twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‌റെ പിടിവാശി നിര്‍മ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി, ജയറാം-ഉര്‍വ്വശി ചിത്രത്തിന് സംഭവിച്ചത്‌

    By Midhun Raj
    |

    ജയറാം-വിജി തമ്പി കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍. ജയറാം ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ ഉര്‍വ്വശി, രഞ്ജിനി തുടങ്ങിയവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും അഭിനയിച്ച ചിത്രമാണ് നന്മനിറഞ്ഞ ശ്രീനിവാസന്‍. രഞ്ജിത്തിന്‌റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇടയ്ക്കിടെ ടെലിവിഷന്‍ ചാനലുകളില്‍ വരാറുണ്ട് സിനിമ. ജോണ്‍സണ്‍ മാസ്റ്ററാണ് പാട്ടുകള്‍ ഒരുക്കിയത്.

    സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം

    കലിയൂര്‍ ശശി നിര്‍മ്മിച്ച ചിത്രത്തില്‍ ജഗതി, മുകേഷ്, തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിക്കുറിശ്ശി, സുകുമാരി, നെടുമുടി വേണു, മാമുക്കോയ, സിദ്ധിഖ്, കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുളള നിരവധി താരങ്ങള്‍ അഭിനയിച്ചു. അതേസമയം ക്ലെെമാക്സ് മാറ്റിയതിന് പിന്നാലെ സിനിമയ്ക്ക് സംഭവിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് നിര്‍മ്മാതാവ് കലിയൂര്‍ ശശി, മാസ്റ്റര്‍ ബിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് സംസാരിച്ചത്.

    ഒരു ഹോളിവുഡ് ചിത്രം കണ്ട് അത്

    ഒരു ഹോളിവുഡ് ചിത്രം കണ്ട് അത് മലയാളത്തിലെടുക്കാന്‍ തോന്നിയിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. 'കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രമായിരുന്നു. രഞ്ജിത്തിനെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചു. ജയറാം, ജഗതി, മുകേഷ് തുടങ്ങിയ താരങ്ങളായിരുന്നു എന്റെ മനസില്‍. അങ്ങനെ രഞ്ജിത്ത് എഴുത്ത് ആരംഭിച്ചു. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ പകുതി വരെ രഞ്ജിത്ത് എഴുതി. എന്നാല്‍ പിന്നീട് അങ്ങോട്ട് എഴുതാന്‍ കഴിഞ്ഞില്ല. അന്ന് രഞ്ജിത്ത് പറഞ്ഞത് കേട്ട് നിരാശ തോന്നി. പുളളി പല കാരണങ്ങളും പറഞ്ഞപ്പോള്‍ ഒന്നും എന്റെ മനസില്‍ കേറിയില്ല'.

    എനിക്ക് ഒരു സിനിമ പിടിക്കണമെന്ന

    'എനിക്ക് ഒരു സിനിമ പിടിക്കണമെന്ന ആഗ്രഹമായിരുന്നു. അങ്ങനെ വിജയരാഘവന്‍ ഒരുദിവസം പറഞ്ഞു; ശശി രഞ്ജിത്ത് പറയുന്നത് കേള്‍ക്ക്. രഞ്ജിത്ത് വേറൊരു കഥ തരും, ഞാന്‍ കേട്ടു, നല്ല കഥയാണ്. റിയലിസ്റ്റിക് സിനിമയാണ്. ഫാമിലിയാണ് എന്ന്'. അങ്ങനെ മനസില്ലാ മനസോടെയാണ് മറ്റൊരു കഥ കേള്‍ക്കുന്നത്. അങ്ങനെ നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‌റെ ഷൂട്ടിംഗ് തുടങ്ങി.

    ആദ്യം തന്നെ ഡിസ്ട്രിബ്യൂഷന്‍ കൊടുത്തു.

    'ആദ്യം തന്നെ ഡിസ്ട്രിബ്യൂഷന്‍ കൊടുത്തു. അങ്ങനെ പതിനെട്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ വിതരണക്കാരനായ ഒരാള്‍ ക്ലൈമാക്‌സില്‍ ചെറിയ മാറ്റം വരുത്തണമെന്ന് സംവിധായകനോടു എഴുത്തുകാരനോടും പറഞ്ഞു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല', കലിയൂര്‍ ശശി പറയുന്നു. പൈസ സംഘടിപ്പിക്കാനുളള ഓട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ സെറ്റിലെത്തിയപ്പോള്‍ സംവിധായകന്‍ ക്ലൈമാക്‌സ് മാറ്റിയ കാര്യം എന്നോട് പറഞ്ഞു.

    അതങ്ങനെ ശരിയാവും ഒന്നും മാറ്റിലെന്ന്

    അതങ്ങനെ ശരിയാവും ഒന്നും മാറ്റില്ലെന്ന് ആദ്യമേ പറഞ്ഞതല്ലെ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പുതിയ ക്ലൈമാക്‌സ് വെച്ച് മാത്രമെ ഇനി മുന്നോട്ട് പോവാന്‍ പറ്റൂ എന്ന് സംവിധായകന്‍ പറഞ്ഞു. ആദ്യത്തെ ക്ലൈമാക്‌സ് ആണെങ്കില്‍ ഷൂട്ട് ചെയ്താല്‍ മതിയെന്ന് ഞാനും അറിയിച്ചു. എന്നാല്‍ പുതിയ ക്ലൈമാക്‌സ് അല്ലെങ്കില്‍ ഞാന്‍ ഇതില്‍ ഉണ്ടാവില്ലെന്ന് വിജി തമ്പി പറഞ്ഞു.

    ഇന്നത്തെ ഞാനായിരുന്നെങ്കില്‍ പോയി പണി

    'ഇന്നത്തെ ഞാനായിരുന്നെങ്കില്‍ പോയി പണി നോക്കിക്കോ എന്ന് പറയുമായിരുന്നു', നിര്‍മ്മാതാവ് പറയുന്നു. എന്നാല്‍ ആദ്യ സിനിമയായതുകൊണ്ട് അന്ന് എനിക്ക് അതിനുളള ധൈര്യമില്ല. അവസാനം ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ മുട്ടുമടക്കി. അന്ന് ഇത് ഓടില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം മുഴുവന്‍ സംവിധായകനായിരിക്കുമെന്നും പറഞ്ഞു. ആദ്യ പകുതി നന്നായി ചിരിക്കാനുളള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അത്ര ആസ്വദിപ്പിച്ച രംഗങ്ങളില്ല. പടം അവസാനം വിചാരിച്ചത് പോലെ വന്നില്ല. സാമ്പത്തിക വിജയം നേടിയില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്, കലിയൂര്‍ ശശി പറഞ്ഞു.

    Read more about: jayaram mukesh jagathy sreekumar
    English summary
    producer kaliyoor sasi reveals the reason of Nanma Niranjavan Sreenivasan movie boxoffice failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X