പൃഥ്വിരാജ് അയച്ച സംവിധായകനെ കണ്ടപ്പോഴേ പ്രശ്നം തോന്നി; 2012 ൽ നടന് അഡ്വാൻസ് കൊടുത്തതാണ്: ജോബി ജോർജ്

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവാണ് ജോബി ജോർജ്. നടൻ ഷെയിൻ നി​ഗവും ജോബി ജോർജും തമ്മിലുണ്ടായ പ്രശ്നം സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. പലപ്പോഴും വിവാദങ്ങളിലും ജോബി ജോർജ് അകപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് നിർമാതാവിെന കേസ് വന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നായിരുന്നു പരാതി. പ്രകാശ് കുരുവിള എന്നായാളാണ് പരാതി നൽകിയത്. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ ജോബി ജോർജിനുണ്ട്.

നടൻ പൃഥ്വിരാജിനൊപ്പമുള്ള സിനിമ നടക്കാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജോബി ജോർജിപ്പോൾ. സില്ലി മോങ്ക്സ് മോളിവുഡിനോടാണ് പ്രതികരണം. പൃഥ്വിരാജ് ഇക്കാര്യം കേട്ടാലും തനിക്ക് കുഴപ്പമില്ലെന്ന് ജോബി ജോർജ് പറയുന്നു. എന്റെ സുഹൃത്താണ്. ആരെങ്കിലും മോശമായി ചെന്ന് ഈ കാര്യം പറഞ്ഞ് കൊടുത്താലും താൻ കാര്യമാക്കുന്നില്ലെന്ന് ജോബി ജോർജ് പറയുന്നു. പൃഥിരാജ് എനിക്കേറ്റവും പ്രിയപ്പെട്ട നടൻ‌മാരിൽ ഒരാളാണ്.

Prithviraj

2012 ൽ പൃഥ്വിരാജിന് ഞാൻ അഡ്വാൻസ് കൊടുത്തതാണ്. ഇന്നീ നിമിഷം വരെയും ആ സിനിമ നടന്നിട്ടില്ലെന്ന് നിർമാതാവ് പറയുന്നു. സിംഹാസനം എന്ന സിനിമയുടെ സമയത്താണ് അഡ്വാൻസ് കൊടുത്തത്. അഡ്വാൻസ് ഞാൻ തിരിച്ച് വാങ്ങിയില്ല. വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് ഞാൻ പറഞ്ഞു. എന്നെ ഭയങ്കര ഇഷ്ടമാണ്. അങ്ങനെ പൃഥ്വിരാജ് പറഞ്ഞിട്ട് ഒരു സിനിമയുടെ തിരക്കഥ മുഴുവനും എഴുതിപ്പിച്ചു. ആ കഥ എനിക്കിഷ്ടപ്പെട്ടു.

ഒരു ടെെറ്റിൽ കൊടുത്തു. ജയിംസ് ആന്റ് ആലീസ് എന്ന സിനിമയുടെ സെറ്റിൽ കഥ പറയാവ്‌ പോയി. എന്നാൽ പൃഥ്വിരാജിന് ഈ കഥയിൽ താൽപര്യം തോന്നിയില്ലെന്ന് ജോബി ജോർജ് പറയുന്നു. എനിക്ക് ഈ സിനിമ വർക്കൗട്ടായില്ല, നിങ്ങൾക്ക് വേണ്ടി ഈ സിനിമ ചെയ്യാം, ഓടിയില്ലെങ്കിൽ എന്നോടൊന്നും പറയരുതെന്ന് പൃഥ്വിരാജ് പറഞ്ഞു. നിങ്ങളുടെ കരിയറും സ്റ്റാർ‌ഡവുമാണ് എന്റെ സിനിമാ മോഹത്തേക്കാൾ എനിക്കിഷ്ടം, അതുകൊണ്ട് സിനിമ ചെയ്യേണ്ടെന്ന് താൻ പറഞ്ഞെന്ന് ജോബി ജോർജ് ഓർത്തു. പിന്നീടുണ്ടായ സംഭവ വികാസങ്ങളും നിർമാതാവ് വിശദീകരിച്ചു.

Prithviraj  Jobby George

ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ഞങ്ങൾ രണ്ട് പേർക്കും ആ​ഗ്രഹമുണ്ട്. രാജു ഒരാളെ പറഞ്ഞ് വിട്ടു. അദ്ദേഹം വന്ന് കഥ പറഞ്ഞെങ്കിലും എനിക്ക് വർക്കായില്ല. ആ സംവിധായകൻ വന്നപ്പോഴേ ഇവൻ പ്രശ്നമാണെന്ന് തോന്നി. ഞാനെന്തിന് എന്റെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണം. അവനോട് പോകാൻ പറഞ്ഞു.

അവൻ മലയാളത്തിലെ വേറൊരു വലിയ പ്രൊഡ്യൂസറുമായി കൂടിചേർന്ന് ആ പടം ചെയ്തു. എനിക്ക് തോന്നിയത് പോലെ എട്ട് നിലയിൽ പൊട്ടി. പക്ഷെ ഈ സിനിമയുടെ പ്രൊഡ്യൂസർ പിന്നെ പൃഥ്വിരാജിന്റെ ചങ്കായി മാറി. അത് ദൈവാനു​ഗ്രഹമായി. ഒന്ന് ചീഞ്ഞത് കാെണ്ട് മറ്റൊന്നിന് വളമാകും എന്ന് പറഞ്ഞത് പോലെ താൻ മാറിയത് ആ പ്രൊഡ്യൂസർക്ക് ​ഗുണകരമായെന്നും ജോബി ജോർജ് വ്യക്തമാക്കി.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X