ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്

ഒരുപാട് മാസങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നൊരു സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യയുടെ വെള്ളം എന്ന സിനിമയാണ് തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്നത്. ക്യാപ്റ്റന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളം. കള്ളുകുടിയനായ മുരളി എന്ന കഥാപാത്രത്തയൊണ് ജയസൂര്യ അവതരിപ്പിച്ചത്.

ജയസൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച വേഷമിതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതേ കാര്യം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് വെള്ളം മൂവി തിയറ്ററില്‍ നിന്നും കണ്ടതിനെ കുറിച്ചും സിനിമയെ കുറിച്ച് തനിക്ക് തോന്നിയ കാര്യങ്ങളും ജോബി തുറന്ന് പറഞ്ഞത്.

 joby-jayasrurya

ജോബി ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം നിറഞ്ഞ സദസ്സില്‍ ഞാന്‍ ഒരു മലയാള സിനിമ കണ്ടു. വെള്ളം... ചിലകാര്യങ്ങള്‍ കുറിക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല, അത് ചിലപ്പോള്‍ എന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്കു ഇളവുവരുത്തിയാലോ? എന്തോ സിനിമ കഴിഞ്ഞിട്ടും മുരളിയും, സുനിയും എന്റെ മനസ്സില്‍ നിന്ന് പോകുന്നില്ല. പ്രജീഷ് ക്യാപ്റ്റന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ഡയറക്ടര്‍ അയി തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു.

എന്നിലൂടെ പ്രജീഷ് ഉയരങ്ങള്‍ താണ്ടുന്നതില്‍ വളരെ സന്തോഷം. ഒരു ഡയറക്ടര്‍, പ്രൊഡ്യൂസര്‍ കൂടെ നിന്നാല്‍ ഏതൊരു റോളും, എത്ര ഉയരത്തിലും ജയന്റെ കയ്യില്‍ ഭദ്രം. നമ്മുടെ സമൂഹത്തില്‍ ഒത്തിരി അറിയപ്പെടാത്ത മുരളിമാരുണ്ട്. എനിക്കറിയാം ഒരു മുരളിയെ എന്നാല്‍ ആ മുരളിയുടെ പേര് വര്‍ഗീസ് എന്നാണ് എന്ന് മാത്രം. ജയസൂര്യ മുരളിയായി ജീവിക്കുകയാണ് ചിത്രത്തില്‍ ഉടനീളം.

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം മറ്റാരേക്കാളും എനിക്കറിയാം. അതിനാല്‍ എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നു. സുനിയായി ഇന്ന് മലയാള സിനിമയില്‍ സംയുകത അല്ലാതെ വേറെ ആരും ഇല്ല എന്നുള്ളത് ഒരു തിരിച്ചറിവായിരിക്കും. സംയുക്തയെ കാസറ്റ് ചെയ്തതിനു പ്രജീഷിന് ഒരു കയ്യടി. നല്ല സിനിമ.

Recommended Video

പടം കണ്ടിറങ്ങിയ കണ്ണൂരെ ഒറിജിനൽ മുരളിയുടെ പ്രതികരണം | Vellam Movie | FilmiBeat Malayalam

വാല്‍കഷ്ണം ഒന്ന്- അസമയത്താണോ ഇ വെള്ളം വന്നത്? രണ്ട്- കള്ള് കുടിച്ചു പാപ്പരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കള്ള് കുടിച്ചു മുതലാളി ആയത് മുരളിയില്‍ മാത്രം. നല്ല പാട്ടുകള്‍. എന്നാല്‍ ഗൂഡിവിലിനു തരാത്തതില്‍ ചെറിയത് അല്ല വലിയ പരിഭവം ഉണ്ട്. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജോബി ജോര്‍ജ് പറയുന്നത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X