൻസ് തന്ന് വിളിച്ചിരിക്കുന്നത് ശോഭനയുടെയും സുരേഷ് ഗോപിയുടെയും ഡേറ്റ് മിക്സ് ചെയ്തല്ല. നിങ്ങൾ തന്നിരിക്കുന്ന ഡേറ്റിൽ വർക്ക് ചെയ്യേണ്ടതാണെന്ന്. ഇല്ല എനിക്ക് റൂമിലേക്ക് തിരിച്ച് പോവണമെന്ന് അവർ പറഞ്ഞു'

'അവർ ഭയങ്കര വാശിയിൽ ആയിരുന്നു. എന്താണെന്നറിയില്ല, ആ സമയത്ത് ഒരു ധൈര്യം എനിക്ക് വന്നു. അന്നത്തെ അവരുടെ പ്രതിഫലം രണ്ടര ലക്ഷം രൂപ ആയിരുന്നു. അതിൽ അഡ്വാൻസ് 25000 കൊടുത്തു'
'നിങ്ങളെ ബുക്ക് ചെയ്തത് 20 ദിവസത്തേക്ക് ആണ്. രണ്ടര ലക്ഷം രൂപയ്ക്കാണ് കരാർ. നിങ്ങൾ ഇവിടെ 20 ദിവസം ഉണ്ടാവും. നിങ്ങൾക്ക് രണ്ടര ലക്ഷം രൂപ തരും. പക്ഷെ സിനിമയിൽ നിങ്ങൾ ഉണ്ടാവില്ല എന്ന് പറഞ്ഞു'

'എവിടെ നിന്നാണ് എനിക്ക് ധൈര്യം കിട്ടിയത് എന്നറിയില്ല. ഇത്രയും വലിയ പടം നിർമ്മിക്കുമ്പോൾ ആർട്ടിസ്റ്റുകളുടെ മുന്നിൽ ഡേറ്റിന് വേണ്ടി വിഷമിക്കാറാണ്. ഞാൻ ദേഷ്യത്തിൽ കാറിൽ പോയിരുന്നു'
'കാറിൽ പോയിരുന്ന് പത്ത് മിനുട്ട് കഴിഞ്ഞില്ല, ജനറേറ്റർ സ്റ്റാർട്ട് ചെയ്തു. ഷൂട്ടിംഗ് തുടങ്ങി. അന്ന് വെളുപ്പാൻ കാലം വരെ ഷൂട്ടിംഗ് നടന്നു, ഈ വാർത്ത സ്റ്റാർഡസ്റ്റ് എന്ന മാഗസിനിൽ വളരെ മനോഹരമായി എഴുതി,' ദിനേശ് പണിക്കർ പറഞ്ഞു.
-
ഇന്നുവരെ കണ്ടിട്ടില്ല! വര്‍ഷങ്ങളായി മുടങ്ങാതെ സര്‍പ്രൈസ് തരുന്ന ആരാധകനെക്കുറിച്ച് ഇനിയ
-
'നീയാണ് എന്റെ സന്തോഷം... ഇനിയും കാത്തിരിക്കാൻ എനിക്കാവില്ല'; എന്ന് മുതലാണ് ഈ തോന്നലെന്ന് അമൃതയോട് വിമർശകർ!
-
മോഹന്‍ലാലിന്റെ പരാജയത്തിന് കാരണമിതാണ്; മമ്മൂട്ടിയ്ക്ക് പള്‍സ് മനസിലായെന്ന് സന്തോഷ് വര്‍ക്കി