മമ്മൂട്ടി അഹങ്കാരിയായ നടന്‍! അദ്ദേഹത്തിനൊപ്പം ഇനി സിനിമ ചെയ്യില്ല! വന്ദേമാതരത്തില്‍ സംഭവിച്ചത്???
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെയായിരുന്നു തുടക്കമെങ്കിലും നായകനിരയിലേക്കുയര്‍ന്നപ്പോള്‍ ശക്തമായ സ്വീകാര്യതയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. തന്റേതായ അഭിനയമികവിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചത്. സ്‌നേഹനിധിയായ വല്യേട്ടനായും കുടുംബനാഥനായും പകയും പ്രതികാരവുമായി നടക്കുന്ന ഗുണ്ടയായും പോലീസ് ഓഫീസറായും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളിലൂടെയാണ് ഈ താരം നമ്മെ വിസ്മയിപ്പിച്ചത്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച പിഴവുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
പുറമേ കാണുമ്പോള്‍ പരുക്കനായി തോന്നുമെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ആ ധാരണ മാറിയെന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ട്. നവാഗതരെന്ന നിലയില്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലരായി എത്തിയവരംു കുറവല്ലായിരുന്നു. യുവതാരങ്ങളില്‍ പലരും മാതൃകയായി കരുതുന്നത് മമ്മൂട്ടിയെയാണ്. സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. അഭിനയത്തിന്‍രെ പാഠപുസ്തകമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് വെറുതെയല്ലെന്ന കാര്യത്തെക്കുറിച്ചും സിനിമാപ്രേമികള്‍ക്ക് അറിയാവുന്നതാണ്. സ്വതസിദ്ധമായ ്ഭിനയ ശൈലിയുമായാണ് അദ്ദേഹം മുന്നേറുന്നത്. വിവാദങ്ങളും വിമര്‍ശനവുമൊന്നും അദ്ദേഹത്തിന് പുതിയ കാര്യമല്ല. 2010 ല്‍ പുറത്തിറങ്ങിയ വന്ദേമാതരം സിനിമയുമായി ബന്ധപ്പെട്ട് വന്‍വിവാദമായിരുന്നു അരങ്ങേറിയത്. അന്ന് അദ്ദേഹത്തെക്കുറിച്ച് നിര്‍മ്മാതാവും മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

വന്ദേമാതരം സിനിമയ്ക്കിടയില്‍
ടി അരവിന്ദന്‍ സംവിധാനം ചെയ്ത വന്ദേമാതരത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സതേണ്‍ ഡെപ്യൂട്ടി ഡയറക്ടറായ ഗോപീകൃഷ്ണനെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയിരുന്നു. അന്‍വര്‍ ഹുസൈന്‍ എന്ന പോലീസ് ഓഫീസറായാണ് താരമെത്തിയത്. സ്‌നേഹയായിരുന്നു മമ്മൂട്ടിയുടെ നായികയായത്. ശ്രദ്ധ ആര്യയായിരുന്നു അര്‍ജുന്റെ ജോഡിയായെത്തിയത്.

മലയാളത്തിലും തമിഴിലും
മലയാളത്തിലും തമിഴിസുമായൊരുക്കിയ സിനിമയായിരുന്നു ഇത്. രാജ് കപൂര്‍, നാസര്‍, ജഗദീഷ്, രാജന്‍ പി ദേവ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. തെലുങ്കിലേക്കും ഈ ചിത്രം മൊഴി മാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണം മുതല്‍ത്തന്നെ വിവാദങ്ങളും പുറത്തുവന്നിരുന്നു. വിയോജിപ്പുകളെക്കുറിച്ചും അഭിപ്രായഭിന്നതകളെക്കുറിച്ചുമൊക്കെ നിര്‍മ്മാതാവ് തുറന്നുപറഞ്ഞിരുന്നു. കാര്‍ത്തിയായിരുന്നു തുടക്കത്തില്‍ സംവിധായകനായെത്തിയത്, എന്നാല്‍ നിര്‍മ്മാതാവ് അദ്ദേഹത്തെ മാറ്റി നവാഗതനായ ടി അരവിന്ദനെ തിരഞ്ഞെടുക്കുകയായിരുന്നു.

ആക്ഷന്‍ രംഗം പിന്‍വലിച്ചു
മമ്മൂട്ടിയുടെ പിഴവ് കാരണം സിനിമയിലെ ആക്ഷന്‍ രംഗം പിന്‍വലിച്ചുവെന്നായിരുന്നു നിര്‍മ്മാതാവ് ആരോപിച്ചത്. 20 ലക്ഷമായിരുന്നു ആ രംഗം ചിത്രീകരിക്കുന്നതിനായി ചെലവഴിച്ചത്. അഭിനേതാവെന്ന തരത്തില്‍ ആ രംഗത്തോട് നീതി പുലര്‍ത്താന്‍ മെഗാസ്റ്റാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിലൂടെ വന്‍നഷ്ടമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 8 കോടി ബഡ്ജറ്റില്‍ സിനിമയൊരുക്കാനായിരുന്നു തീരുമാനിച്ചത്. പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തിനായി 20 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും മമ്മൂട്ടിയുടെ പ്രകടനത്തില്‍ അതൃപ്തി വന്നതോടെ ആ രംഗം നീക്കം ചെയ്യേണ്ടി വരികയായിരുന്നുവെന്നുമായിരുന്നു ഹെന്റി പറഞ്ഞത്.

ഇനി പ്രവര്‍ത്തിക്കില്ല
മമ്മൂട്ടിക്കൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ രംഗം കൂടുതല്‍ നന്നാക്കുന്നതിനായി താരത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും ആവശ്യത്തെ നിരാകരിക്കുകയായിരുന്നു അദ്ദേഹമെന്നും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു. പ്രേക്ഷകരെന്തായാലും തന്റെ സിനിമകള്‍ കാണുമെന്ന് താരം പറഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും അറഗന്റായി ഒരു താരത്തോടൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്നായിരുന്നു നിര്‍മ്മാതാല് പറഞ്ഞത്.

തമിഴില്‍ നിന്നും ഇടവേള
ഈ സംഭവത്തിന് ശേഷം മെഗാസ്റ്റാര്‍ തമിഴില്‍ അധികം ശ്രദ്ധ നല്‍കിയിരുന്നില്ല. തമിഴകത്തുനിന്നും നേടിയെത്തുന്ന വേഷങ്ങളില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. റാം സംവിധാനം ചെയ്ത പേരന്‍പിലെ അമുദവനെ കണ്ടവരെല്ലാം അദ്ദേഹത്തിന്റെ അഭിനയനമികവിന് മുന്നില്‍ ഞെട്ടിയിരുന്നു.


Click it and Unblock the Notifications











