Don't Miss!
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Sports
IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
കൊച്ചിന് ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്
മമ്മൂട്ടി-കൊച്ചിന് ഹനീഫ കൂട്ടുകെട്ടില്‍ ഇറങ്ങിയ വാത്സല്യം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയിലെ മേലേടത്ത് രാഘവന് നായര്‍ എന്ന മമ്മൂട്ടി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് വാത്സല്യം. മമ്മൂക്കയ്ക്കൊപ്പം സിദ്ദിഖ്, ഗീത, സുനിത, അബൂബക്കര്‍, കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി.
മൃണാല്‍ താക്കൂറിന്റെ ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങള്‍, കാണാം
ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന് ഹനീഫ ഒരുക്കിയ വാത്സല്യം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. എസ്പി വെങ്കിടേഷ് ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറിലധികം ദിവസങ്ങളാണ് വാത്സല്യം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം മമ്മൂട്ടി ചിത്രം വിജയമായത് കൊച്ചിന് ഹനീഫയുടെ കഴിവ് കൊണ്ട് മാത്രമല്ലെന്ന് പറയുകയാണ് നിര്‍മ്മാതാവ് ഗോവിന്ദന് നായര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് മനസുതുറന്നത്

കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യ നിര്‍മ്മിച്ചത് ഗോവിന്ദന് നായരാണ്. ഭീഷ്മാചാര്യ എന്ന ചിത്രം വലിയ മെച്ചമൊന്നും ഉണ്ടായില്ലെന്ന് നിര്‍മ്മാതാവ് പറയുന്നു. 1994ലാണ് സിനിമ പുറത്തിറങ്ങിയത്. മനോജ് കെ ജയന്. സിദ്ദിഖ് നരേന്ദ്രപ്രസാദ്, കൊച്ചിന് ഹനീഫ, ഇന്നസെന്റ്, കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

മദ്രാസില്‍ വെച്ചാണ് ഭീഷ്മാചാര്യ കണ്ടതെന്നും ഗോവിന്ദന് നായര്‍ പറഞ്ഞു.
ഷൂട്ട് ചെയ്ത സീനുകള്‍ അധികം കണ്ടില്ല. സെന്‍സര്‍ ചെയ്തപ്പോഴാണ് സിനിമ മുഴുവനായി കണ്ടത്. എനിക്ക് വലിയ മെച്ചമായ പടമാണെന്ന് തോന്നിയില്ല. എനിക്കതില്‍ അംഗീകരിക്കാന്‍ പറ്റിയത് പാട്ടുകള്‍ മാത്രമാണ്. ചന്ദനക്കാറ്റേ പോലുളള പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. യൂസഫലി കേച്ചേരി നന്നായിട്ട് എഴുതി.

വാത്സല്യം എടുത്തത് മമ്മൂക്കയുടെ കൊച്ചാപ്പയാണ്. ബഷീര്‍ എന്ന് പറയും. എറണാകുളത്ത് പബ്ലിസിറ്റി ഒട്ടിപ്പായിരുന്നു അയാളുടെ ജോലി. പിന്നെ മമ്മൂട്ടി നായകനായി. ഹനീഫ സംവിധാനം ചെയ്തു. എല്ലാം മുസ്ലിംങ്ങള്‍ ആണല്ലോ. നിര്‍മ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു, അതുകൊണ്ട് രക്ഷപ്പെട്ടു. എന്നാല്‍ ഭീഷ്മാചാര്യ ചെയ്തപ്പോള്‍ നമ്മുടെ സമയം മോശമായിരുന്നു, ഞങ്ങള്‍ കഷ്ടപ്പെട്ടു. അത്രയേ ഉളളൂ. പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാന്‍.
സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്ശന്

അപൂര്‍വ്വം കുറച്ച് സമയങ്ങളില്‍ മാത്രമേ ഭീഷ്മാചാര്യ സെറ്റില്‍ ചെലവഴിച്ചുളളൂ. എല്ലാവരെയും വിശ്വാസമുളളത് കൊണ്ട് പോയില്ല. പ്രഭു സാറിന് കൂടി ഇന്‍വെസ്റ്റ്മെന്റുളള പടമാണ്. എന്നാല്‍ ഹനീഫയുടെ ഒരു അതിസാമര്‍ത്ഥ്യം ശരിക്കും പറഞ്ഞാ തൊലച്ചു. സിനിമ കഴിഞ്ഞ ശേഷം ഹനീഫ കല്യാണം വിളിക്കാന്‍ വന്നു. എന്റെ ഓഫീസില്‍ അന്ന് രവീന്ദ്രന് നായര്‍ എന്ന ആളുണ്ടായിരുന്നു. അന്ന് രവിയോട് ഹനീഫ പറഞ്ഞു: അങ്ങേരോട് സംസാരിച്ചാല്‍ ശരിയാവില്ല. ചിലവ് കുറഞ്ഞ ഒരു പടം അടുത്തതായി ചെയ്തുതരാം. നിങ്ങക്ക് ഒരു നഷ്ടവും വരില്ല. നിങ്ങള്‍ എനിക്ക് ഒന്നും തരണ്ടാ എന്ന് പറഞ്ഞു.
ദിലീപേട്ടന് പിടിക്കുമെന്ന് വിചാരിച്ച് താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു
Recommended Video

അതിന് ശേഷം യൂസഫലി കേച്ചേരിയും പറഞ്ഞു; 'നമുക്ക് ഒരു പടം ചെയ്യാം, നിങ്ങള്‍ എനിക്ക് ഒരു പൈസയും തരണ്ട എന്ന്'. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. പതിനെട്ട് ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് പറഞ്ഞാണ് ഭീഷ്മാചാര്യ തുടങ്ങിയത്. 30 ലക്ഷം എന്ന് പിന്നെ പറഞ്ഞിട്ട് 55 ആയിട്ടും പടം കഴിഞ്ഞില്ല. സിനിമ തുടങ്ങിപ്പോയാല്‍ കാശ് അങ്ങ് പോവില്ലെ. നമുക്ക് സിനിമ വേണ്ടെന്ന് വെക്കാന്‍ പറ്റില്ലല്ലോ, അഭിമുഖത്തില്‍ ഗോവിന്ദന് നായര്‍ ഓര്‍ത്തെടുത്തു.
ദീപിക ഗര്‍ഭിണി? രണ്‍വീറിനൊപ്പം ആശുപത്രിയിലെത്തി താരസുന്ദരി, കമന്റുകളുമായി ആരാധകര്‍
-
'ആ വാർത്ത കേട്ട് ഞാന്‍ തരിച്ച് നിന്നുപോയി, ആ അവസ്ഥ ഓർക്കാൻ പറ്റുന്നില്ല'; പത്മരാജനെ കുറിച്ച് റഹ്മാൻ!
-
'സംസ്ഥാന അവാർഡ് നോക്കി നീ എന്തിന് എന്നെ തേടി വന്നുവെന്ന് ചോദിക്കാറുണ്ട്; എന്റെ വലിയ പരാജയമാണത്': അഞ്ജലി!
-
അവന് ഉമ്മ വെക്കാന്‍ നോക്കിയതും തള്ളിയിട്ടു; ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട അനുഭവം പറഞ്ഞ് ശ്രീവിദ്യ