ഇതൊരു പുലിമുരുകനല്ല; സാധാരണ സിനിമ, യൂട്യൂബ് ചാനല്‍ വഴി സിനിമ റിലീസ് ചെയ്യും, സന്തോഷം പറഞ്ഞ് ജോബി ജോര്‍ജ്

മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ്. നിര്‍മാതാവ് ജോബി ജോര്‍ജിന്റെ കമ്പനിയാണിത്. 2015 ല്‍ ജോ ആന്‍ഡ് ദി ബോയി എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ടാണ് കമ്പനി എത്തുന്നത്. ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമകളടക്കം നിര്‍മ്മിച്ചു. ഇപ്പോഴിതാ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നിര്‍മാതാവ്. 10 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ജോബി ജോര്‍ജിന്റെ കുറിപ്പ് വായിക്കാം..

സുപ്രഭാതം......ഞാന്‍ /നമ്മള്‍ /ഗുഡ്വില്‍. ആമസോണ്‍ അല്ല. ഏഷ്യാനെറ്റ് അല്ല. നമ്മുടേത് സാധാരണക്കാരുടെ വള്ളം കളിയാണ്. മഹാഭാരതം യുദ്ധത്തില്‍ എന്നെ വേണോ അതോ എന്റെ സൈന്യം വേണോ എന്ന് ഭഗവാന്‍ കൃഷ്ണന്‍ ചോദിച്ചപ്പോള്‍, കൗരവര്‍ പറഞ്ഞു. സൈന്യം മതിയെന്ന്. അങ്ങനെ ദൈവം (ഭഗവാന്‍ കൃഷ്ണന്‍) പാണ്ടവരോടൊപ്പം പോകുകയും, കുരുക്ഷേത്ര യുദ്ധം ജയിക്കുകയും ചെയ്തു.

 joby-george

അതായത് ദൈവം കൂടെയുണ്ടെങ്കില്‍ ഏത് മലയും ഓടിക്കയറാം എന്ന് സാരം. അങ്ങനെ ദൈവം നമ്മളോടൊപ്പം ഉള്ളതിനാല്‍ നമ്മള്‍ ഓടി കയറി നില്‍ക്കുന്നത് മലയാള സിനിമ, സംഗീത, ഡിജിറ്റല്‍ ലോകത്തിലാണ്. ഇന്ന് നമ്മള്‍ നമ്മള്‍ക്ക് മുന്‍പ് ഓട്ടം തുടങ്ങിയവര്‍ക്കും, നമ്മളോടൊപ്പം ഓടുന്നവര്‍ക്കും ഒരുപടി മുകളില്‍ ആണ് ആ ഓട്ടം ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

കത്രീന കൈഫിൻ്റെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ പുത്തൻ ഫോട്ടോസ്

Recommended Video

Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

ഈ വേളയില്‍ ഒരു ചെറിയ സന്തോഷത്തിനായി ഒരു സിനിമ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഇതൊരു പുലിമുരുകന്‍ അല്ല. ഒരു സാധാരണ സിനിമ. ലിങ്ക് താഴെ ഇടുന്നു കാണുക. ഇ കൊച്ചു സന്തോഷത്തില്‍ പങ്ക് ചേരുക. ഒരു കാര്യം, നമ്മള്‍ക്ക് ഇപ്പോള്‍ 10 ചാനലുകള്‍ ആണുള്ളത് ആയുസ്സും ആരോഗ്യവും ഉണ്ടെങ്കില്‍ 10 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരു ജൂണ്‍ 10ന്.. നമ്മള്‍ ഒരു പുതിയ സിനിമ ഫ്രീ ആയി നമ്മുടെ ചാനലില്‍ പ്രീമിയര്‍ ചെയ്തിരിക്കും. ഇനിയും ഇതുപോലെ കൂടെ വേണം, ഒപ്പം പ്രാര്‍ത്ഥനയും. നമ്മള്‍ കടന്ന് പോകുന്നത് വളരെ മോശം പിടിച്ച സമയത്തിലൂടെ ആണ്. എല്ലാവരും സൂക്ഷിച്ചു ജീവിക്കുക പ്രാര്‍ത്ഥന ഒരായിരം പ്രാര്‍ത്ഥന നമ്മുടെ എല്ലാം നല്ല നാളെക്കായി സ്‌നേഹത്തോടെ, ജോബി ജോര്‍ജ് തടത്തില്‍.

More from Filmibeat

Read more about: joby george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X