'കീർത്തിയായാൽ പോലും ഞാൻ യോജിക്കില്ല, അപർണ സ്വന്തം മികവുകൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ'; ജി.സുരേഷ് കുമാർ‌

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ നായകന്മാരെല്ലാം കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നവരാണ്. അതേസമയം നായികമാരുടെ പ്രതിഫലം കുറവാണ്. മുമ്പും പലപ്പോഴായി നടിമാരുടെ പ്രതിഫലം വിഷയമാക്കി പലരും പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

ഇപ്പോഴിത നടീനടന്മാരുടെ പ്രതിഫലത്തിലെ അന്തരത്തെ കുറിച്ച് അപർണ ബാലമുരളിയും സംസാരിച്ചിരിക്കുകയാണ്. 'ഒരേ കാലഘട്ടത്തിലുള്ള നടീനടന്മാർക്ക് പ്രതിഫല കാര്യത്തിലുള്ള അന്തരം ശരിയല്ല. അതിനോട് യോജിക്കുന്നില്ല. പ്രവൃത്തികൾ ഒരുപോലെ പരിഗണിക്കണം.'

'അതിൽ ലിംഗ വിവേചനം വേണ്ട. എന്നാൽ സിനിമകളിൽ സീനിയർ താരങ്ങൾക്ക് പ്രതിഫലം കൂടുതൽ നൽകുന്നതിൽ തെറ്റില്ല' എന്നാണ് അപർണ ബാലമുരളി പറഞ്ഞത്. അടുത്തിടെയാണ് തമിഴ് ചിത്രം സൂരറൈ പോട്രിലെ മികവുറ്റ അഭിനയത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

ബൊമ്മിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അപർ‌ണ അവതരിപ്പിച്ചത്. വളരെക്കാലത്തെ കഠിനാധ്വാനമാണ് ബൊമ്മിയെ മികച്ചതാക്കാൻ അപർണയെ സഹായിച്ചത്.

അപർണയുടെ പ്രസ്താവന

ഇപ്പോഴിത താരം നടിമാരുടെ പ്രതിഫലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർ‌മാതാവ് ജി. സുരേഷ് കുമാർ. അപർണ സ്വന്തം മികവുകൊണ്ട് സിനിമകൾ ഹിറ്റാക്കിയാൽ മോഹൻലാലിന്റെ പ്രതിഫലം നൽകുമെന്നാണ് ജി.സുരേഷ് പറയുന്നത്.

'സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കും. ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ.'

'സൂപ്പർ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകാം. സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാൻ ശേഷിയുള്ളവരെയാണ് നമ്മൾ സൂപ്പർ താരങ്ങളെന്ന് വിളിക്കുന്നത്.'

കീർത്തി ആവശ്യപ്പെട്ടാൽ പോലും ഞാൻ യോജിക്കില്ല

'മോഹൻലാലിന് നമുക്ക് കോടികൾ നൽകാം. ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. അതേ പ്രതിഫലം എന്റെ മകൾ കീർത്തി സുരേഷിന് കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ.'

'ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി സ്വന്തം മികവുകൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ പ്രതിഫലം ഞങ്ങൾ നൽകാം.'

'എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്.'

വിജയിയുടെ പ്രതിഫലം പോലും മോഹൻലാലിന് ലഭിക്കുന്നില്ല

'സർക്കാർ സർവീസിലാണെങ്കിൽ ഒരേ തസ്തികയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം നൽകാം. സർക്കാർ സർവീസിലും സീനിയറായാൽ അവരുടെ ശമ്പളം കൂടും. സിനിമയിൽ അത് നടപ്പാക്കാൻ സാധിക്കില്ല.'

'മോഹൻലാൽ കോടികൾ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് നമുക്ക് അറിയാം. എന്നാൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന പ്രതിഫലം മോഹൻലാലിന് ആരും നൽകില്ല.

'എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ.'

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
ഷാരൂഖിന്റെ പ്രതിഫലമല്ല ഐശ്വര്യ റായിക്ക്

'അതിന് അനുസരിച്ചുള്ള പ്രതിഫലമാണ് മമ്മൂട്ടിയും മോഹൻലാലും മറ്റ് മുൻനിര നായകന്മാരും വാങ്ങുന്നത്. തമിഴ് സിനിമയ്ക്ക് വലിയ മാർക്കറ്റുണ്ട്. അവിടെ 200 മുതൽ 300 കോടി രൂപ വരെയാണ് ബിസിനസ്. അപ്പോൾ നായകന് 100 കോടി വരെ നൽകാം.'

'ഹിന്ദിയിലെ വിശാലമായ മാർക്കറ്റിൽ 500 കോടി രൂപയുടെ ബിസിനസ് എങ്കിലും നടക്കും. അതി‍ൽ നിന്നാണ് 200 കോടി നായകന് നൽകുന്നത്. ഹിന്ദി സിനിമയിൽ ഷാരൂഖ് ഖാൻ വാങ്ങുന്ന പ്രതിഫലം ഐശ്വര്യ റായിക്ക് ലഭിക്കില്ല.'

'അല്ലെങ്കിൽ ഷാരൂഖ് ഖാനെ പോലെ സ്വന്തം താരമൂല്യം കൊണ്ട് ഒറ്റയ്ക്ക് പടം വിജയിപ്പിക്കാൻ ഐശ്വര്യ റായിക്ക് സാധിക്കണം' ജി.സുരേഷ് കുമാർ‌ പറയുന്നു.

Read more about: aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X